-
മമ്മൂട്ടി-ലാല്* സമാഗമം ഈ വര്*ഷം
അനിശ്ചിതത്വങ്ങള്*ക്ക് വിരാമമിട്ട് മലയാളത്തിലെ മെഗാതാരങ്ങളുടെ സമാഗമം ഈ വര്*ഷം തന്നെയുണ്ടാകുമെന്ന് ഉറപ്പായി. മമ്മൂട്ടി നിര്*മാതാവിന്റെ കൂടി മേലങ്കി അണിയുന്ന ഹൈടെക് കള്ളന്*മാരുടെ കഥ പറയുന്ന ചിത്രത്തില്* മോഹന്*ലാല്* അഭിനയിക്കും. ദിലീപാണ് ചിത്രത്തിലെ മറ്റൊരു നായകന്*. മലയാളത്തിലെ ഒന്നാം നമ്പര്* തിരക്കഥാകൃത്തുക്കള്* ആയ സിബി- ഉദയന്* ടീം രചനയും സംവിധാനവും നിര്*വഹിക്കുന്ന 'അരക്കള്ളന്* മുക്കാക്കള്ളന്*' എന്ന പ്രൊജക്ട് തന്നെയാണിത്. എന്നാല്* പേരില്* മാറ്റം ഉണ്ടാകുമെന്നാണ് വിവരം.
സിബി- ഉദയന്* ടീം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്* നിന്ന് മോഹന്*ലാല്* പിന്*മാറി എന്ന് ഇടയ്ക്ക്* വാര്*ത്തകള്* വന്നിരുന്നു. മോഹന്*ലാലിന്റെ തിരക്കിട്ട ഷെഡ്യൂള്* ആയിരുന്നു കാരണം. ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്* അതിനു മുമ്പ് ലാലിന് തീര്*ക്കേണ്ട നിരവധി പ്രൊജക്ടുകള്* ഉണ്ടായിരുന്നു. എന്നാല്* ഇപ്പോള്* അരക്കള്ളന്* മുക്കാക്കള്ളന്റെ റിലീസ് റംസാന്* കാലത്തേയ്ക്കോ ക്രിസ്മസ് സീസണിലേയ്ക്കോ നീട്ടാനാണ് തീരുമാനം. ആ സ്ഥിതിയ്ക്ക് ഷൂട്ടിംഗ് വൈകി ആരംഭിച്ചാല്* മതി. മോഹന്*ലാലിനെ ചിത്രത്തിന്റെ ഭാഗമാക്കാനും അത് വഴി കഴിയും.
മലയാളത്തില്* ഇപ്പോള്* ഏറ്റവും കൂടുതല്* പ്രതിഫലം പറ്റുന്ന തിരക്കഥാകൃത്തുക്കളായ സിബി- ഉദയന്* ടീം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ ഉടമസ്ഥതയില്* ഉള്ള പ്ലേഹൗസ് ആയിരിക്കും ചിത്രം നിര്*മിക്കുക. ട്വന്റ്റി 20 യ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്*ലാലും ദിലീപും ഒന്നിക്കുന്ന ഈ ചിത്രം വാണിജ്യ ചിത്രത്തിന്റെ എല്ലാ ചേരുവകളുമായാവും പുറത്തിറങ്ങുക.
നീണ്ട കാത്തിരിപ്പുകള്*ക്കൊടുവിലാണ് മമ്മൂട്ടിയും മോഹന്*ലാലും ഒന്നിക്കുന്ന ചിത്രം യാഥാര്*ത്ഥ്യം ആകുന്നത്. നേരത്തെ ഇരുവര്*ക്കുമായി നിരവധി പ്രൊജക്ടുകള്* പരിഗണിച്ചിരുന്നു. ഇടയ്ക്ക് റാഫി-മെക്കാര്*ട്ടിന്* മമ്മൂട്ടിയേയും മോഹന്*ലാലിനെയും നായകരാക്കി 'ഹലോ മായാവി' എന്നൊരു ചിത്രം പ്ലാനിട്ടിരുന്നു. എന്നാല്* ആ പ്രൊജക്ട് ഉപേക്ഷിച്ചു. ഒന്നിച്ച് ചിത്രം ചെയ്യാന്* ഇരുവര്*ക്കും താല്*പ്പര്യം ഉണ്ടായിരുന്നെങ്കിലും പറ്റിയ പ്രമേയം ഒത്തുവന്നിരുന്നില്ല. 2011 -ല്* മോഹന്*ലാലും ദിലീപും ഒന്നിക്കുന്ന മൂന്നാമത്തെ റിലീസായിരിക്കും ഈ ചിത്രം. ഇരുവരും ഒന്നിച്ച ക്രിസ്ത്യന്* ബ്രദേഴ്സ് മാര്*ച്ച് പത്തിന് പ്രദര്*ശ നത്തിന് എത്തും. വിഷുവിന് ഇവര്*ക്കൊപ്പം ജയറാം കൂടി അഭിനയിക്കുന്ന 'ചൈനാ ടൗണ്*' റിലീസ് ചെയ്യും.
'അരക്കള്ളന്* മുക്കാക്കള്ളന്*' മമ്മൂട്ടിയുടെയും ലാലിന്റെയും ദിലീപിന്റെയും ആരാധകര്*ക്ക് ആഘോഷിക്കാന്* വക നല്*കുന്ന ചിത്രം തന്നെയാവും. 2011 ലെ ഏറ്റവും വലിയ ആഘോഷ ചിത്രമാക്കി ഇതിനെ മാറ്റാനാണ് നിര്*മാതാവായ മമ്മൂട്ടിയുടെയും സംവിധായകരായ സിബി- ഉദയന്* ടീമിന്റെയും ശ്രമം.
മമ്മൂട്ടിയെയും മോഹന്*ലാലിനെയും ദിലീപിനെയും കൂടാതെ മലയാളത്തിലെ വന്* താരനിര ഈ ചിത്രത്തില്* അഭിനയിക്കും. മൂന്നു നായികമാരും ഉണ്ടാവും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks