-
വീട്ടില്* നടക്കുന്നത് പറഞ്ഞാല്* നാറുമെന്

തമിഴ് നടന്* വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മകള്* വനിത മാതാപിതാക്കള്*ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്ത്. തന്റെ വീട്ടില്* നടക്കുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്നും അതൊക്കെ പുറത്ത് പറഞ്ഞാല്* അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും നാറുമെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു. വനിതയും മാതാപിതാക്കളുമായുള്ള വാക്*പയറ്റ് ഇതോടെ കോടമ്പാക്കത്തെ ചൂടുള്ള വാര്*ത്തയായി മാറിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ദീപാവലിക്ക് വനിത മാതാപിതാക്കളുടെ വീട്ടില്* വന്നതുതൊട്ടാണ് വിവാദങ്ങള്* ആരംഭിച്ചത്. ദീപാവലി കഴിഞ്ഞ് വനിതയും കുടുംബവും തിരിച്ചുപോകുമ്പോള്* മക്കളിലൊരാളെ തങ്ങളുടെ കൂടെ നിര്*ത്തണമെന്ന് വിജയകുമാര്* പറഞ്ഞെങ്കിലും വനിതയുടെ ഭര്*ത്താവ് അതിന് സമ്മതിച്ചില്ല. വാഗ്വാദത്തെ തുടര്*ന്ന് ഇരുവര്*ക്കും ഇടയില്* കയ്യാങ്കളി നടന്നുവെന്ന് പറയപ്പെടുന്നു. എന്തായാലും വിജയകുമാറും കുടുംബവും തന്നെയും ഭര്*ത്താവിനെയും മര്*ദ്ദിച്ചുവെന്ന് വനിതയും വനിതയുടെ ഭര്*ത്താവ് തങ്ങളെ മര്*ദിച്ചുവെന്ന് വിജയകുമാറിന്റെ കുടുംബവും പൊലീസില്* പരാതി നല്**കി.
ഇതിനിടയിലാണ്, കുട്ടികളെയും കൊണ്ട് വനിത പൊലീസ് ഡിജിപിയെ കാണാന്* എത്തിയത്. അച്ഛന്* വിജയകുമാറിന്റെ കയ്യില്* വന്* പുള്ളികള്* ഉള്ളതിനാല്* താന്* കൊടുത്ത പരാതി പൊലീസ് ചവറ്റുകൊട്ടയില്* ഇടുമെന്നും ഡിജിപി ഒരു സ്ത്രീ ആയതിനാല്* തന്റെ വിഷമങ്ങള്* മനസിലാവുകയും തന്റെ പരാതിയില്* നടപടിയെടുക്കുമെന്നും ഡിജിപി ഓഫീസില്* എത്തിയ വനിത മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു. എന്താണ് സത്യത്തില്* നടന്നതെന്ന് ചോദിച്ച മാധ്യമപ്രവര്*ത്തകരോട് വനിത പറഞ്ഞതില്* നിന്നുള്ള പ്രസക്തഭാഗങ്ങള്* ഇതാ -
“മകന്* വിജയശ്രീഹരിയെ ഞങ്ങളുടെ കൂടെ പറഞ്ഞയയ്ക്കണം എന്ന് ഞങ്ങള്* ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണമായത്. അപ്പോള്* അരുണ്* കുമാര്* എന്നെ കാലുകൊണ്ട് തൊഴിച്ചു. ഞാന്* ഇതേപ്പറ്റി 7-ന് തന്നെ മധുരവയല്* പൊലീസ് സ്റ്റേഷനില്* പരാതിപ്പെട്ടിരുന്നു. എന്നാല്* പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാല്* 15-ന് അച്ഛന്* എന്റെ ഭര്*ത്താവിനെതിരെ മധുരവയല്* സ്റ്റേഷനില്* പരാതി നല്*കി. അച്ഛന് വലിയ പിടിപാട് ഉള്ളതിനാല്* എന്റെ ഭര്*ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.â€
“എനിക്കും മുന്* ഭര്*ത്താവ് ആകാശിനും ഉണ്ടായ കുട്ടിയാണ് വിജയശ്രീഹരി. ആകാശില്* നിന്ന് നിയമയുദ്ധം നടത്തിയാണ് ഞാന്* ശ്രീഹരിയെ നേടിയെടുത്തത്. എന്റെ ഇപ്പോഴത്തെ ഭര്*ത്താവ് ആനന്ദ്*രാജ് എന്റെ മക്കളെ പൊന്നുപോലെയാണ് നോക്കുന്നത്. എന്നിട്ടും എന്റെ ഭര്*ത്താവിനെ അച്ഛന്* അറസ്റ്റുചെയ്യിപ്പിച്ചു. മകന്* അരുണിനെ രക്ഷിക്കാനായി മകളായ എനിക്കെതിരെ തെറ്റായ പരാതി നല്**കി. ഇതൊക്കെ ഒരച്ഛന്* ചെയ്യുന്ന കാര്യങ്ങളാണോ?â€
“എന്റെ അച്ഛനെയും അമ്മയെയും പറ്റി എനിക്ക് പല രഹസ്യങ്ങളും അറിയാം. അതൊക്കെ അടുത്തുതന്നെ ഞാന്* വെളിപ്പെടുത്തും. വിജയകുമാര്* എന്ന നടനെ മാത്രമേ നിങ്ങള്*ക്കറിയൂ. എന്നാല്* അയാളുടെ വീട്ടില്* നടക്കുന്നത് പുറത്ത് പറയാന്* കൊള്ളാത്ത കാര്യങ്ങളാണ്. നിയമവിരുദ്ധമായ കാര്യങ്ങളാണ് അവിടെ അരങ്ങേറുന്നത്. അതൊക്കെ ഞാന്* പുറത്ത് പറയാന്* തന്നെയാണ് ഒരുങ്ങുന്നത്. അതൊക്കെ പുറത്തുവന്നാല്* അവര്* നാറും.â€
നടന്* വിജയകുമാറെയും കുടുംബത്തെയും പറ്റി പല ആരോപണങ്ങളും മുമ്പ് ഉയര്*ന്നിരുന്നു. നടി ഭുവനേശ്വരി വ്യഭിചാരക്കേസില്* അറസ്റ്റിലായപ്പോള്* വിജയകുമാറിനെയും കുടുംബത്തെയും പറ്റി പൊലീസിനോട് പറഞ്ഞതായി വാര്*ത്തകള്* ഉണ്ടായിരുന്നു. ആ സംഭവത്തെ തുടര്*ന്ന് പ്രശസ്ത തമിഴ് ദിനപ്പത്രമായ ദിനമലര്* പ്രസിദ്ധീകരിച്ച വേശ്യാപ്പട്ടികയില്* വിജയകുമാറിന്റെ ഭാര്യയായ മഞ്ജുളയുടെ പേര് ഉണ്ടായിരുന്നു. എന്തായാലും, വനിതയുടെ വെളിപ്പെടുത്തലോടെ കോടമ്പാക്കം കൂടുതല്* ചീഞ്ഞുനാറും എന്നുറപ്പ്.
Keywords : malayalam film news, cinema news, etc.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks