ആഹാരകാര്യം നിസ്സാരമല്ല




നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ ആകത്തുകയാണെന്നിരിക്കെ, ഭക്ഷണകാര്യങ്ങളില്* അല്പം പോലും ശ്രദ്ധവെക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകുമെന്നതില്* സംശയമില്ല. ജീവിതശൈലീരോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്താതിമര്*ദം തുടങ്ങിയവയും ഉദരരോഗങ്ങളും ഏറിവരുമ്പോള്* ഈ യാഥാര്*ഥ്യം അംഗീകരിക്കാതെ വയ്യ.

സൗകര്യപ്രദവും കൃത്രിമത്വത്തിന്റെ മനം മയക്കുന്ന സ്വാദുള്ളതുമായ ഫാസ്റ്റ് ഫുഡുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥരും വിദ്യാര്*ഥിസമൂഹവും വര്*ധിച്ചുവരുന്നു. ബര്*ഗര്*, പിസ്സ, സമൂസ, ഫിംഗര്* ചിപ്*സ്, പഴംപൊരി, പഫ്*സ്. സിന്തറ്റിക് ഡ്രിങ്കുകള്* ഇവയ്*ക്കൊത്ത പ്രിയമേകുമ്പോഴും അവയിലെ അപകടസാധ്യതകളെക്കുറിച്ച് നാം ബോധമുള്ളവരാകണം. ബേക്കറി പലഹാരങ്ങളില്* പലതിലും ഡാല്*ഡ ഉപയോഗിക്കാറുണ്ട്. നിക്കല്* തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യമുള്ളതിനാല്* ഡാല്*ഡ ആരോഗ്യത്തിന് നന്നല്ല. ഭക്ഷണശാലകളില്* പലയാവര്*ത്തി ചൂടാക്കിയെടുക്കുന്ന എണ്ണയുടെ ഉപേയാഗവും കാന്*സര്* പോലുള്ള മാരകരോഗങ്ങള്*ക്ക് കാരണമാകാം. ചീത്ത കൊളസ്*ട്രോളും ഹൃദ്രോഗവുമൊക്കെ കാശുകൊടുത്തുവാങ്ങുകയാണ് ട്രാന്*സ്ഫാറ്റി ആസിഡുകളടങ്ങിയ ബേക്കറി, ഫാസ്റ്റ്ഫുഡിനങ്ങള്* അകത്താക്കുമ്പോള്* നടക്കുന്നത്.

സ്വാദ് കൂട്ടുവാനുപയോഗിക്കുന്ന ചീസ്, അമിതഅളവിലെ പഞ്ചസാര ഇവയുടെ സ്ഥിരമായ ഉപയോഗം അമിതവണ്ണത്തിനും കാരണമാകും. ഫാസ്റ്റ്ഫുഡുകളില്* പലതിലും നിറത്തിനും രുചിക്കും വേണ്ടി ചേര്*ക്കുന്ന കൃത്രിമ രാസവസ്തുക്കള്* വഴി ശരീരത്തില്* എത്തിച്ചേരുന്നത് ചെറിയ അളവിലുള്ള വിഷാംശം തന്നെ. കാലക്രമേണ രോഗാവസ്ഥകളിലേക്ക് നയിക്കുവാന്* ഇവ ധാരാളം.

ദീര്*ഘകാലം കേടു കൂടാതെ ഇരിക്കാന്* ഉയര്*ന്ന തോതില്* ചേര്*ക്കപ്പെടുന്ന ഉപ്പും മറ്റും രുചിയുടെ ആധിക്യത്താല്* തിരിച്ചറിയപ്പെടാതെ പോകുന്നു, കെച്ചപ്പുകള്*, ഹാം, സോസേജുകള്* ഇവയൊക്കെ കഴിക്കുമ്പോള്* അകത്താക്കുന്നത് കൃത്രിമനിറവും ഗന്ധവും രുചിയുമൊക്കെ കൊടുക്കുന്ന രാസപദാര്*ഥങ്ങളാണ്. വറുത്തതും പൊരിച്ചതും അമിതമായി കഴിക്കുന്നത് അമിതദാഹത്തിന് വഴിയൊരുക്കുന്നു.

സിന്തറ്റിക് പാനീയങ്ങള്* ഒട്ടുംതന്നെ ആരോഗ്യകരവുമല്ല. അമിതമായി ഉള്ളിലെത്തുന്ന എണ്ണയും മസാലകളും ദഹനവ്യവസ്ഥയെ പാടേ തകിടം മറിക്കുന്നു.

സ്*കൂള്*കുട്ടികള്*ക്ക്, പ്രഭാതഭക്ഷണം കഴിക്കുവാന്* സമയമില്ലാത്ത ഒരു കാലഘട്ടമാണിത്. 10-12 മണിക്കൂര്* നേരത്തെ ഉപവാസത്തിനുശേഷം കഴിക്കേണ്ടതായ പ്രഭാതഭക്ഷണം മുടക്കുന്നത് ഒരിക്കലും ആരോഗ്യകരമല്ല. ഒരുദിവസത്തെ മുഴുവന്* പ്രവൃത്തികള്*ക്കുമുള്ള ഊര്*ജവും ശരീരം കണ്ടെത്തുന്നത് ഗുണമേന്മയുള്ള പ്രഭാതഭക്ഷണത്തില്*നിന്നാണെന്ന് പഠനങ്ങള്* തെളിയിച്ചിട്ടുണ്ട്.

അതിനാല്* പ്രഭാതഭക്ഷണം കാതലുള്ളതുതന്നെയാകണം. പ്രഭാതഭക്ഷണം കഴിക്കാതെ, ഉച്ചയോടടുക്കുമ്പോള്* പെറോട്ടയും ബീഫും തട്ടിവിടുന്ന ശീലം ചിലര്*ക്കുണ്ട്. ഇത് ഉദരത്തോട് ചെയ്യുന്ന കൊടുംക്രൂരതയാണ്. ഗുരുത്വമുള്ള ഇത്തരം ഭക്ഷണവസ്തുക്കള്*, ദീര്*ഘനേരത്തെ ഉപവാസത്തിനുശേഷം കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. വളരെനേരം ഭക്ഷണം കഴിക്കാതിരുന്നാല്*, ആമാശയത്തില്* അസിഡിറ്റി വര്*ധിക്കുകയും ആമാശയത്തിലെ ശ്ലേഷ്മസ്തരങ്ങളെ ദ്രവിപ്പിച്ച്, സുഷിരങ്ങളുണ്ടാക്കുകയും ചെയ്യും. അസിഡിറ്റി കൂടിയ ദഹനരസം ഇവയിലൂടെ പുറത്തേക്ക് വ്യാപിച്ച് വയറ്റിനുള്ളില്* കൂടുതല്* കേടുപാടുകളുണ്ടാക്കും.

കേരളീയ ഭക്ഷണശൈലി രൂപപ്പെടുത്തിയിരിക്കുന്നതുതന്നെ ഭക്ഷണശീലങ്ങളില്* വരാവുന്ന ദൂഷ്യങ്ങള്* ഒഴിവാക്കപ്പെടുന്നവിധത്തിലാണെന്നു കാണാം. കറികള്* താളിക്കുമ്പോള്*, വെളിച്ചെണ്ണയില്* ചേര്*ക്കപ്പെടുന്ന കടുക്, ഉലുവ, ജീരകം, കറിവേപ്പില, വെളുത്തുള്ളി ഇവയൊക്കെ വെളിച്ചെണ്ണയെ കുറ്റമറ്റതാക്കും. കറികളില്* മഞ്ഞള്* ചേര്*ക്കുന്നത്, അണുനാശകശക്തിയും വിഷഹരഗുണവും ഉള്ളതുകൊണ്ടാണ്. പച്ചക്കറികളില്* കീടനാശിനിപ്രയോഗം ഏറിവന്നിട്ടുള്ള ഇന്നത്തെക്കാലത്ത്, അവ മഞ്ഞളിട്ട വെള്ളത്തില്* അല്പനേരം ഇട്ടുവെക്കുന്നത് നല്ലതാണ്.

സ്വാഭാവികമായ എരിവുരസം തരുന്ന ഇഞ്ചി, കുരുമുളക്, പച്ചമഞ്ഞള്* ഇവകള്* ആരോഗ്യകരവും വയറ്റിനിണങ്ങിയതുമാണ്. എരിവിന്റെ തീക്ഷ്ണത കുറയ്ക്കുവാന്* തേങ്ങാപ്പാല്* ചേര്*ക്കുന്നത് നല്ലതായിരിക്കും. എണ്ണയില്* പൊരിക്കുന്നതിനെക്കാള്* നല്ലത് മസാല പുരട്ടിയ മീന്*കഷ്ണങ്ങള്* വാഴയിലയില്* പൊതിഞ്ഞ് ആവിയില്* വേവിച്ചുകഴിക്കുന്നതാണ്.

ഡോ. ഒ.വി. സുഷ