കാണ്ഡഹാര്* പടയോട്ടം ആരംഭിക്കുകയാണ്. മറ്റു പ്രത്യേകതകളെല്ലം മാറ്റിവയ്ക്കാം. ഒരൊറ്റക്കാരണം മതി ഇത് മലയാളത്തില്* നിന്നുള്ള ഇന്ത്യന്* സിനിമയായി മാറാന്*. മഹാനടന്* അമിതാഭ് ബച്ചന്*റെ സാന്നിധ്യം. ലോകനാഥ് ശര്*മ എന്ന കഥാപാത്രമായി ബിഗ്ബി ജീവിക്കുന്ന ഈ ചിത്രത്തില്* ലഫ്റ്റനന്*റ് കേണല്* മോഹന്*ലാല്* മേജര്* മഹാദേവനായി വേഷമിടുന്നു. ഒരുകാലത്ത് മലയാളത്തിന്*റെ സ്വപ്നനായികയായിരുന്ന സുമലത കാണ്ഡഹാറില്* അമിതാഭ് ബച്ചന്*റെ ഭാര്യയായി അഭിനയിക്കുന്നു.


ഒന്നാലോചിച്ചുനോക്കൂ. തൂവാനത്തുമ്പികളില്*, താഴ്വാരത്തില്* ഒക്കെ മോഹന്*ലാലിന്*റെ നായികയായി വിസ്മയപ്രകടനം നടത്തിയ നായിക സുമലത വീണ്ടും ഒരു ലാല്*ച്ചിത്രത്തിന്*റെ ഭാഗമാകുകയാണ്. അതും വര്*ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം. മോഹന്*ലാലിന്*റെ ആരാധകരെ മാറ്റിനിര്*ത്താം. സുമലതയുടെ ആരാധകരെല്ലാം തിയേറ്ററുകളിലെത്തി ചിത്രം കാണുകയാണെങ്കില്* പോലും കാണ്ഡഹാര്* മെഗാഹിറ്റായി മാറും.

കാണ്ഡഹാറിന്*റെ വരവ് ഏറ്റവും ബാധിക്കാന്* പോകുന്നത് മമ്മൂട്ടിയുടെ ബെസ്റ്റ് ആക്*ടറിനെയാണ്. കണ്ടന്*റിന്*റെ കരുത്തുകൊണ്ട് തിയേറ്ററുകളില്* മികച്ച പ്രകടനം നടത്തുന്ന ബെസ്റ്റ് ആക്*ടറിന് കോടികളുടെ കിലുക്കവുമായെത്തുന്ന കാണ്ഡഹാറിനോട് പിടിച്ചുനില്*ക്കണമെങ്കില്* ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് തീര്*ച്ച. മേജര്* രവിയുടെ മേക്കിംഗാണ് ഈ ചിത്രത്തിലേക്ക് ആകര്*ഷിക്കുന്ന മറ്റൊരു ഘടകം.

പരമാവധി ഒറിജിനല്* ലൊക്കേഷനുകളില്* ചിത്രീകരിച്ച സിനിമയാണ് കാണ്ഡഹാര്*. ഇതൊരു കമാന്*ഡോ ഓപ്പറേഷന്*റെ കഥയാണ്. ഒട്ടേറെ സാഹസിക രംഗങ്ങള്* നിറഞ്ഞ സിനിമ. ആക്ഷന്* രംഗങ്ങളില്* ഉപയോഗിച്ചിരിക്കുന്നതെല്ലാം യഥാര്*ത്ഥ ആയുധങ്ങള്* തന്നെ. പിന്നെ വേറെയുമുണ്ട് കാര്യം, ലഫ്റ്റനന്*റ് കേണല്* പദവി ലഭിച്ച ശേഷം മോഹന്*ലാലിന്*റേതായി എത്തുന്ന ആദ്യ പട്ടാളചിത്രമാണ് കാണ്ഡഹാര്*.

ബെസ്റ്റ് ആക്*ടര്* പ്രദര്*ശിപ്പിക്കുന്ന പ്രധാനകേന്ദ്രങ്ങളിലൊക്കെ രണ്ടും മൂന്നും തിയേറ്ററുകളില്* കാണ്ഡഹാര്* റിലീസ് ചെയ്യുന്നു. 125 സെന്*ററുകളിലാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇത്രയധികം കേന്ദ്രങ്ങളില്* നിന്നുള്ള ഒരാഴ്ചത്തെ കളക്ഷന്* തന്നെ കാണ്ഡഹാറിനെ സേഫാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്* വിലയിരുത്തുന്നത്.

വാനപ്രസ്ഥത്തിന് ശേഷം പ്രണവം ആര്*ട്സ് നിര്*മ്മിക്കുന്ന സിനിമ എന്ന സവിശേഷതയും കാണ്ഡഹാറിനുണ്ട്. എന്തായാലും മൂന്നാം തവണയും മേജര്* മഹാദേവന്* തന്*റെ മാജിക് ആവര്*ത്തിക്കുമോ എന്നാണ് പ്രേക്ഷകര്* ഉറ്റുനോക്കുന്നത്.



Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news