ബിഗ് സ്റ്റാര്* പൃഥ്വിരാജിന്*റെ ‘അന്**വര്*’ കടലാസില്* മാത്രമാണ് ഹിറ്റായതെന്ന് നിര്*മ്മാതാവ്. ഈ സിനിമയുടെ സംവിധായകന്* അമല്* നീരദ് മൂലം വന്* നഷ്ടമാണ് തനിക്കുണ്ടായിരിക്കുന്നതെന്നും നിര്*മ്മാതാവ് പറയുന്നു. ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജിനോടുള്ള ദേഷ്യം സംവിധായകന്* തന്നോടു തീര്*ത്തിരുന്നു എന്നും അന്**വറിന്*റെ നിര്*മ്മാതാവായ രാജ് സഖറിയ പറയുന്നു. മലയാളത്തിലെ ഒരു മധ്യാഹ്*നപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അമല്* നീരദ് മൂലം താന്* അനുഭവിച്ച ദുരിതങ്ങള്* നിര്*മ്മാതാവ് തുറന്നടിക്കുന്നത്.

മൂന്നുകോടിക്ക് സിനിമ പൂര്*ത്തിയാക്കാമെന്നാണ് അമല്* നീരദ് ഉറപ്പു തന്നിരുന്നതെന്നും എന്നാല്* ചിത്രം പൂര്*ത്തിയായപ്പോള്* ചെലവ് അഞ്ചരക്കോടിയിലെത്തിയിരുന്നെന്നും രാജ് സഖറിയ പറയുന്നു. രാവിലെ 11 മണി മുതല്* വൈകുന്നേരം ആറുവരെ മാത്രമേ ഷൂട്ട് ചെയ്യുള്ളൂ. ഷൂട്ടിംഗിനിടയില്* പൃഥ്വി എന്തെങ്കിലും സജഷന്* പറഞ്ഞാല്* അമല്* നീരദ് മനസില്ലാ മനസോടെ അത് അംഗീകരിക്കും. തുടര്*ന്ന് എന്നെയും സെറ്റിലുള്ള മറ്റുള്ളവരെയും തെറിവിളിക്കും. അതിനുശേഷം ‘പൃഥ്വിയോടുള്ള ദേഷ്യം കൊണ്ടാണ് തെറി വിളിച്ചത്, ക്ഷമിക്കണം’ എന്ന് പറയും. ഇവിടെയുള്ള ക്യാമറകള്* ഉപയോഗിച്ച് ഷൂട്ട് ചെയ്യാതെ ക്യാമറകള്* മുംബൈയില്* നിന്ന് വരുത്തും. 52 ദിവസം കൊണ്ട് തീര്*ക്കാമെന്ന് ഏറ്റ പടം തീര്*ന്നത് 78 ദിവസം കൊണ്ടാണ് - രാജ് സഖറിയ പറയുന്നു.

അന്**വര്* ലാഭമാണെന്ന് ടി വി ഷോകളിലും മറ്റും ആവര്*ത്തിച്ചുപറയുന്നവര്* അറിയാനായി ചിത്രത്തിന്*റെ യഥാര്*ത്ഥ ബോക്സോഫീസ് അവസ്ഥ നിര്*മ്മാതാവ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപയാണ് അന്**വര്* നഷ്ടമുണ്ടാക്കിയത്. എന്*റെ നഷ്ടം മനസിലാക്കിയ പൃഥ്വിരാജും പ്രകാശ്*രാജും പ്രതിഫലം വാങ്ങാതെ ഡബ് ചെയ്തു. പ്രതിഫലമായി 20 ലക്ഷം രൂപ മതിയെന്നാണ് അമല്* നീരദ് പറഞ്ഞിരുനത്. എന്നാല്* സിനിമ തീര്*ന്നപ്പോള്* 40 ലക്ഷം വേണമെന്ന് പറഞ്ഞു. പൃഥ്വിരാജിന് 40 ലക്ഷം കൊടുക്കാമെങ്കില്* തനിക്കും തരണമെന്നാണ് അമലിന്*റെ വാദം. അതു സമ്മതിച്ചില്ലെങ്കില്* പടം ഉപേക്ഷിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി’ - രാജ് സഖറിയ പറയുന്നു.

നഷ്ടത്തിന്*റെ കാഠിന്യം കുറയ്ക്കാനായി ‘അന്**വര്*’ തമിഴില്* ഡബ്ബ് ചെയ്ത് പ്രദര്*ശിപ്പിക്കുകയാണ് രാജ് സഖറിയയുടെ ലക്*ഷ്യം. എന്നാല്* അതിനും അമല്* നീരദ് തടസം നില്*ക്കുകയാണത്രെ. തന്*റെ പ്രതിഫലമായി 10 ലക്ഷം രൂപകൂടി നല്*കാതെ സിനിമയുടെ പ്രിന്*റ് നല്*കാന്* പാടില്ലെന്ന് ചെന്നൈ ജെമിനി സ്റ്റുഡിയോയില്* പരാതി നല്*കിയിരിക്കുകയാണ് അമല്*. ആദ്യം പ്രതിഫലമായി ഉറപ്പിച്ച 20 ലക്ഷം കൂടാതെ 15 ലക്ഷം രൂപ കൂടി താന്* അമലിന് നല്*കിയിരുന്നു എന്നും അതുകൂടാതെയാണ് വീണ്ടും പണം ആവശ്യപ്പെടുന്നതെന്നും നിര്*മ്മാതാവ് വെളിപ്പെടുത്തുന്നു.