ഒരു കപ്പ് കാപ്പിയുടെ വിലയ്ക്ക് മൊബൈല്*..??

ഏറ്റവും വലിയ മത്സരം നടക്കുന്ന മേഖലയായി മൊബൈല്* ഫോണ്* രംഗം മാറിക്കഴിഞ്ഞു. ഹാന്*ഡ്*സെറ്റിന്റെ കാര്യത്തിലായാലും കോള്* നിരക്കുകളുടെ കാര്യത്തിലായാലും കാര്യം വ്യത്യസ്തമല്ല. മത്സരം ഇങ്ങനെ പോയാല്* കാര്യങ്ങള്* എവിടെയെത്തും. 'ഉദയാണ് താരം' എന്ന സിനിമയില്* മോഹന്*ലാല്* അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീനിവാസന്റെ കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യമുണ്ട്-' ഈ മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ' എന്ന്! പരിധി ഇല്ല എന്ന് സിനിമയിലൂടെ ശ്രീനിവാസന്* തെളയിച്ചതുപോലെയാണ് മൊബൈലിന്റെ കാര്യവും. ഇപ്പോള്* ഒരു കപ്പ് കാപ്പിയുടെ കാശ് മതി ഒരു മൊബൈല്* ഹാന്*ഡ്*സെറ്റിന് എന്ന അവസ്ഥയെത്തിയിരിക്കുകയാണ്.

സംഗതി ചൈനീസ് ഫോണാണെന്ന് കരുതിയവര്*ക്ക് തെറ്റി. ബ്രിട്ടനിലാണ് ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. അവിടത്തെ പ്രമുഖ മൊബൈല്* റീട്ടെയില്* കമ്പനിയായ കാര്*ഫോണ്* വെയര്*ഹൗസ് (Carphone Warehouse) ആണ് 99 പെന്*സിന് (നൂറ് പെന്*സ് സമം ഒരു ബ്രിട്ടീഷ് പൗണ്ട്) മൊബൈല്* പുറത്തിറക്കിയത്. ബ്രിട്ടനില്* ഒരു കപ്പ് കാപ്പിക്ക് ആവശ്യമായതിലും ചെലവ് കുറവ്.

ക്രിസ്മസ് സമ്മാനമായാണ് കമ്പനി ഈ വിലകുറഞ്ഞ മൊബൈല്* ബ്രിട്ടനില്* അവതരിപ്പിച്ചിരിക്കുന്നത്. വിലകുറഞ്ഞ മൊബൈല്* യുവാക്കള്*ക്കിടയില്* ഹരമാകുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും, സ്മാര്*ട്ട്*ഫോണുകള്* അരങ്ങുതകര്*ക്കുന്ന കാലത്ത് എത്രത്തോളം പിന്തുണ ഇതിന് ലഭിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

Alcatel OT-209 എന്ന പേരുള്ള ഈ മൊബൈല്* കടുത്ത ഗ്രേയും ചുവപ്പും കലര്*ന്ന ഡിസൈനില്* അല്*കാടെല്* (Alcatel) കമ്പനിയാണ് നിര്*മ്മിച്ചിരിക്കുന്നത്. ഹാന്*ഡ്*സെറ്റിന്റെ വിലയായ 99 പെന്*സിന് പുറമെ കണക്ഷനും മറ്റുമായി 10 പൗണ്ട് കൂടി നല്*കിയാല്* ഫോണുമായി വീട്ടില്*പോകാം. എസ്.എം.എസ് സൗകര്യം, സ്​പീക്കര്* ഫോണ്*, ഗെയിംസ്്, എഫ്.എം റേഡിയോ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് ഫോണ്*.

68 ഗ്രാം മാത്രം ഭാരം, 128 ഗുണം 128 റസല്യൂഷനിലുള്ള 1.45 ഇഞ്ച് ഡിസ്*പ്ലേ എന്നിവയാണ് മറ്റ് പ്രത്യേകതകള്*. രണ്ടുമണിക്കൂര്* കൊണ്ട് ചാര്*ജ് ചെയ്യാവുന്ന ഇതിന്റെ ബാറ്ററി 333 മണിക്കൂര്* സ്റ്റാന്റ്*ബൈ സമയവും 4.55 മണിക്കൂര്* സംസാര സമയവും നല്*കുമെന്ന് കമ്പനി അവകാശപ്പെടുന്നു.