-
ഒടുവില്* വിജയ് പുറത്ത്*
ത്രീ ഇഡിയറ്റ്*സി'ന്റെ തമിഴ് പുനരാവിഷ്*കാരത്തില്*നിന്ന് ഇളയദളപതി വിജയ് പുറത്ത്. 'മൂവര്*' എന്ന പേരില്* തമിഴില്* ഷങ്കര്* സംവിധാനം ചെയ്യുന്ന ചിത്രം ഏറെ അനിശ്ചിതത്വങ്ങള്*ക്കുശേഷം തുടങ്ങാറായപ്പോഴാണ് വിജയ് പുറത്താകുന്നുവെന്ന സൂചനയുണ്ടായത്. കഥാപാത്രത്തിന്റെ വേഷവും രൂപവും എങ്ങനെയായിരിക്കണമെന്നതിനെച്ചൊല്ലി സംവിധായകനുമായി അഭിപ്രായ ഭിന്നതയുണ്ടായതിനാലാണ് നടന്* ചിത്രത്തില്*നിന്നു പിന്മാറുന്നതെന്നാണ് വാര്*ത്ത.
ഹിന്ദിയില്* ആമിര്*ഖാന്* അവതരിപ്പിച്ച വേഷമാണ് തമിഴില്* വിജയിനു നിശ്ചയിച്ചിരുന്നത്. തെന്നിന്ത്യന്* പ്രേക്ഷകരില്* മിക്കവരും 'ത്രീ ഇഡിയറ്റ്*സ്' കണ്ടിട്ടുണ്ടാവുമെന്നതിനാല്*, തമിഴ് പുനരാവിഷ്*കാരത്തില്* പുതുമ തോന്നാനായി ചില മാറ്റങ്ങള്* വരുത്താന്* ഷങ്കര്* ഉദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി നായകന്റെ ഹെയര്*സ്*റ്റൈല്* മാറ്റണമെന്നും തീരുമാനിച്ചു. എന്നാല്* സംവിധായകന്റെ നിര്*ദേശം അനുസരിക്കാന്* വിജയിന് നിര്*വാഹമുണ്ടായിരുന്നില്ല.
'വേലായുധം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്*ത്തിയാകാതെ ഹെയര്*സ്റ്റൈല്* മാറ്റിയാല്* പ്രശ്*നമാവുമെന്നായിരുന്നു താരത്തിന്റെ നിലപാട്. വിജയിനെ നായകനാക്കി രാജ എം.രാജ സംവിധാനം ചെയ്യുന്ന 'വേലായുധം', ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഹെയര്*സ്റ്റൈല്* മാറ്റിയാല്* അതിലെ കഥാപാത്രത്തിന്റെ തുടര്*ച്ച നഷ്ടപ്പെടുമെന്നതിനാലാണ് വിജയിന് ഷങ്കറിന്റെ നിര്*ദേശം നടപ്പാക്കാനാവാതെ പോയത്.
'ത്രീ ഇഡിയറ്റ്*സ്' തമിഴില്* പുനരാവിഷ്*കരിക്കാന്* തീരുമാനിച്ചതുമുതല്* അതില്* അഭിനയിക്കുമെന്ന് ഉറപ്പായിരുന്ന ഏകതാരമാണ് വിജയ്. കൂടെ അഭിനയിക്കുന്ന താരങ്ങളുടെ കാര്യത്തില്* പലതവണ മാറ്റങ്ങളുണ്ടായി. ഒടുവില്* ജീവ, ശ്രീകാന്ത് എന്നിവരുടെ പേരുകള്* ഉറപ്പായി. നായികയായി തെലുങ്കുതാരം ഇല്യാനയെയാണ് നിശ്ചയിച്ചത്.
കഥയില്* വ്യത്യസ്തത വരുത്തുന്നതിന്റെ ഭാഗമായി ഒരു നായികയെക്കൂടി ഉള്*പ്പെടുത്തുവാന്* ആലോചന നടക്കുന്നതായി വാര്*ത്ത വന്നിരുന്നു. ആ ഘട്ടത്തിലാണ് നായകതാരമായ വിജയ് പിന്മാറുന്നത്. ഷങ്കറുമൊത്ത് പ്രവര്*ത്തിക്കാന്* പിന്നീടൊരവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് വിജയിന്റെ പിന്മാറ്റമെന്നും കേള്*ക്കുന്നുണ്ട്. വിജയിനു പകരം സൂര്യ നായകനാകുമെന്നും സൂചനകളുണ്ട്.
തെലുങ്കിലും 'ത്രീ ഇഡിയറ്റ്*സ്' പുനരാവിഷ്*കരിക്കുന്നുണ്ട്. 'ത്രീ റാസ്*കല്*സ്' എന്ന പേരിലൊരുക്കുന്ന ആ ചിത്രത്തില്* മഹേഷ്ബാബുവാണ് നായകന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks