അമിതാഭ് ബച്ചന്* കൃഷിയിടത്തില്* ട്രാക്ടര്* ഓടിച്ച് നിലമുഴുതു. സംഭവം നടന്നത് ‘റിയല്*’ ലൈഫിലാണ്, ‘റീല്*’ ലൈഫിലല്ല! മുസാഫര്* നഗറിലെ സ്വന്തം കൃഷിയിടത്തില്* സന്ദര്*ശനം നടത്തിയപ്പോഴാണ് വര്*ഷങ്ങളായി കര്*ഷകനാവാന്* കാത്തിരിക്കുന്ന താരം ട്രാക്ടറില്* ഒരു കൈ നോക്കിയത്.

വര്*ഷങ്ങളായി കര്*ഷകനാവാന്* കാത്തിരിക്കുന്ന താരം? അതെ, വര്*ഷങ്ങളായി കര്*ഷകന്* എന്ന പേര് ലഭിക്കാന്* കാത്തിരിക്കുന്ന താരമാണ് ബച്ചന്*!

ബച്ചന് കര്*ഷകനെന്ന പേര് എന്തിനാണെന്നായിരിക്കും മിക്കവരും ചിന്തിക്കുന്നത്. ആവശ്യമുണ്ട്, മഹാരാഷ്ട്രയിലെ ലോണോവാലയില്* 2000 -ല്* സ്വന്തമാക്കിയ 20 ഏക്കര്* സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെങ്കില്* ബച്ചന് കര്*ഷകനെന്ന പേര് വേണം. കാരണം, മഹാരാഷ്ട്രയിലെ നിയമമനുസരിച്ച് സംസ്ഥാനത്തെ കാര്*ഷിക ഭൂമി വാങ്ങാന്* കര്*ഷകര്*ക്ക് മാത്രമേ സാധിക്കൂ!

എന്തായാലും, യുപിയിലെ ലക്നോയില്* നിന്ന് 20 കിലോമീറ്റര്* അകലെയുള്ള കൃഷിയിടത്തില്* ബച്ചനും ഭാര്യ ജയയും കഴിഞ്ഞ ദിവസം അപ്രതീക്ഷിത സന്ദര്*ശനം നടത്തിയത് തൊഴിലാളികള്*ക്ക് ആവേശമായിരുന്നു. ഒരു വിവാഹത്തില്* പങ്കെടുക്കാനെത്തിയതായിരുന്നു ബച്ചനും ഭാര്യയും. മുസാഫര്*നഗറിലെ ‘മാങ്ങ ബെല്*റ്റി’ല്* ബച്ചനും കുടുംബത്തിനും ആറ് ഹെക്ടര്* കൃഷിയിടമാണുള്ളത്.


Keywords : malayalam film news, cinema news, etc.