ദില്ലി: ജനത്തിന്റെ നട്ടെല്ലൊടിച്ച് പെട്രോള്* വിലയില്* വന്* വര്*ദ്ധന. ബുധനാഴ്ച മുതല്* പെട്രോള്*വില 2.96 രൂപ കൂട്ടാന്* എണ്ണക്കമ്പനികള്*ക്ക് പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച അനുമതി നല്*കി. ഡീസല്* വിലയില്* തത്കാലം വര്*ധന വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്* 22ന് ചേരുന്ന മന്ത്രിസഭാ ഉപസമിതി ഡീസലിന് രണ്ടു രൂപ കൂട്ടുന്നത് ചര്*ച്ച ചെയ്യുമെന്ന് സര്*ക്കാര്* വൃത്തങ്ങള്* അറിയിച്ചു. ബിപിസിഎല്ലിന്റെ പമ്പുകളില്* ബുധനാഴ്ച അര്*ധരാത്രി മുതല്* വിലവര്*ധന നിലവില്* വരും. മറ്റു എണ്ണക്കമ്പനികള്* വരും ദിവസങ്ങളിലും വില കൂട്ടും.

പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്*ണയാവകാശം എണ്ണക്കമ്പനികള്*ക്ക് തീറെഴുതിക്കൊടുത്തതിന് ശേഷം ഇതുവരെയായി 4.44 രൂപയുടെ വര്*ധനയാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് 26നാണ് ഇതിനുള്ള അവകാശം കൈമാറിയത്. ജൂണ്* 26നുശേഷം എല്ലാ എണ്ണക്കമ്പനികളും നാലു തവണ വില കൂട്ടി. വില കൂട്ടുമ്പോള്* പ്രതിപക്ഷ വിമര്*ശനം ഉണ്ടാവാതിരിയ്ക്കാനും സര്*ക്കാര്* തന്ത്രങ്ങള്* മെനയുന്നുണ്ട്.

പാര്*ലമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങിയ നവംബര്* ഒമ്പതിനായിരുന്നു ഏറ്റവും ഒടുവിലത്തെ വര്*ധന. സമ്മേളനം പിരിഞ്ഞതിന് പിറ്റേന്നാണ് ഇപ്പോള്* വില കൂട്ടിയിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്* അസംസ്*കൃത എണ്ണവില വീപ്പയ്ക്ക് 90 ഡോളറായ സാഹചര്യത്തിലാണ് വില കൂട്ടുന്നത്. ഇറക്കുമതി വിലയേക്കാള്* കുറച്ച് വില്*ക്കുന്നത് കാരണം 4.17 രൂപയാണ് എണ്ണക്കമ്പനികള്*ക്ക് നഷ്ടം വരുന്നതെന്നാണ് പെട്രോള്* മന്ത്രാലയത്തിന്റെ അവകാശവാദം. ഡീസലിന്റെ വില കൂട്ടിയില്ലെങ്കില്* എണ്ണക്കമ്പനികള്*ക്ക് 67,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അവര്* ചൂണ്ടിക്കാട്ടുന്നു.

ധനമന്ത്രി പ്രണബ്മുഖര്*ജി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണ് 22ന് ഡീസല്*വില കൂട്ടുന്നതിനുള്ള തീരുമാനമെടുക്കുക.