ലൈംഗികവിവാദത്തില്* അകപ്പെട്ട് വിവാദ പുരുഷനായി തീര്*ന്ന സ്വാമി നിത്യാനന്ദയുടെ 'ചെയ്തികള്*' സിനിമയാക്കാന്* ബോളിവുഡിലെ കിംഗ് മേക്കര്* രാം ഗോപാല്* വര്*മ ഉള്*പ്പെടെയുള്ളവര്* അണിയറയില്* തകൃതിയായി ഒരുങ്ങുമ്പോള്* നിത്യാനന്ദയെ പ്രകീര്*ത്തിച്ച് സിനിമ നിര്*മിക്കാനാണ് രഞ്ജിതയുടെ തീരുമാനം. എല്ലാ അര്*ത്ഥത്തിലും നിത്യാനന്ദയുടെ ഇമേജ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് രഞ്ജിതയുടെ ഈ നീക്കം. ഇതിനു പിന്നില്* സാക്ഷാല്* നിത്യാനന്ദയുടെ പിന്തുണയുമുണ്ട്.

നിത്യാനന്ദയുടെയും രഞ്ജിതയുടെയും പേരില്* പ്രചരിച്ച സെക്സ് വീഡിയോയുടെ പശ്ചാത്തലത്തിലാണ് മറ്റുള്ളവര്* സിനിയെടുക്കാന്* തീരുമാനിച്ചിരിക്കുന്നത്. ആ സിനിമകള്* തന്റെയും സ്വാമിയുടെയും ഇമേജ് കൂടുതല്* മോശമാക്കുമെന്ന് രഞ്ജിത കണക്കു കൂട്ടുന്നു. അതിനു തടയിടാന്* തങ്ങളെ ന്യായീകരിച്ചു ഒരു സിനിമയെടുക്കുക തന്നെയാണ് ഉത്തമമെന്ന വിലയിരുത്തലിലാണ് രഞ്ജിത നിര്*മാതാവിന്റെ റോള്* ചെയ്യുന്നത്. ഈ ചിത്രം വഴി തന്റെ അഭ്യുദയ കാംക്ഷികളെയും ആരാധകരെയും കാര്യങ്ങള്* ബോധ്യപ്പെടുത്താമെന്നാണ് നടിയുടെ പ്രതീക്ഷ.

മാത്രമല്ല, രഞ്ജിതയ്ക്ക് ഇനി സിനിമയില്* ശക്തമായ തിരിച്ചുവരവ്* നടത്താന്* അവരുടെ ജീവിത കഥ തന്നെ സിനിമയാക്കുകയാണ് ഏറ്റവും അഭികാമ്യമെന്ന് സിനിമാലോകത്തെ സുഹൃത്തുക്കളും ഉപദേശിച്ചിരുന്നു. നിത്യാനന്ദയുടെ കഥ എന്നുവച്ചാല്* അത് രഞ്ജിതയുടെ കൂടിയാണല്ലോ.

നിത്യാനന്ദയുടെ കഥ വെള്ളിത്തിരയില്* എത്തിക്കാന്* രാം ഗോപാല്* വര്*മയും തയാറെടുക്കുകയാണ്. 'ഗോഡ് ആന്*റ് സെക്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ ജോലിയിലാണ് രാമു. എന്നാല്* രമുവിനും മുമ്പേ നിത്യാനന്ദയുടെ കഥ കന്നഡ സിനിമയാക്കാനാണ് കന്നഡ സംവിധായകനായ മദന്*പട്ടേല്* ഒരുങ്ങുന്നത്. 'സത്യാനന്ദ' എന്ന് പേരിട്ടിരിക്കുന്ന തന്റെ ചിത്രത്തില്* സാക്ഷാല്* നിത്യാനന്ദയെയും രഞ്ജിതയെയും നായികാ നായകന്*മാരാക്കാനാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് മദന്*പട്ടേല്* അടുത്തിടെ വാര്*ത്ത സൃഷ്ടിച്ചിരുന്നു. നേരത്തെ പ്രമുഖ കന്നഡ പാരഡി കലാകാരന്* ദയാനന്ദന്* 'കാമി സ്വാമി' എന്ന പേരില്* നിത്യാനന്ദയുടെ കഥ ഹ്രസ്വചിത്രമാക്കിയിരുന്നു.


നടി രഞ്ജിതയുമൊത്തുള്ള കിടപ്പറ രംഗങ്ങളിലൂടെ ഒറ്റദിവസം കൊണ്ട് വിവാദസ്വാമിയായി മാറിയ നിത്യാനന്ദ ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നതാണ്* നിത്യാനന്ദയുടെ കഥ വെള്ളിത്തിരയില്* എത്തിക്കാന്* രാം ഗോപാല്* വര്*മയെ പ്രേരിപ്പിച്ചത്. മനുഷ്യദൈവങ്ങളുടെ ആരും കാണാത്ത ലോകം പുറത്തുകാട്ടാനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും ആശ്രമങ്ങളുടെ ഉള്ളില്* എന്തുനടക്കുന്നു എന്നതിന്റെ സത്യസന്ധമായ ഒരന്വേഷണമാണ് ഉദ്ദേശിക്കുന്നതെന്നും രാമു പറയുന്നു. 'ഗോഡ് ആന്*റ്* സെക്സ്' ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്* പുറത്തിറക്കാനാണ് രാം ഗോപാല്* വര്*മ ശ്രമിക്കുന്നത്.

എന്നാല്* താനും നിത്യാനന്ദയുമായി ഉണ്ടെന്നു പറയുന്ന വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അതിനു പിന്നില്* ആരൊക്കെയാണെന്ന് തനിക്കറിയാമെന്നും ജീവന് ഭീഷണിയുള്ളതുകൊണ്ടാണ്* പുറത്തുപറയാത്തതെന്നും രഞ്ജിത അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്റെ ചിത്രത്തില്* ഈ വസ്തുതകള്* കൂടി ഉള്*പ്പെടുത്താനാണത്രേ നടിയുടെ തീരുമാനം. ഏതായാലും വ്യത്യസ്ത ചിത്രങ്ങളിലൂടെ നിത്യാനന്ദയും രഞ്ജിതയും ഈ വര്*ഷവും വാര്*ത്തകളില്* നിറഞ്ഞു നില്*ക്കുമെന്ന് ഉറപ്പ്.