പത്*മപ്രിയ മികച്ച അഭിനേത്രിയാണെന്ന കാര്യത്തില്* ആര്*ക്കും രണ്ടഭിപ്രായമില്ല. എന്നാല്* വിവാദങ്ങളുടെ കാര്യത്തിലും അവര്* മുന്നില്* തന്നെയാണെന്നത് മറ്റൊരു വസ്തുത. തമിഴ് സംവിധായകന്* സാമിയുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലും ഇത്തവണത്തെ ദേശീയ അവാര്*ഡിനു ശേഷവും പത്മപ്രിയ വിവാദക്കോളങ്ങളില്* നിറയുകയുണ്ടായി.

ഏറ്റവും ഒടുവില്*, പാസഞ്ചര്* ഫെയിം രഞ്ജിത് ശങ്കര്* സംവിധാനം ചെയ്യുന്ന ‘അര്*ജുനന്* സാക്ഷി’ എന്ന സിനിമയിലെ നായികാസ്ഥാനത്തു നിന്ന് പത്മപ്രിയയെ പുറത്താക്കിയതാണ് മാധ്യമങ്ങളില്* ഇടം*പിടിച്ചത്. പ്രതിഫലത്തര്*ക്കമാണത്രെ പത്മപ്രിയയുടെ പുറത്താകലിന് വഴിവച്ചത്. ആറുലക്ഷം രൂപയാണ് രഞ്ജിത് ശങ്കര്* പത്മപ്രിയയ്ക്ക് ഓഫര്* ചെയ്തത്. എന്നാല്* ആ തുകയ്ക്ക് താന്* അഭിനയിക്കില്ലെന്ന് പത്മപ്രിയ പറയുകയായിരുന്നു.

അന്യഭാഷകളില്* നിന്നുവരുന്ന, അഭിനയത്തിന്*റെ ആദ്യാക്ഷരങ്ങള്* പോലും വശമില്ലാത്ത നടിമാര്*ക്ക് 25 ലക്ഷം വരെ കൊടുക്കാന്* തയ്യാറുള്ളവര്* തന്നെപ്പോലെ കഴിവുതെളിയിച്ച നടിക്ക് ആറുലക്ഷം രൂപ പറയുന്നത് അപമാനിക്കലാണെന്ന് പത്മപ്രിയ പറയുന്നു. എന്തായാലും നായിക പുറത്തുപോകേണ്ടിവന്നു എന്നു പറയേണ്ടതില്ലല്ലോ. പത്മപ്രിയയ്ക്ക് പകരം ആന്* അഗസ്റ്റിനാണ് അര്*ജുനന്* സാക്ഷിയില്* നായികയായി എത്തിയിരിക്കുന്നത്.

എന്നാല്* രഞ്ജിത് ശങ്കര്* പുറത്താക്കിയതുകൊണ്ടുമാത്രം പത്മപ്രിയയുടെ കരിയറിന് എന്തെങ്കിലും സംഭവിക്കുമോ? ‘പോക്കിരിരാജ’ എന്ന മെഗാഹിറ്റിലൂടെ മലയാള സിനിമയിലെ മുന്**നിര സംവിധായകനായി മാറിയ വൈശാഖ് തന്*റെ പുതിയ ചിത്രമായ സീനിയേഴ്സില്* പത്മപ്രിയയെ നായികയാക്കിയതായാണ് പുതിയ വാര്*ത്ത. ജയറാം, കുഞ്ചാക്കോ ബോബന്*, ബിജുമേനോന്*, മനോജ് കെ ജയന്* എന്നിവരാണ് ചിത്രത്തിലെ നായകന്**മാര്*.

ഒരു സിനിമയിലെ പുറത്താകലൊന്നും പത്മപ്രിയയെ നിരാശയാക്കില്ലെന്ന് ഇപ്പോള്* ബോധ്യമായില്ലേ? പണ്ട് തേവള്ളിപ്പറമ്പില്* ജോസഫ് അലക്സ് പറഞ്ഞ ഡയലോഗായിരിക്കും നായിക ഇപ്പോള്* മനസില്* പറയുന്നത് - “കളി എന്നോടും വേണ്ട സാര്*...”