ബോബി - സഞ്ജയ് ടീം സിനിമയ്ക്കുവേണ്ടി സിനിമയുണ്ടാക്കുന്നവരല്ല. വ്യത്യസ്തമായ കഥകള്*, ഷോക്കിംഗ് ആയ ത്രെഡുകള്* ഇവയൊക്കെ ലഭിക്കുമ്പോഴാണ് ഇവര്* തിരക്കഥയ്ക്കായി ഇരിക്കുക. എന്*റെ വീട് അപ്പൂന്*റേം, നോട്ടുബുക്ക് തുടങ്ങിയ സിനിമകളും ‘അവിചാരിതം’ പോലുള്ള സീരിയലുകളും സമ്മാനിച്ച ആ ഒരു ഗ്യാരണ്ടി തന്നെയാണ് ‘ട്രാഫിക്’ എന്ന പുതിയ സിനിമയ്ക്കുമുള്ളത്. ട്രാഫിക്ക് വ്യത്യസ്തമാണ്. ഇതിന് മുന്**മാതൃകകളുമില്ല.

വ്യത്യസ്തമായി എന്തു ചെയ്യാം എന്ന് ആലോചിക്കുന്നവര്* ഈയിടെയായി ആദ്യം ചിന്തിക്കുന്നത് ‘ഒരു റോഡ് മൂവി’ ആയാലോ എന്നാണ്. ആ കണ്*സെപ്ട് അത്രയേറെ പഴഞ്ചനായി മാറിയിരിക്കുന്നു. അടുത്തിടെ ടൂര്*ണമെന്*റ് എന്ന റോഡ് മൂവി പരീക്ഷിച്ച് ലാല്* കയ്പ് കുടിച്ചത് നമ്മള്* കണ്ടതാണ്. ട്രാഫിക്ക് ഒരു റോഡ് മൂവിയാണെന്ന് കേട്ടപ്പോള്* ആദ്യം മനസിലെത്തിയത് ഇതാണ്. ‘ഹൃദയത്തില്* സൂക്ഷിക്കാന്*’ എന്ന സിനിമ ചെയ്ത രാജേഷ് പിള്ളയാണ് സംവിധായകന്* എന്നുകേട്ടപ്പോഴും ഒരു ശരാശരി സിനിമയായിരിക്കും എന്നതില്* കവിഞ്ഞൊരു പ്രതീക്ഷയുമുണ്ടായില്ല. അപ്പോഴും ആകെയൊരു വെളിച്ചമായി ഉള്ളിലുണ്ടായിരുന്നത് ബോബി - സഞ്ജയ് എന്ന ടൈറ്റില്* മാത്രമാണ്.

ട്രാഫിക്, പറഞ്ഞല്ലോ സമാനതകളില്ലാത്ത ഒരു തീമാണ്. ഏകദേശം രണ്ടു വര്*ഷങ്ങള്*ക്ക് മുമ്പ് നടന്ന ഒരു സംഭവത്തില്* നിന്ന് പ്രചോദനമുള്*ക്കൊണ്ട് സൃഷ്ടിച്ച സിനിമ. ഒരു മരണം നടക്കുന്നു. എന്നാല്* ആ മരണം മറ്റൊരാളുടെ ജീവന്* രക്ഷിക്കാന്* കാരണമാകുമെങ്കില്*...? അങ്ങനെയൊരു സാധ്യത മുന്നില്*ക്കണ്ട്, ഒരുകൂട്ടം ആളുകള്* നടത്തുന്ന പോരാട്ടത്തിന്*റെ(അങ്ങനെ തന്നെ വിശേഷിപ്പിക്കാം... അതിജീവനത്തിനായുള്ള പോരാട്ടം) കഥയാണിത്.

ഈ സിനിമയില്* അഭിനയിച്ചിരിക്കുന്നവരെയെല്ലാം നമുക്ക് മുമ്പേ പരിചയമുള്ളവരാണ്. ശ്രീനിവാസന്*, കുഞ്ചാക്കോ ബോബന്*, അനൂപ് മേനന്*, ആസിഫ് അലി, രമ്യാ നമ്പീശന്*, റഹ്*മാന്* അങ്ങനെ. പക്ഷേ, നമ്മുടെയുള്ളില്* നാം ആഴത്തിലുറപ്പിച്ചു വച്ചിരിക്കുന്ന ആ ഇമേജ് ഭണ്ഡാരമുണ്ടല്ലോ. അത് തകര്*ക്കുന്ന പ്രമേയവും ആഖ്യാനവുമാണ് ട്രാഫിക്കിന്*റേത്. നമുക്ക് പരിചയമുള്ള ശ്രീനിയല്ല ട്രാഫിക്കിലെ ശ്രീനി. നമുക്ക് പരിചയമുള്ള രമ്യയല്ല ട്രാഫിക്കിലെ രമ്യ.

കുഞ്ചാക്കോ ബോബന്*, കൃഷ്ണ എന്നിവര്* നല്*കുന്ന ഞെട്ടല്* തിയേറ്റര്* വിട്ടാലും നമ്മളെ പിന്തുടരും. ശ്രീനിയുടെ ത്യാഗവും നമ്മെ ബാധിക്കും. ഒരു സാധാരണ ചലച്ചിത്രം എന്നതിലുപരി ആര്*ക്കും സംഭവിച്ചേക്കാവുന്ന യാഥാര്*ത്ഥ്യമായി മാറുന്നു. അപ്പോള്* എഴുതിവച്ചിരിക്കുന്നതില്* അര്*ത്ഥമുണ്ട് - A Rajesh Piallai Film.

‘ഹൃദയത്തില്* സൂക്ഷിക്കാന്*’ എന്ന സിനിമ സംവിധാനം ചെയ്ത രാജേഷ് പിള്ള അതൊരു അബദ്ധമായിരുന്നു എന്ന് വ്യക്തമാക്കിത്തരികയാണ് ട്രാഫിക്കിലൂടെ. ഒന്നാന്തരമൊരു സ്ക്രിപ്റ്റ് അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഒരു സംവിധായകന്*റെ സിനിമ എന്ന് ബോധ്യപ്പെടുത്തിത്തരുന്ന ട്രീറ്റ്മെന്*റ്

അനൂപ് മേനന്* എന്ന നടന്* അഭിനയത്തിന്*റെ പുതിയ വഴി തേടുകയാണ് ഈ സിനിമയില്*. അയാള്* അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കമ്മീഷണറുടെ ഉദ്ദേശ്യം നന്**മയുടെ ഒരു ലക്*ഷ്യത്തിലേക്ക് മറ്റുള്ളവര്*ക്ക് പാതയൊരുക്കുക എന്നതാണ്. കൊച്ചി മുതല്* പാലക്കാട് വരെ. ഈ യാത്രയ്ക്കിടയില്* അപകടങ്ങള്* പതിയിരിക്കുന്നുണ്ട്, നിഗൂഡതകള്* ഒളിച്ചിരിപ്പുണ്ട്.

ഒരു ജീവിതത്തിനുവേണ്ടി ഒരു ജീപ്പിലുള്ള യാത്രയാണിത്. പതി വഴിയില്* ജീപ്പ് അപ്രത്യക്ഷമാകുന്നു. അവിടെ മറ്റൊരു നിഗൂഡത ചുരുളഴിയും. കുഞ്ചാക്കോ ബോബന്* എന്ന നടന്*റെ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖം വെളിവാകും. 12 മണിക്കൂറിനുള്ളില്* സംഭവിക്കുന്ന അനേകം സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന സിനിമാരൂപമാണ് ട്രാഫിക്.

ഷൈജു ഖാലിദിന്*റെ ക്യാമറയും മഹേഷ് നാരായണന്*റെ എഡിറ്റിംഗും ഈ സിനിമയുടെ ജീവനാണ്. മേജോ ജോസഫിന്*റെ സംഗീതവും കൊള്ളാം. ഒഴിവാക്കേണ്ടതല്ല, തീര്*ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ട്രാഫിക്. പാസഞ്ചര്* പോലെ, കോക്*ടെയില്* പോലെ ഈ ചിത്രവും അതിന്*റെ പുതുമയുള്ള അവതരണം കൊണ്ട് പ്രേക്ഷകരെ വശീകരിക്കും. ഒരുകാര്യം മറന്നു, ഏറെക്കാലത്തിന് ശേഷം ജോസ് പ്രകാശിനെ സ്ക്രീനില്* കാണാന്* കഴിഞ്ഞു. അതും ഒരു സന്തോഷം.