-
‘ട്രാഫിക്’ മറ്റ് സിനിമക്കാര്*ക്കുള്ള പാഠം
‘ട്രാഫിക്’ എന്ന ചിത്രം മറ്റ് സിനിമക്കാര്*ക്കുള്ള ഒരു പാഠമാണെന്ന് ശ്രീനിവാസന്*. മലയാളത്തില്* പരമ്പരാഗത സിനിമാ വിശ്വാസങ്ങളുമായി കഴിഞ്ഞുകൂടുന്നവരെ ചിന്തിപ്പിക്കാന്* ഈ സിനിമ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് എന്ന സിനിമയുടെ വിജയത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്*.
“ട്രാഫിക് എന്ന സിനിമ കണ്ട് എക്സൈറ്റഡ് ആണ് പ്രേക്ഷകര്*. ഇത്രയും മികച്ച ഒരു സിനിമ മലയാളത്തില്* മുമ്പുണ്ടായിട്ടില്ല എന്ന രീതിയിലാണ് പ്രേക്ഷകര്* പ്രതികരിക്കുന്നത്. ഇതൊരു പുതിയ അനുഭവമാണ്. ഇങ്ങനെയും സിനിമയുണ്ടാക്കാമെന്ന തിരിച്ചറിവ് ഈ സിനിമ മറ്റ് സിനിമക്കാര്*ക്ക് നല്*കും. പരമ്പരാഗത സിനിമാ വിശ്വാസങ്ങളുമായി ആണിയടിച്ചതുപോലെയിരിക്കുന്ന നമ്മുടെ സിനിമക്കാരെ ചിന്തിക്കാന്* ഈ സിനിമ പ്രേരിപ്പിക്കും. പ്രതിഭയുള്ള സിനിമക്കാര്*ക്ക് ഇതൊരു പാഠമായിരിക്കും. എന്നാല്* പ്രതിഭയില്ലാത്തവര്*ക്ക് ഈ സിനിമയെന്നല്ല, ഒരു സിനിമയും പാഠമാകാന്* പോകുന്നില്ല” - ശ്രീനി പറഞ്ഞു.
“തിരക്കഥയെഴുതുക എന്നത് മനുഷ്യ മനഃശാസ്ത്രം പഠിച്ചുകൊണ്ടുള്ള ഒരു പ്രക്രിയയാണ്. ചില തന്ത്രങ്ങള്* വിജയകരമായി പരീക്ഷിക്കുമ്പോഴാണ് ഒരു നല്ല തിരക്കഥ രൂപം കൊള്ളുന്നതും അതൊരു നല്ല സിനിമയായി മാറുന്നതും. തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയും സംവിധായകന്* രാജേഷ് പിള്ളയും ഏറെ പരിശ്രമിച്ച്, ചിന്തിച്ചാണ് ട്രാഫിക്ക് സൃഷ്ടിച്ചത്. ലോകസിനിമയില്* തന്നെ ഇങ്ങനെ ഒരു ചിത്രം ഉണ്ടായിട്ടില്ല എന്ന് വ്യക്തമായി പറയാന്* കഴിയും.” - ശ്രീനിവാസന്* വ്യക്തമാക്കി.
“ഞാന്* എത്രയോ വര്*ഷമായി സിനിമയുടെ പരിസരത്തുള്ള ആളാണ്. വ്യത്യസ്തമായ കഥകള്*ക്ക് വേണ്ടി ശ്രമിക്കുന്നയാളാണ് ഞാന്*. ട്രാഫിക് എന്ന സിനിമയുടെ കഥയോ ആഖ്യാനമോ എനിക്കിതുവരെ ചിന്തിക്കാന്* കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. ആ രീതിയില്* ഈ സിനിമ എനിക്കും പുതിയൊരു പാഠമാണ്.” - ശ്രീനിവാസന്* പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ ട്രാഫിക് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. സിനിമ കണ്ട് ആവേശഭരിതരായ പ്രേക്ഷകര്* വീണ്ടും വീണ്ടും ഈ സിനിമ കാണാനെത്തുന്നതായാണ് റിപ്പോര്*ട്ടുകള്*. ‘ഹൃദയത്തില്* സൂക്ഷിക്കാന്*’ എന്ന ശരാശരി ചിത്രം സംവിധാനം ചെയ്ത രാജേഷ് പിള്ളയുടെ കരിയര്* ട്രാഫിക്കിലൂടെ വഴിത്തിരിവിലെത്തുകയാണ്. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ജനസമുദ്രമാണ് കാണാനാവുന്നതെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks