Results 1 to 1 of 1

Thread: ഇന്റര്*നെറ്റിലും ഗാന്ധിജി മുന്നില്*

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഇന്റര്*നെറ്റിലും ഗാന്ധിജി മുന്നില്*

    രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് വിശേഷണങ്ങള്* ഏറെയുണ്ട്. ഒറ്റയടിക്ക് പറഞ്ഞുതീരാത്തതിലുമധികം. ഏറ്റവും പ്രശസ്തനായ ഇന്ത്യക്കാരന്* ഗാന്ധിജിയാണെന്ന കാര്യത്തില്* ആര്*ക്കും തര്*ക്കമുണ്ടാകില്ല. ഇപ്പോഴിതാ ഇന്റര്*നെറ്റിലും ഇന്ത്യക്കാരില്* ഗാന്ധിജി തന്നെയാണ് മുന്*നിരയില്*.

    ഇന്റര്*നെറ്റില്* ഏറ്റവും കൂടുതല്* ഉദ്ധരണികള്* ഉള്ള ഇന്ത്യക്കാരന്* ഗാന്ധിജിയാണ്. http://www.quotationsbook.com എന്ന സൈറ്റിലെ ഉദ്ധരണികളുടെ കാര്യമാണ് പറയുന്നത്. ഈ സൈറ്റില്* ഗാന്ധിജിയുടെ 106 ഉദ്ധരണികളാണ് ഉള്ളത്. സഹനമാണ് ഏറ്റവും വലിയ ശക്തി, മനുഷ്യത്വത്തിലുള്ള വിശ്വാസം കൈവെടിയരുത്. അത് ഒരു സമുദ്രമാണ്. ഒരു തുള്ളി മോശമായാലൊന്നും അതിനു ഒന്നും സംഭവിക്കില്ല എന്നിങ്ങനെയുള്ള ഉദ്ധരണികളാണ് ഈ സൈറ്റിലുള്ളത്.

    ഗാന്ധിജിക്ക് പുറമെ ഇന്ത്യയില്* നിന്നുള്ള മറ്റു പ്രമുഖരുടെയും ഉദ്ധരണികള്* ഇതില്* സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വാമി വിവേകാനന്ദന്*, ജവഹര്* ലാല്* നെഹ്രു, എസ് രാധാകൃഷ്ണന്*, ഇന്ദിരാ ഗാന്ധി തുടങ്ങിയവരാണ് അവര്*. സൈറ്റിലുള്ള, ഇവരുടെ ഉദ്ധരണികളുടെ എണ്ണം 20ല്* കുറവാണ്. ഒരു വാചകവുമായി എ ആര്* റഹ്*മാനും ഈ സൈറ്റില്* സാന്നിധ്യമറിയിച്ചിട്ടുണ്ട്.

    സൈറ്റില്* ഏറ്റവും കൂടുതല്* ഉദ്ധരണികള്* സ്ഥാനം പിടിച്ചത് പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരന്* ഒസ്കാര്* വൈല്*ഡിന്റേതാണ്- 432 എണ്ണം. 420 ഉദ്ധരണികളുമായി തൊട്ടുപിന്നില്* വില്യം ഷേക്സ്പിയറുമുണ്ട്.



    Keywords: Mahatma Gandhi, Internet,
    Mahatma Gandhi has maximum quotations on Internet, Oscar Wild, Jawaharalal Nehru, Swami Vivekanandan,S.Radhakrishnan, Indira Gandhi

    Last edited by sherlyk; 01-20-2011 at 06:24 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •