ഫോര്* ഫ്രണ്ട്സിന് ശേഷം സജി സുരേന്ദ്രന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ എന്നു പേരിട്ടു. ഫാസിലിന്*റെ പുത്രന്* ഫഹദ് ഫാസില്* നായകനാകുന്ന ചിത്രത്തില്* ആന്* അഗസ്റ്റിനാണ് നായിക. ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയെത്തി ഭാഗ്യം പരീക്ഷിച്ച് പരാജയപ്പെട്ട ഫഹദ് സോളോ ഹീറോയായി വീണ്ടും എത്തുകയാണ്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്*റെ തിരക്കഥാകൃത്ത്.

മണിയന്*പിള്ള രാജു പ്രൊഡക്ഷന്*സിന്*റെ ബാനറില്* മണിയന്*പിള്ള രാജു നിര്*മ്മിക്കുന്ന ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ ഒരു മുഴുനീള കോമഡിച്ചിത്രമാണ്. കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്*കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്*റെ പ്രമേയം. ലാലു അലക്സ്, ഇന്നസെന്*റ്, സിദ്ദിഖ് എന്നിവര്*ക്ക് സുപ്രധാന കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടാണ് കോമഡി രംഗങ്ങളുടെ ക്യാപ്ടന്*. ഇവര്* വിവാഹിതരായാല്*, ഹാപ്പി ഹസ്ബന്*ഡ്സ് എന്നിവ പോലെ ഒരു ഗംഭീര കോമഡിച്ചിത്രമായിരിക്കും ഇതെന്നാണ് സജിയും കൃഷ്ണ പൂജപ്പുരയും ഉറപ്പുനല്*കുന്നത്. എം ജി ശ്രീകുമാര്* സംഗീതം നിര്*വഹിക്കുന്ന താമരശ്ശേരി ടു തായ്*ലന്*ഡിന്*റെ പ്രധാന ലൊക്കേഷന്* ബാങ്കോക്കാണ്. അടുത്തവര്*ഷം മാര്*ച്ച് ഒടുവില്* ചിത്രീകരണം ആരംഭിക്കും.

‘ഫോര്* ഫ്രണ്ട്സ്’ പരാജയപ്പെട്ടതോടെ കരിയറില്* പ്രതിസന്ധിയിലായ സജി സുരേന്ദ്രന്* ഈ സിനിമയിലൂടെ ഒരു വന്* തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ‘പുളുവന്* മത്തായി’ എന്ന ചിത്രം സജി സംവിധാനം ചെയ്യും.


Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news