-
പ്രമേഹം നിയന്ത്രിക്കുക...
പ്രമേഹം നിയന്ത്രിക്കുക...

പ്രമേഹം പൂര്*ണമായി ചികിത്സിച്ച്* മാറ്റാന്* സാധ്യമല്ലെങ്കിലും ആഹാരക്രമീകരണം, വ്യായാമം, മരുന്ന്* എന്നിവയിലൂടെ നിയന്ത്രിച്ച്* സാധാരണ ജീവിതം നയിക്കാവുന്നതാണ്*.വ്യായാമം പലവിധത്തില്* പ്രമേഹരോഗിക്ക്* സഹായകമാണ്*. രക്*തത്തിലെ ഗ്ലൂക്കോസിന്റെ അളവ്* കുറയ്*ക്കുന്നതിന്* പുറമേ കൊളസ്*ട്രോളും രക്*തസമ്മര്*ദ്ദവും കുറയ്*ക്കാനും സഹായകമാണ്*. നടക്കുന്നതാണ്* ഏറ്റവും നല്ല വ്യായാമം. കൈകള്* വീശി ആസ്വദിച്ച്* നടക്കുക. രാവിലെയാണ്* നടക്കാന്* ഏറ്റവും അനുയോജ്യമായ സമയം.
ഓരോ രോഗിയുടെയും പ്രായം, രോഗാവസ്*ഥ എന്നിവ പരിഗണിച്ചാണ്* ആഹാരക്രമീകരണം നടത്തേണ്ടത്*. ഇലക്കറികള്*, പാവയ്*ക്ക, മുരിങ്ങയ്*ക്ക, വാഴച്ചുണ്ട്*, വാഴപ്പിണ്ടി എന്നിവ പോലെ പച്ചക്കറികള്* കൂടുതല്* അളവില്* കഴിക്കാം. അരി, ഗോതമ്പ്*, പയര്*വര്*ഗം, പാല്*, മുട്ട, മാംസം എന്നിവയുടെ അളവ്* കുറയ്*ക്കാന്* ശ്രമിക്കുകയും വേണം. മധുരപലഹാരങ്ങള്* ഒഴിവാക്കുമ്പോള്* ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പഞ്ചസാരയുടെ മധുരംപോലെ അപകടകരമാണ്* തേന്*, ശര്*ക്കര എന്നിവ ചേര്*ത്ത മധുരപലഹാരങ്ങളും.
നാരുകലര്*ന്ന പഴങ്ങള്*, പച്ചക്കറികള്* എന്നിവ ഉപയോഗിക്കുന്നത്* നന്ന്*. നാരുകലര്*ന്ന ആഹാരം രക്*തത്തിലെ ഗ്ലൂക്കോസ്* പെട്ടെന്ന്* വര്*ധിപ്പിക്കുകയില്ല. പച്ചക്കറികള്*, പഴവര്*ഗം, പയര്*വര്*ഗം എന്നിവയില്* കൂടിയ അളവില്* നാര്* അടങ്ങിയിട്ടുണ്ട്*.
പഴവര്*ഗങ്ങള്* പാടേ ഉപേക്ഷിക്കേണ്ടതില്ല. റോബസ്*റ്റ പഴം, ഓറഞ്ച്*, ചെറിയ കഷ്*ണം പപ്പായ, മുസംബി എന്നിവ കഴിക്കാമെങ്കിലും, ചക്കപ്പഴം, ഏത്തപ്പഴം, മാമ്പഴം എന്നിവ അധികം കഴിക്കരുത്*. അരിയാഹാരം ഉപേക്ഷിച്ച്* ചപ്പാത്തി കഴിക്കാന്* നിര്*ബന്ധിക്കുന്നതിലും കാര്യമുണ്ട്*. രണ്ടും ഉത്*പാദിപ്പിക്കുന്ന ഗ്ലൂക്കോസിന്റെ അളവില്* വലിയ വ്യത്യാസമില്ലെങ്കിലും ഇവ ദഹിച്ച്* ഗ്ലൂക്കോസായി രക്*തത്തില്* എത്താന്* അല്*പം താമസം വരുന്നത്* ഗോതമ്പിന്റെ കാര്യത്തിലാണ്*. അരിയാഹാരം കഴിയുന്നത്ര അളവില്* ഗോതമ്പ്* ആഹാരം കഴിക്കില്ലെന്ന ഗുണം കൂടി ഇതിലുണ്ട്*.
പ്രമേഹരോഗികളില്* മിക്ക അവയവങ്ങളെയും രോഗാവസ്*ഥ പ്രതികൂലമായി ബാധിച്ചേക്കാം. കണ്ണ്*, കാലുകള്*, വൃക്കകള്*, ഹൃദയം.... ഇക്കാര്യത്തില്* ആദ്യം ശ്രദ്ധിക്കേണ്ടത്* രോഗം നിയന്ത്രിച്ചുനിര്*ത്തുകയാണ്*. അല്ലെങ്കില്* പലതരം കാഴ്*ചവൈകല്യങ്ങള്* ഉണ്ടായേക്കാം. ഇവരില്* വളരെ നേരത്തേ തിമിരം പിടികൂടാം. കണ്ണിലെ രക്*തധമനികളില്* സംഭവിക്കുന്ന അപാകതമൂലം ചിലപ്പോള്* പൂര്*ണമായ അന്ധതയ്*ക്കുപോലും കാരണമാകും. കാലുകളുടെ സംരക്ഷണവും പ്രത്യേകം ശ്രദ്ധിക്കണം. ഇവരില്* ഡയബറ്റിക്ക്* ഫുട്* എന്നാണ്* ഇത്* അറിയപ്പെടുന്നത്*. കാലിലെ ചര്*മ്മത്തില്* ചൊറിഞ്ഞുപൊട്ടുന്നതുപോലെയുള്ള വിള്ളല്*, പൂപ്പല്*ബാധ എന്നിവയ്*ക്ക് പുറമേ രക്*തധമനികളില്* തടസം ഉണ്ടായി നീര്*, നിറവ്യത്യാസം എന്നിവയുണ്ടാകാം. വ്രണങ്ങള്* ഉണ്ടായാല്* ഭേദപ്പെടാന്* കാലതാമസമുണ്ടാകും. അതിനാല്* കാലുകളുടെ സംരക്ഷണത്തിന്* പ്രത്യേക ശ്രദ്ധ കൊടുക്കണം. എപ്പോഴും മേല്*ത്തരം ചെരുപ്പ്* ഉപയോഗിക്കാന്* ശ്രമിക്കണം. അല്*പം അയവുള്ള ഷൂസ്* തെരഞ്ഞെടുക്കാന്* ശ്രദ്ധിക്കണം. ദിവസവും ഇളം ചൂടുവെള്ളത്തില്* കാലുകള്* കഴുകി വൃത്തിയാക്കി നനവില്ലാതാക്കി പൗഡര്* ഇട്ടുവയ്*ക്കണം. കോട്ടണ്* സോക്*സ് ഉപയോഗിക്കണം. തണുപ്പ്*, ഈര്*പ്പം എന്നിവയുള്ള സ്*ഥലങ്ങളില്* ഏറെനേരം ഇരിക്കരുത്*.
മാസത്തില്* ഒരുതവണയെങ്കിലും രക്*തപരിശോധന നടത്തണം.
-
Ayurvedic herbal food
Ayurvedic herbal food for Diabetic
Mehasini is a natural Ayurvedic herbal food for Diabetic patients without any side effects. Diabetes will be controlled by using the medicinal food for 90 days continuously. This medicinal food aims at re-generating the destroyed beta cells and thereby producing the required quantity of Insulin which keeps the sugar level in the blood normal. It is a nutritious natural herbal food for diabetic patients.
If sufficient quantity of Insulin is not produced in a person, the body fails to utilise Sugar properly and become diabetic. Insulin is a hormone produced by beta cells in the body. Mehasini helps to develop and build up cells.
Mehasini, a medical food can be used two times a day. Usual daily dose is 1-2 table spoon Mehasini every morning and evening mix with 250ml of boiled milk or boiled water. To get the best result use 90 days continuously.
VedaVyasa Foods Pvt. Ltd.,(Medicinal Food Research)
II/381, Kurumulloor, Kottayam, Kerala, INDIA - 686 632
Tel:+91-481-2537178 (O), 2535307
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks