-
തലച്ചോറിന്റെ ക്ഷതം മാറ്റാന്* സ്ത്രീ ഹോര്
തലച്ചോറിന്റെ ക്ഷതം മാറ്റാന്* സ്ത്രീ ഹോര്*മോണ്* ചികിത്സ

തലച്ചോറിന്റെ ക്ഷതം മാറ്റാന്* സ്ത്രീ ഹോര്*മോണ്* ചികിത്സ
വാഷിങ്ടണ്*: ഗര്*ഭധാരണത്തിനും ഗര്*ഭ വളര്*ച്ചയ്ക്കും കാരണമാവുന്ന സ്ത്രീ ഹോര്*മോണായ പ്രോജസ്റ്ററോണ്* തലച്ചോറിന് ഗുരുതമായ ക്ഷതമേറ്റവരുടെ ചികിത്സയ്ക്ക് ഏറെ ഫലപ്രദമെന്ന് കണ്ടെത്തല്*.
ഇത്തരം രോഗികളിലെ മരണനിരക്ക് പ്രോജസ്റ്ററോണ്* ചികിത്സ വഴി പകുതിയായി കുറയ്ക്കാന്* കഴിയുമെന്ന് ആദ്യഘട്ട പരീക്ഷണങ്ങളില്* തെളിഞ്ഞതായി ഗവേഷകസംഘത്തിന് നേതൃത്വം നല്കുന്ന ഡോക്ടര്* ഡേവിഡ് റൈറ്റ് പറഞ്ഞു. അമേരിക്കയില്* അറ്റ്*ലാന്റയിലെ ഇമോറി സര്*വകലാശാലയിലെ എമര്*ജന്*സി മെഡിസിന്* വിഭാഗമാണ് ഗവേഷണത്തിന് നേതൃത്വം നല്കുന്നത്.
അമേരിക്കയിലെ 17 ട്രോമ സെന്ററുകളിലെ 1,140 രോഗികളെ ഉള്*പ്പെടുത്തി മൂന്നാംഘട്ട പരീക്ഷണം മാര്*ച്ചില്* തുടങ്ങും. സാന്*ഡീഗോയില്* നടക്കുന്ന യു.എസ്. ശാസ്ത്രജ്ഞരുടെ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. തലച്ചോറിനേല്*ക്കുന്ന ക്ഷതത്തിനു മാത്രമായി കഴിഞ്ഞ 30 വര്*ഷത്തിനിടെ അംഗീകാരം നേടാന്* പോവുന്ന ആദ്യ ഔഷധമാണിതെന്ന് ഡോക്ടര്* റൈറ്റ് പറഞ്ഞു.
ന്യൂറോണുകള്*ക്ക് മരണം സംഭവിക്കുക, വീക്കമുണ്ടാവുക, ക്ഷതമേല്*ക്കുക എന്നിങ്ങനെ സങ്കീര്*ണമായ അവസ്ഥയാണ് തലച്ചോറിനു ക്ഷതമേല്*ക്കുമ്പോള്* സംഭവിക്കുന്നത്. ഇതിനെല്ലാം പ്രോജസ്റ്ററോണ്* പരിഹാരമാകും. 20 വര്*ഷം മുമ്പുതന്നെ എലികളില്* ഈ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. ഇമോറി സര്*വകലാശാലയിലെതന്നെ പ്രൊഫസറായ ഡോണാള്*ഡ് സ്റ്റീനാണ് ഈ ഗവേഷണത്തിന് തുടക്കമിട്ടത്. തലയ്ക്ക് ക്ഷതമേറ്റ പെണ്ണെലികളിലെ മരണനിരക്ക് ആണെലികളെ അപേക്ഷിച്ച് കുറവാണെന്നായിരുന്നു സ്റ്റീനിന്റെ കണ്ടെത്തല്*. പ്രോജസ്റ്ററോണ്* ഹോര്*മോണിന്റെ സാന്നിധ്യംമൂലമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആണെലികളില്* ഈ ഹോര്*മോണ്* കുത്തിവെച്ചു. ആണെലികളുടെ മരണനിരക്ക് കുത്തനെ കുറഞ്ഞതായും പരിക്ക് വളരെ പെട്ടെന്ന് ഭേദമാകുന്നതായും അദ്ദേഹം കണ്ടെത്തി.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks