- 
	
	
		
		
		
		
			
 ടി എ റസാഖ് മമ്മൂട്ടിയെ കണ്ടു, ചിത്രം ഉടന്‍*
		
		
				
					
					
				
				
					
				
		
			
				
					തിരക്കഥാകൃത്ത്  ടി എ റസാഖ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായി ചര്*ച്ച നടത്തി. ‘ഡബിള്‍*സ്’ എന്ന  ചിത്രത്തിന്*റെ പോണ്ടിച്ചേരിയിലെ ലൊക്കേഷനിലെത്തിയാണ് റസാഖ്  മെഗാസ്റ്റാറിനെ കണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയുടെ  വികാസത്തെക്കുറിച്ച് ചര്*ച്ച ചെയ്യാനാണ് റസാഖ് എത്തിയത്. മമ്മൂട്ടിയാണ്  റസാഖിന്*റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്*. ഈ വര്*ഷം മധ്യത്തോടെ ചിത്രം  ആരംഭിക്കുമെന്നാണ് സൂചനകള്‍*.
മമ്മൂട്ടിക്ക്  ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രത്തെ നല്*കാനുള്ള ഒരുക്കത്തിലാണ് റസാഖ്.  കുടുംബബന്ധങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന സിനിമയായിരിക്കും ഇത്.  മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍* വേഷമിടും. 
അതേസമയം,  മറ്റ് സംവിധായകര്‍*ക്കു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചനയിലാണ് റസാഖ്  ഇപ്പോള്‍*. അതില്‍* ഒരുചിത്രത്തില്* നായകന്* മമ്മൂട്ടി തന്നെയാണ്. സംവിധാനം  കമല്‍*. മമ്മൂട്ടി ഈ ചിത്രത്തില്‍* കായികാധ്യാപകനായാണ് അഭിനയിക്കുന്നതെന്ന്  സൂചനയുണ്ട്.
റസാഖ്  തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍* പൃഥ്വിരാജാണ് നായകന്*. സി എസ്  സുധേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് ‘പകരം വന്ന രാജാവ്’. 
കാണാക്കിനാവ്,  ഉത്തമന്*, പെരുമഴക്കാലം, വേഷം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന  നിലയില്‍* മലയാള സിനിമയില്‍* റസാഖിന് ‘നല്ല സിനിമയുടെ വക്താവ്’ എന്നൊരു  പരിവേഷമാണുള്ളത്. എന്തായാലും റസാഖ് സംവിധായകന്*റെ കുപ്പായം അണിയുമ്പോള്‍*,  നായകന്* മമ്മൂട്ടിയാകുമ്പോള്‍* ഒരു മികച്ച സിനിമ ലഭിക്കുമെന്ന്  പ്രേക്ഷകര്‍*ക്ക് പ്രതീക്ഷിക്കാം
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks