Results 1 to 1 of 1

Thread: കാവ്യയെ കൈവിടാന്* ഒരുക്കമല്ല: ദിലീപ്

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default കാവ്യയെ കൈവിടാന്* ഒരുക്കമല്ല: ദിലീപ്


    അപവാദങ്ങള്* ഭയന്ന് ഒരു പ്രതിസന്ധി ഘട്ടത്തില്* കാവ്യാ മാധവനെ കൈവിടാന്* താനും മഞ്ജുവാര്യരും ഒരുക്കമല്ലെന്ന് ജനപ്രിയനായകന്* ദിലീപ്. താനും മഞ്ജുവും കാവ്യയ്ക്ക് സാന്ത്വനമാകുന്നിടത്തോളം അവളുടെ ദുഃഖങ്ങളും പ്രയാസങ്ങളും തങ്ങളുടേതുകൂടിയാണെന്നും ദിലീപ് പറയുന്നു.

    വെള്ളിനക്ഷത്രത്തിനുവേണ്ടി കെ എസ് നൌഷാദിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ദിലീപ് തനിക്ക് കാവ്യയുമായുള്ള ബന്ധത്തേക്കുറിച്ച് തുറന്നു പറയുന്നത്.

    എനിക്ക് മണിയെപ്പോലെയും നാദിര്*ഷയെപ്പോലെയും സുദൃഢമായ സ്നേഹബന്ധമാണ് കാവ്യയുമായുള്ളത്. കുടുംബത്തിലെ മൂത്തയാളോടെന്നപോലെ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കാവ്യയ്ക്കുണ്ട്. പതറിപ്പോകുന്ന നിമിഷങ്ങളില്* അവള്* എന്നോടും മഞ്ജുവിനോടുമാണ് ഉപദേശം തേടുന്നത്. ലോകം മുഴുവന്* തെറ്റിദ്ധരിച്ചാലും അവളെ കൈവിടാന്* ഞങ്ങള്* ഒരുക്കമല്ല - ദിലീപ് വെളിപ്പെടുത്തി.

    കാവ്യ ഭര്*ത്താവിനെ വിട്ട് നാട്ടിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞപ്പോള്* ഞാനും മഞ്ജുവും അവളെ വഴക്കുപറഞ്ഞു. ‘നിങ്ങള്* പോലും എന്നെ മനസിലാക്കുന്നില്ലല്ലോ’ എന്ന് കാവ്യ കരഞ്ഞുകൊണ്ടു ചോദിച്ചു. അത് ഞങ്ങളെ സങ്കടപ്പെടുത്തി. വിവാഹബന്ധം ഉപേക്ഷിച്ചശേഷം കാവ്യ അഭിനയിച്ച രണ്ടു ചിത്രങ്ങളും വിജയിക്കാതെ വന്നപ്പോള്* ഇനി കാവ്യ അഭിനയിക്കുന്ന ചിത്രങ്ങള്* രക്ഷപ്പെടില്ലെന്ന് ഒരു വര്*ത്തമാനമുണ്ടായി. അപ്പോള്* അനൂപാണ് പറഞ്ഞത് പുതിയ ചിത്രത്തില്* കാവ്യയെ നായികയാക്കാമെന്ന്. അങ്ങനെ ചെയ്ത ‘പാപ്പീ അപ്പച്ചാ’ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പണം വാരുകയും ചെയ്തു - ദിലീപ് പറയുന്നു.

    കാവ്യ വിദേശത്തായിരുന്നപ്പോള്* ദിവസവും ഞാന്* അവളുമായി ചാറ്റ് ചെയ്യുമായിരുന്നു എന്ന ആരോപണം കേട്ടപ്പോള്* മഞ്ജു പൊട്ടിച്ചിരിച്ചുപോയി. ഈയിടെ ബ്ലാക് ബെറി ഫോണ്* വാങ്ങിയതിനുശേഷമാണ് ഒരു ഇ മെയില്* അയയ്ക്കാന്* പോലും ഞാന്* പഠിച്ചത്. അതുവരെ എന്*റെ ഓഫീസിലെ സ്റ്റാഫാണ് കമ്പ്യൂട്ടര്* സംബന്ധിയായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് - ദിലീപ് വ്യക്തമാക്കി.





    Last edited by sherlyk; 11-18-2010 at 04:36 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •