-
പൃഥ്വിയെ കിട്ടാനില്ല; ജയസൂര്യ പകരക്കാരന&
തന്റെ ആദ്യനായകനായ പൃഥ്വിരാജിനെ വച്ച് പുതിയ സിനിമയെടുക്കാനുള്ള സംവിധായകന്* എം പത്മകുമാറിന്റെ ശ്രമം പാളി. പകരം ഈ പ്രൊജക്ട് ജയസൂര്യയ്ക്ക് നല്*കിയിരിക്കുകയാണ് സംവിധായകന്*. ബാബു ജനാര്*ദ്ദനന്* തിരക്കഥ എഴുതിയ 'പാതിരാമണല്*' എന്ന ചിത്രത്തിലേയ്ക്കാണ് പൃഥ്വിയുടെ അഭാവത്തില്* ജയസൂര്യ വരുന്നത്.
കഴിഞ്ഞ വര്*ഷം നഷ്ടങ്ങളുടെ കണക്കാണ് പൃഥ്വിരാജിനു പറയാനുള്ളതെങ്കിലും ഈ നടന്റെ ഡേറ്റ് കിട്ടുക ഇന്ന് ഏറ്റവും പ്രയാസമുള്ള കാര്യമാണ്. പൃഥ്വിയെ നായകനാക്കി അമ്മക്കിളിക്കൂട്, വാസ്തവം, വര്*ഗം എന്നീ ചിത്രങ്ങള്* ഒരുക്കിയ പത്മകുമാറിനു പോലും ഇപ്പോള്* ഈ നടന്റെ ഡേറ്റില്ല. ശിക്കാറിനു ശേഷം പൃഥ്വിയുമായി ചേര്*ന്ന് പാതിരാമണല്* തുടങ്ങാമെന്നാണ് പത്മകുമാര്* കണക്കുകൂട്ടിയിരുന്നത്. പൃഥ്വിയുടെ ഡേറ്റിനായി മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും നിര്*മ്മാതാക്കള്* ഇപ്പോള്* ക്യൂ നില്*ക്കുകയാണ്. ഇതുമൂലം നേരത്തേ പറഞ്ഞുറപ്പിച്ച ഡേറ്റുകളില്* മാറ്റം വരുത്താനും തുടങ്ങിയ വച്ച പ്രൊജക്ടുകള്* നീട്ടാനും താരം നിര്*ബന്ധിതമായിരിക്കുകയാണ്. ഇതാണോ 'പാതിരാമണല്*' ഒഴിവാക്കാന്* പൃഥ്വിയെ പ്രേരിപ്പിച്ചതെന്ന് വ്യകതമല്ല.
പത്*മകുമാര്* വര്*ഷങ്ങള്*ക്കുമുമ്പേ 'പാതിരാമണല്*' എന്ന സിനിമ പൃഥ്വിയെ നായകനാക്കി പ്ലാന്* ചെയ്തതാണ്. ബാബു ജനാര്*ദ്ദനനായിരുന്നു തിരക്കഥ. എന്നാല്* തിരക്കഥയിലെ ചില പാളിച്ചകള്* മൂലം പ്രൊജക്ട് മാറ്റിവച്ചു. ഇപ്പോള്* തിരക്കഥ റെഡിയായപ്പോള്* പൃഥ്വിക്ക് ഡേറ്റില്ല. പൃഥ്വിയെ നായകനാക്കി ഉടനൊന്നും 'പാതിരാമണല്*' യാഥാര്*ത്ഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ പത്*മകുമാര്* ആ റോളിലേക്ക് ജയസൂര്യയെ കാസ്റ്റ് ചെയ്യുകയായിരുന്നു.
പാതിരാമണലില്* പൃഥ്വിയായിരിക്കും നായകനെന്ന് തിരക്കഥാകൃത്ത്* ബാബു ജനാര്*ദ്ദനനും മുമ്പ് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. പൃഥ്വിയുടെ മികച്ച സിനിമകളായ വാസ്തവം, തലപ്പാവ് എന്നീ സിനിമകളുടെ രചന നിര്*വഹിച്ചത് ബാബു ജനാര്*ദ്ദനനായിരുന്നു. ബാബുവിന്റെ 'സിറ്റി ഓഫ് ഗോഡി'ലാണ് ഒടുവില്* പൃഥ്വി അഭിനയിച്ചത്.
പാതിരാമണലില്* ജയസൂര്യയുടെ നായിക റിമാ കല്ലിങ്കലാണ്. സ്വന്തം കുടുംബം തകര്*ത്തവരോട് പ്രതികാരം ചെയ്യാന്* പാതിരാമണലിലെത്തുന്ന ചെറുപ്പക്കാരനായാണ് ജയസൂര്യ ഈ സിനിമയില്* അഭിനയിക്കുന്നത്. പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഈ കുടുംബചിത്രത്തില്* ആക്ഷന് ഏറെ പ്രാധാന്യമുണ്ട്. സമുദ്രക്കനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോക് ടെയിലിലൂടെ ജയസൂര്യ തനിക്ക് സീരിയസ് വേഷവും ചെയ്യാന്* കഴിയുമെന്ന് തെളിയിച്ചിരുന്നു.ധനുഷ് പ്രൊഡക്ഷന്*സ് നിര്*മ്മിക്കുന്ന പാതിരാമണല്* മാര്*ച്ചില്* ആലപ്പുഴയില്* ചിത്രീകരണം ആരംഭിക്കും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks