പ്രശസ്ത ഇംഗ്ലീഷ് നടി ലിസ് ഹര്*ളിക്ക് പറ്റിയത് അബദ്ധം! സ്നേഹസമ്പന്നനായ ഭര്*ത്താവ് അരുണ്* നായരെ ഉപേക്ഷിച്ച് മുന്* ക്രിക്കറ്റ് താരം ഷെയ്ന്* വോണിന്റെ പിന്നാലെ പോയതില്* പശ്ചാത്തപിക്കുകയാണ് ലിസ്.


വിശ്വാസ ലംഘനം നടത്തിയ വോണുമായുള്ള ബന്ധം ഇവര്* ഉപേക്ഷിച്ചു കഴിഞ്ഞു. അരുണുമായുള്ള വിവാഹ മോചന ഹര്*ജി എങ്ങനെയെങ്കിലും പി*ന്**വലിക്കണമെന്നാണ് ലിസിന്റെ ഇപ്പോഴത്തെ ആഗ്രഹം. വോണിന്റെ തനിനിറം മനസ്സിലായ ലിസ് കഴിഞ്ഞ ദിവസം അരുണ്* നായരെ ടെലിഫോണില്* വിളിച്ചിരുന്നു എന്നും വിവാഹമോചനത്തില്* നിന്ന് പിന്**മാറണം എന്ന് അഭ്യര്*ത്ഥിച്ചു എന്നും ‘ദ സണ്*’ റിപ്പോര്*ട്ട് ചെയ്യുന്നു.

എന്നാല്*, അരുണ്* വിവാഹമോചനം എന്ന നിലപാ*ടില്* ഉറച്ചു നില്*ക്കുകയാണത്രേ.

അടുത്തസമയത്ത് ലണ്ടനില്* എത്തിയപ്പോഴാണ് ലിസും വോണും തമ്മില്* അടുത്ത പരിചയക്കാരായത്. വോണിനൊപ്പം ലിസ് ഒരു ഹോട്ടലില്* രണ്ട് രാത്രി കഴിഞ്ഞു എന്നും ഒരു കുടുംബ സുഹൃത്തിന്റെ വീട്ടില്* സന്ദര്*ശനം നടത്തിയെന്നും വാര്*ത്തകള്* ഉണ്ടായിരുന്നു.

എന്നാല്*, ലിസിനോട് അടുപ്പം കാണിക്കുന്ന അവസരത്തില്* ഓസ്ട്രേലിയക്കാരി ആയ ഒരു ഭര്*ത്തൃമതിക്ക് വോണ്* ലൈംഗികച്ചുവയുള്ള എസ്*എം*എസുകള്* അയച്ചു എന്ന വാര്*ത്ത കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. വോണ്* നൂറോളം അശ്ലീല സന്ദേശങ്ങളാണ് തന്റെ ഭാര്യയ്ക്ക് അയച്ചതെന്ന് അഡെലെ എന്ന സ്ത്രീയുടെ ഭര്*ത്താവ് വെളിപ്പെടുത്തുന്നു. ഇതേ തുടര്*ന്ന് ലിസ്-വോണ്* ബന്ധം തകരുകയായിരുന്നു.


Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news