റീമേക്കുകള്*ക്ക് തിരക്കേറിയ മലയാള സിനിമയിലേക്ക് മറ്റൊരു ചിത്രം കൂടി. വര്*ഷങ്ങള്*ക്ക് മുമ്പ് മനോജ് കെ ജയന്* അവതരിപ്പിച്ച സഖാവ് ശിവന്*കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അക്രമരാഷ്ട്രീയം പ്രമേയമാക്കിയ 'കണ്ണൂര്*' എന്ന ചിത്രത്തിന്റെ അതേ ടീം തന്നെയാണ് രണ്ടാംഭാഗവുമായി വരുന്നത്. 'വീണ്ടും കണ്ണൂര്*' എന്നാണ് ചിത്രത്തിന്റെ പേര്. പതിമൂന്ന് വര്*ഷം മുമ്പ് റോബിന്* തിരുമല തിരക്കഥയെഴുതി കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത ചിത്രത്തില്* അക്രമരാഷ്ട്രീയമായിരുന്നു മുഖ്യപ്രമേയമെങ്കില്* ഇത്തവണ കഥയില്* രാഷ്ട്രീയം മാത്രമല്ല കുടുംബബന്ധങ്ങളും പ്രണയവും നിര്*ണ്ണായക മുഹൂര്*ത്തങ്ങളായി കടന്നുവരുന്നു.

പഴയ കണ്ണൂരിലെ നായകന്* മനോജ് കെ. ജയന്* പുതിയ കണ്ണൂരില്* ഇല്ലെന്നാണ് സൂചന. എന്നാല്* കണ്ണൂരില്* നായികയായിരുന്ന വാണി വിശ്വനാഥ് ശ്രദ്ധേയമായ ഒരു കഥാപാത്രമായി ചിത്രത്തിലുണ്ടാകുമെന്നറിയുന്നു. തമിഴിലെ ശ്രദ്ധേയനായ നടനും സംവിധായകനുമായ സമുദ്രക്കനി ശിക്കാറിന് ശേഷം വീണ്ടും മലയാളത്തില്* അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ബാലയും പുതുമുഖങ്ങളായ തൃശൂര്* സ്വദേശി ഫിറോസും കണ്ണൂര്* ചെറുകുന്ന് സ്വദേശിയായ ഐശ്വര്യലക്ഷ്മിയുമാണ് മുഖ്യവേഷങ്ങള്* അവതരിപ്പിക്കുന്നത്. കെയ്*പോണ്* ഫിലിംസിന്റെ ബാനറില്* നാസര്* തിരൂര്* നിര്*മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് ആരംഭിച്ചു.

ഈ സിനിമ കണ്ണൂരിലെ അക്രമത്തെക്കുറിച്ചല്ല മറിച്ച് അക്രമമില്ലാത്ത കണ്ണൂരിന്റെ ഭാവിയെക്കുറിച്ചാണെന്ന് തിരക്കഥാകൃത്ത് റോബിന്* തിരുമല പറഞ്ഞു. കലാഭവന്* മണി, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്*, ജനാര്*ദനന്*, സായ്കുമാര്*, റിസബാവ, മാമുക്കോയ, അഗസ്റ്റിന്*, സാദിഖ്, ബാബുരാജ്, ഭീമന്* രഘു, കലാശാല ബാബു, കൊച്ചുപ്രേമന്*, ശ്വേതാ മേനോന്*, വാണി വിശ്വനാഥ്, ഊര്*മിള ഉണ്ണി, ഉഷ എന്നിവരും അഭിനയിക്കുന്നു. ക്യാമറാമാന്* സഞ്ജീവ് ശങ്കര്*. ഗാനങ്ങള്* പ്രകാശ് മാരാര്*, സംഗീതം റോബിന്* തിരുമല. ഡല്*ഹി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കണ്ണൂര്* ചിത്രീകരിക്കുന്നത്.