-
ത്രിബിള്* റോളില്* രജനി; പടം ‘റാണാ’!

യന്തിരന്* എന്ന മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം തെന്നിന്ത്യന്* സൂപ്പര്*സ്റ്റാര്* ഏത് സിനിമയിലാണ് അഭിനയിക്കുക എന്ന ചര്*ച്ചയ്ക്ക് വിരാമമായി. സൂപ്പര്* സിറ്റ് സംവിധായകനായ കെ*എസ് രവികുമാറിന്റെ “റാണാ†എന്ന സിനിമയിലാണ് രജനി അഭിനയിക്കാന്* പോകുന്നത്. കോമഡി, സംഘട്ടനങ്ങള്*, സെന്റിമെന്റ്സ് തുടങ്ങി പതിവ് ചേരുവകളുമായെത്തുന്ന ഈ സിനിമയില്* മൂന്ന് വേഷങ്ങളിലാണ് രജനി അഭിനയിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്* ഈ സിനിമ റിലീസ് ചെയ്യും.
ഈറോസ് ആയിരിക്കും ഈ സിനിമ നിര്*മിക്കുന്നത്. രജനികാന്തിന്റെ മകള്* സൌന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഹരാസ് പിക്ച്ച്വേഴ്സും നിര്*മാണത്തില്* ഈറോസുമായി കൈകോര്*ക്കും. ഓസ്കാര്* അവാര്*ഡ് നേടിയ എ*ആര്* റഹ്മാന്* ആയിരിക്കും സിനിമയുടെ സംഗീതം നിര്*വഹിക്കുന്നത്. രജനീകാന്തിന്റെ നായികയായി അഭിനയിക്കാന്* ബോളിവുഡ് താരം ദീപിക പഡുകോണിനെയാണ് സമീപിച്ചിരിക്കുന്നത്. സിനിമയുടെ ‘ടെക്*നോളജി’ കൈകാര്യം ചെയ്യുന്നത് ഹോളിവുഡ് സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും.
കെ*എസ് രവികുമാര്* - രജനീ കൂട്ടുകെട്ടിലൂടെ മുത്തു (തേന്മാവിന്* കൊമ്പത്ത് എന്ന സിനിമയുടെ റിമേക്ക്), പടയപ്പ എന്നീ സൂപ്പര്* ഹിറ്റുകള്* തമിഴിന് ലഭിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് രജനിക്കൊപ്പം രവികുമാര്* കൈകോര്*ക്കുന്നത്. മൂന്നുമുഖം, ജോണ്* ജോണി ജനാര്*ദ്ദനന്* തുടങ്ങിയ സിനിമകളിലാണ് ഇതിനുമുമ്പ് രജനി ത്രിബിള്* റോള്* ചെയ്തിരിക്കുന്നത്. ഹോളിവുഡ് സിനിമയായ ‘അവതാര്*’ പോലൊരു അനുഭവമായിരിക്കും ‘റാണാ’ സമ്മാനിക്കുകയെന്ന് രജനി തന്നെ പറയുന്നു. മാര്*ച്ച് മാസം ഷൂട്ടിംഗ് ആരംഭിക്കും.
Keywords:Rajnikanth, Padayappa, K.S.Ravikumar, Rajani in three roles; film 'Rana',Deepika Padukone,A.R.Rahman
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks