-
ജയറാമിന് നായിക ജയരാജിന്*റെ ഭാര്യ!
വലിയ തിരിച്ചടികള്* കരിയറിലുണ്ടായ ഒരു കാലമുണ്ടായിരുന്നു ജയറാമിന്. തൊടുന്നതെല്ലാം പിഴയ്ക്കുന്ന കാലം. ‘വെറുതെ ഒരു ഭാര്യ’ എന്ന മെഗാഹിറ്റ് സിനിമയാണ് ജയറാമിന്*റെ കഷ്ടകാലം മാറ്റിയത്. ഇപ്പോള്* വളരെ ശ്രദ്ധിച്ച്, നല്ല തിരക്കഥകള്* തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് കുടുംബങ്ങളുടെ പ്രിയതാരം. സജി സുരേന്ദ്രനെപ്പോലെ കോമഡിച്ചിത്രങ്ങള്* ഒരുക്കുന്നവര്*ക്കും ജയരാജിനെപ്പോലെ ഏതുതരം സിനിമകളും വഴങ്ങുന്നവര്*ക്കും ഒരുപോലെ ഡേറ്റ് നല്**കുകയാണ് ജയറാം.
ജയരാജ് സംവിധാനം ചെയ്യുന്ന ‘പകര്*ന്നാട്ടം’ എന്ന പുതിയ ചിത്രത്തില്* ജയറാമാണ് നായകന്*. നായികയാരെന്നോ? സംവിധായകന്*റെ ഭാര്യ തന്നെ. അതേ, ജയരാജിന്*റെ ഭാര്യ സബിതാ ജയരാജാണ് പകര്*ന്നാട്ടത്തില്* ജയറാമിന്*റെ നായികയാകുന്നത്. ഇത്രയും കാലം വസ്ത്രാലങ്കാരത്തില്* ശ്രദ്ധകേന്ദ്രീകരിക്കുകയും ചില ചിത്രങ്ങളില്* മുഖം കാണിക്കുകയും മാത്രം ചെയ്തിട്ടുള്ള സബിത ആദ്യമായാണ് ഒരു ചിത്രത്തില്* നായികയാകുന്നത്.
ഏറെ പ്രത്യേകതകളുള്ള സിനിമയാണ് പകര്*ന്നാട്ടം. ‘എന്*ഡോസള്*ഫാന്*’ ദുരന്തത്തിനെതിരെ പ്രതികരിക്കുന്ന ചിത്രമായിരിക്കും ഇത്. സാമൂഹ്യതിന്**മകള്*ക്കെതിരെ ശബ്ദമുയര്*ത്തുന്ന തോമസ് എന്ന രാഷ്ട്രീയക്കാരനായാണ് ജയറാം ഈ സിനിമയില്* അഭിനയിക്കുന്നത്. സി പി ഉദയഭാനു തിരക്കഥ രചിക്കുന്ന പകര്*ന്നാട്ടം എന്*ഡോസാള്*ഫാന്* മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസമാണ് വിഷയമാക്കുന്നത്.
ജയരാജിന്*റെ മുപ്പത്തിനാലാമത്തെ ചിത്രമാണിത്. സന്ദേശം, പൌരന്*, സമസ്തകേരളം പി ഒ തുടങ്ങിയ സിനിമകളിലാണ് ജയറാം രാഷ്ട്രീയക്കാരനായി മുമ്പ് അഭിനയിച്ചിട്ടുള്ളത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks