-
അടൂരിന്*റെ പുതിയ ചിത്രത്തില്* നായകന്* മമ്ő

മമ്മൂട്ടി തിരക്കിലാണ്. അടൂര്* ഗോപാലകൃഷ്ണന്* സംവിധാനം ചെയ്ത ‘മതിലുകള്*’ എന്ന സിനിമയുടെ രണ്ടാംഭാഗമായ ‘മതിലുകള്*ക്കപ്പുറം’ നിര്*മ്മിക്കുന്നതിന്*റെ തിരക്കാണ് മമ്മൂട്ടിക്ക്. എന്നാല്* മതിലുകളുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അടൂരല്ല. പ്രസാദ് എന്നൊരു പുതുമുഖമാണ്. നിര്*മ്മാണത്തിന്*റെ തിരക്കുകളും ടെന്*ഷനുമിടയില്* മമ്മൂട്ടിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. അടൂര്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* നായകന്* മമ്മൂട്ടിയാണ്.
2011 ഓഗസ്റ്റിലാണ് അടൂര്* ഗോപാലകൃഷ്ണന്* തന്*റെ പുതിയ സിനിമ ആരംഭിക്കുന്നത്. ഈ സിനിമയില്* മമ്മൂട്ടി നായകനാകുന്ന വിവരം അടൂര്* തന്നെയാണ് വെളിപ്പെടുത്തിയത്. ഇതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നാണ് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുമ്പോള്* ലോകോത്തരമായ ഒരു സൃഷ്ടിയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
“എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഒരാക്ടറാണ് മമ്മൂട്ടി. കെ ജി ജോര്*ജിന്*റെ ‘മേള’യില്* കണ്ടതുമുതല്* തുടങ്ങിയ ഇഷ്ടമാണ്. എന്നാല്* അദ്ദേഹത്തെ ഇഷ്ടമുണ്ടെന്നു കരുതി അദ്ദേഹത്തിന് യോജിക്കാത്ത ഒരു കഥാപാത്രത്തിനായി കാസ്റ്റ് ചെയ്യില്ലല്ലോ. ഓരോ ചിത്രവും ഓരോ വെല്ലുവിളിയാണ്. എന്തായാലും ഓഗസ്റ്റില്* ആരംഭിക്കുന്ന എന്*റെ ചിത്രത്തില്* മമ്മൂട്ടിയുണ്ട്” - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* അടൂര്* വെളിപ്പെടുത്തി.
അനന്തരം, മതിലുകള്*, വിധേയന്* എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി അടൂര്* സംവിധാനം ചെയ്ത ചിത്രങ്ങള്*. ഈ സിനിമകളിലെ അഭിനയത്തിന് ദേശീയ പുരസ്കാരങ്ങള്* ഉള്*പ്പടെ ഒട്ടേറെ ബഹുമതികള്* മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
Tags: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks