പാവയ്ക്ക: പാവയ്ക്കയും അതിന്റെ ഇലയും 'സോറിയാസിസ്' എന്ന ത്വക്*രോഗത്തിന് വളരെയധികം ഫലം ചെയ്യുന്ന ഒറ്റമൂലിയാണ്. പാവയ്ക്ക കറിവെച്ച് കൂട്ടുന്നതും പച്ചയായി കഴിക്കുന്നതും ഒരുപോലെ നല്ലതാണ്. പാവയ്ക്ക പിഴിഞ്ഞ് നീര് രണ്ടൗണ്*സ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികള്*ക്ക് ഏറെ ഗുണം ചെയ്തുകാണാറുണ്ട്. ഇതേ ചികിത്സാരീതി മഞ്ഞപ്പിത്തം ശമിക്കാനും ഫലപ്രദമാണ്.
കോളിഫ്ലവര്*: കോളിഫ്ലവര്* കൊണ്ട് സൂപ്പുണ്ടാക്കി അതില്* ശര്*ക്കരചേര്*ത്ത് കഴിച്ചാല്* മുലപ്പാല്* വര്*ധിക്കുന്നതാണ്. അതുപോലെ കോളിഫ്ലവര്* നിത്യേന കഴിക്കുന്ന ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്നത് രക്തപിത്തം നിയന്ത്രണവിധേയമാക്കും. കോവയ്ക്ക: കോവയ്ക്ക എന്നും കഴിക്കുക. തോരന്* വെച്ചോ മെഴുക്കുപുരട്ടിയാക്കിയോ. പച്ചയ്ക്ക് സാലഡാക്കി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രോഗപ്രതിരോധശേഷി വര്*ധിപ്പിക്കുന്നതിനും ശരീരമാലിന്യങ്ങളെ അകറ്റുന്നതിനും സഹായിക്കും.
ചീര: ചീരയില ഇടിച്ച് പിഴിഞ്ഞ നീരും, ഇളനീര്* വെള്ളവും തുല്യ അളവില്* ചേര്*ത്ത് ആറ് ഔണ്*സ് വീതം നിത്യവും രണ്ടുനേരമായി കഴിച്ചാല്* മൂത്രനാളീവീക്കം മാറിക്കിട്ടും. ശരിയായ ശോധന ലഭിക്കുന്നതിനുവേണ്ടി ഏവര്*ക്കും ആശ്രയിക്കാവുന്ന ഇലക്കറിയാണ് ചീര. 'സോറിയാസിസ്' നിയന്ത്രണവിധേയമാക്കാനും ചീര സഹായിക്കും.
Keywords: Vegetables,Fruits and Vegetables, health Benifites, health problems,psoriasis




Reply With Quote

Bookmarks