-
ലോകത്തിലേറ്റവും വിലയുള്ള പുസ്തകം 'അമേരി&
ലണ്ടന്*: ലോകത്തില്* ഏറ്റവും വിലയേറിയ പുസ്തകം എന്ന ബഹുമതി ബേര്*ഡ്*സ് ഓഫ് അമേരിക്ക എന്ന പക്ഷിനിരീക്ഷണ ഗ്രന്ഥം ഒരിക്കല്* കൂടി കരസ്ഥമാക്കി. ലണ്ടനില്* നടന്ന ലേലത്തില്* 70 ലക്ഷം പൗണ്ടിനാ (ഏതാണ്ട് 50 കോടി രൂപ) ജെയിംസ് ഓഡുബോണ്* 19-ാം നൂറ്റാണ്ടിലെഴുതിയ ഈ പുസ്തകത്തിന്റെ പ്രതി ബുധനാഴ്ച വിറ്റുപോയത്. ഇതേ പുസ്തകത്തിന്റെ വേറൊരു പ്രതി പത്തുവര്*ഷം മുമ്പ് 60 ലക്ഷം പൗണ്ടിന് ലേലത്തില്* പോയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സചിത്ര ഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെട്ട പുസ്തകത്തിന്റെ കേടുപാടുകളില്ലാത്ത 119 കോപ്പികളെ ഇപ്പോള്* അവശേഷിക്കുന്നുള്ളൂ. അതില്* 108ഉം വായനശാലകളുടെയും മ്യൂസിയങ്ങളുടെയും കൈവശമാണ്. ഹെസ്*കെത് പ്രഭു എന്ന പുസ്തക പ്രേമിയുടെ കൈവശമുണ്ടായിരുന്ന കോപ്പിയാണ് ഇപ്പോള്* ലേലം ചെയ്തത്.
അമേരിക്കയിലെ പക്ഷികളുടെ സമ്പൂര്*ണ വിവരങ്ങളടങ്ങിയ പുസ്തകത്തില്* ആയിരം മുഴുവലിപ്പ ജലച്ചായ ചിത്രങ്ങളുണ്ട്. 12 വര്*ഷമെടുത്താണ് ഓഡുബോണ്* ഇവ വരച്ചുതീര്*ത്തത്. മിഴിവ് ഒട്ടും ചോര്*ന്നുപോകാതെയാണ് ഇവയുടെ പകര്*പ്പ് പുസ്തകത്തില്* ചേര്*ത്തത്. ഓഡുബോണ്* വരച്ച യഥാര്*ഥ ചിത്രങ്ങള്* ന്യൂയോര്*ക്കിലെ ഹിസ്റ്റോറിക്കല്* സൊസൈറ്റിയിലാണു സൂക്ഷിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks