-
മമ്മൂട്ടി ഹെല്*മറ്റ് ധരിച്ചില്ല, പിഴയടച്
മമ്മൂട്ടി ഹെല്*മറ്റ് ധരിച്ചില്ല, പിഴയടച്ച് രക്ഷപ്പെട്ടു!

നിയമം എല്ലാവര്*ക്കും ബാധകമാണ്. അത് മെഗാസ്റ്റാറാണെങ്കിലും. ഹെല്*മറ്റില്ലാതെ ബൈക്കോടിക്കുന്നവരെ പിടികൂടുക എന്നത് ട്രാഫിക് പൊലീസിന്*റെ കടമയാണ്. അവര്* അത് കൃത്യമായി നിര്*വഹിക്കുന്നതിനിടയില്* ഒരു വി ഐ പി ഇര വലയില്* കുടുങ്ങി. സാക്ഷാല്* മമ്മൂട്ടി!
വെള്ള ഷര്*ട്ടും കറുത്ത പാന്*റ്സും കൂളിംഗ് ഗ്ലാസും ധരിച്ച് തിരുവനന്തപുരം ഗോള്*ഫ് ക്ലബിനു മുന്നില്* കൂടി ബുള്ളറ്റില്* പാഞ്ഞുപോയ മമ്മൂട്ടിയെ ട്രാഫിക് പൊലീസുകാര്* തടഞ്ഞുനിര്*ത്തുകയായിരുന്നു. ഉടന്* തന്നെ മമ്മൂട്ടി ഐ ഡി കാര്*ഡ് കാണിച്ചു - ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്*! പൊയ്ക്കൊള്ളാന്* പൊലീസ് നിര്*ബന്ധിച്ചിട്ടും നിയമം എല്ലാവര്*ക്കും ബാധകമാണെന്ന് വ്യക്തമാക്കി പിഴയടയ്ക്കാന്* മമ്മൂട്ടി തയ്യാറായി - ഇത്രയുമായപ്പോള്* സംവിധായകന്* ഷാജി കൈലാസ് ‘കട്ട്’ പറഞ്ഞു.
ഷാജി സംവിധാനം ചെയ്യുന്ന ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗത്തിന്*റെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടന്നത്. പെരുമാളിനെ ആളറിയാതെ പൊലീസ് പിടിക്കുന്നതും പെരുമാള്* പിഴയടയ്ക്കുന്നതും രസകരമായാണ് എസ് എന്* സ്വാമി തിരക്കഥയില്* ഉള്*പ്പെടുത്തിയിരിക്കുന്നത്.
വന്* ജനക്കൂട്ടത്തിന്*റെ മധ്യത്തിലായിരുന്നു ഷൂട്ടിംഗ്. എങ്കിലും വളരെ സ്മൂത്തായി നടുറോഡിലെ ചിത്രീകരണം പൂര്*ത്തിയാക്കാന്* ഷാജി കൈലാസിന് കഴിഞ്ഞു. മുഖ്യമന്ത്രിയെ വധിക്കാന്* ശ്രമിച്ചയാളെ കണ്ടെത്താന്* ഡി സി പി പെരുമാള്* നടത്തുന്ന ശ്രമങ്ങളാണ് ആഗസ്റ്റ് 15ന്*റെ പ്രമേയം. ക്രിസ്മസിനാണ് ഈ സിനിമ പ്രദര്*ശനത്തിനെത്തുന്നത്.
Last edited by sherlyk; 11-11-2010 at 04:16 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks