‘മൈന’ എന്ന തമിഴ് ചിത്രം തരംഗം സൃഷ്ടിക്കുകയാണ്. പ്രഭു സോളമന്* സംവിധാനം ചെയ്ത ഈ സിനിമ പതിഞ്ഞ തുടക്കത്തിനു ശേഷം കത്തിക്കയറുന്ന കാഴ്ചയാണ് തമിഴകത്ത് കാണാനായത്. ബാല്യകാല സുഹൃത്തുക്കള്* പിന്നീട് പ്രണയത്തിലാവുകയും അവരുടെ ബന്ധത്തിന് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുടെയും കഥയാണ് മൈന. തമിഴകത്ത് ബ്ലോക്ബസ്റ്ററായി മാറിയ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് സംവിധായകന്*.


റിലീസിന് മുമ്പ് ‘മൈന’ കാണാനിടയായ നിര്*മ്മാതാവ് ഉദയാനിധി സ്റ്റാലില്* ഈ സിനിമ വിതരണത്തിനെടുക്കുകയായിരുന്നു. പിന്നീട് ഈ സിനിമ കണ്ട കമലഹാസന്* ഉള്*പ്പടെയുള്ള പ്രമുഖര്* ഗംഭീര അഭിപ്രായം പറഞ്ഞതോടെ മൌത്ത് പബ്ലിസിറ്റിയിലൂടെ മൈന പിടിച്ചുകയറി. പിന്നീടുണ്ടായത് അത്ഭുതം. തമിഴകത്തെ സൂപ്പര്*താരങ്ങളുടെ സിനിമകളെപ്പോലും കടപുഴക്കി വീഴ്ത്തി മൈന മെഗാഹിറ്റയി മാറി. വെറും ഏഴുകോടി രൂപ ചെലവില്* നിര്*മ്മിച്ച മൈന തിയേറ്ററുകളില്* നിന്ന് മാത്രം ഇതിനകം 17 കോടി രൂപ നേടിക്കഴിഞ്ഞു. വിദര്*ത്ഥ്, അമലപോള്* എന്നിവരാണ് സിനിമയിലെ നായകനും നായികയും.

‘മൈന’ പുതുമുഖങ്ങളെ വച്ച് ഹിന്ദിയില്* ചിത്രീകരിക്കാനാണ് തന്*റെ പദ്ധതിയെന്ന് പ്രഭു സോളമന്* അറിയിച്ചു. അടുത്തവര്*ഷം ജൂണില്* ഹിന്ദി റീമേക്കിന്*റെ ചിത്രീകരണം ആരംഭിക്കും. അതിനുമുമ്പ് ഒരു തമിഴ് ചിത്രത്തിന്*റെ ജോലികളിലാണ് പ്രഭു സോളമന്* ഇപ്പോള്*.

കണ്ണോട് കാണ്*പതെല്ലാം, കിംഗ്, കൊക്കി, ലീ, ലാഡം എന്നിവയാണ് പ്രഭു സോളമന്* മൈനയ്ക്ക് മുമ്പു ചെയ്ത തമിഴ് ചിത്രങ്ങള്*. ഇവയൊന്നും വേണ്ടത്ര വിജയിച്ചില്ല. എന്നാല്* മൈന അദ്ദേഹത്തിന്*റെ കരിയറിന്*റെ ജാതകം തിരുത്തിയെഴുതുകയായിരുന്നു.

Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews