യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിന്*റെ കാസനോവയില്* അഭിനയിക്കാന്* കാത്തിരിക്കുകയായിരുന്നു തമിഴ് നടന്* ആര്യ. ലാലിന്*റെ ഏറ്റവും വലിയ ആരാധകനായ ആര്യ തനിക്ക് ആ സിനിമയില്* അവസരം ലഭിച്ചതിനെ മഹാഭാഗ്യമായാണ് കരുതിയിരുന്നത്. എന്നാല്* ആര്യയ്ക്ക് ഇപ്പോള്* ആ ഭാഗ്യം നഷ്ടമായിരിക്കുന്നു. കാസനോവയുടെ ഷോട്ടിംഗ് നീണ്ടുപോകുകയും എന്നു പൂര്*ത്തിയാകുമെന്ന കാര്യത്തില്* അനിശ്ചിതാവസ്ഥ നിലനില്*ക്കുകയും ചെയ്യുന്ന സാഹചര്യത്തില്* ആ സിനിമയില്* നിന്ന് പിന്**മാറാന്* ആര്യ തീരുമാനിച്ചിരിക്കുന്നു.

എന്നാല്* മോഹന്*ലാല്* ചിത്രത്തില്* നിന്ന് പിന്**മാറിയെങ്കിലും പൃഥ്വിരാജ് ചിത്രത്തില്* അഭിനയിച്ച് മലയാളത്തില്* അരങ്ങേറാനാണ് ആര്യ തയ്യാറെടുക്കുന്നത്. സംവിധായകന്* റോഷന്* ആന്*ഡ്രൂസ് തന്നെ. കാസനോവയ്ക്ക് ശേഷം റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആര്യ മലയാളത്തിലെത്തുന്നത്.

രണ്ടു യുവാക്കളുടെ സാഹസികതകളും അവരുടെ പ്രണയജീവിതവുമാണ് ഈ മ്യൂസിക്കല്* ത്രില്ലറിലൂടെ റോഷന്* ആവിഷ്കരിക്കുന്നത്. റോഷന്*റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് ടീമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ രചനയും നിര്*വഹിക്കുന്നത്. എന്* ആര്* ഐ നിര്*മ്മാണക്കമ്പനിയായ ‘1000 എ ഡി’യാണ് നിര്*മ്മാണം. 2011 ജൂണില്* ചിത്രീകരണം ആരംഭിക്കും.

തമിഴില്* ഏറ്റവും തിരക്കേറിയ യുവതാരമാണ് ആര്യ. ബോസ് എങ്കിറ ഭാസ്കരന്*, ചിക്കുബുക്കു എന്നിവ സൂപ്പര്*ഹിറ്റായതോടെ ആര്യയ്ക്ക് തമിഴില്* പൊന്നുവിലയാണ്. മലയാളത്തിന്*റെ ബിഗ്സ്റ്റാറും തമിഴകത്തിന്*റെ യുവ സൂപ്പര്*താരവും ഒന്നിക്കുന്ന മലയാള ചിത്രം പ്രേക്ഷകരും കാത്തിരിക്കുകയാണ്.


Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news