നിര്*മാതാക്കളുടെ സംഘടനയുടെ അതൃപ്തി അവഗണിച്ച് താര സംഘടനയായ 'അമ്മ' നടത്തുന്ന സ്റ്റേജ്ഷോകളുടെ സംപ്രേക്ഷണം സംബന്ധിച്ച് നിബന്ധനയുമായി തീയറ്ററുടമകളുടെ സംഘടനയായ സിനി എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* രംഗത്ത്*. ബാംഗ്ലൂരിലും കോഴിക്കോട്ടുമായി രണ്ടു ദിവസം നടക്കുന്ന മെഗാഷോ വിഷുദിനത്തിലോ തൊട്ടടുത്ത ദിവസമോ ചാനലില്* സംപ്രേഷണം ചെയ്യരുതെന്നാണ് എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* മുന്നറിയിപ്പ് നല്*കിയിരിക്കുന്നത്. ഈ ദിവസങ്ങളില്* ഷോ സംപ്രേഷണം ചെയ്താല്* ഫെഡറേഷനുകീഴിലുള്ള 220 തീയറ്ററുകളും അടച്ചിടാനാണ് കൊച്ചിയില്* ചേര്*ന്ന ഫെഡറേഷന്* യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് 'അമ്മ' ഭാരവാഹികള്*ക്ക് എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* കൈമാറും.

മെഗാഷോ ഒരു നല്ലകാര്യത്തിന് ഫണ്ട് സ്വരൂപിക്കാന്* ലക്ഷ്യമിടുന്നതിനാല്* അതിനെ എതിര്*ക്കില്ല. എന്നാല്*, ഉത്സവദിനങ്ങളില്* ഇത് സംപ്രേഷണം ചെയ്യുന്നത് തീയറ്റുകളെ ബാധിക്കുമെന്ന് എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* ഭാരവാഹികളായ കെ നന്ദകുമാര്*, ലിബര്*ട്ടി ബഷീര്*, എം സി ബോബി എന്നിവര്* പറഞ്ഞു. അമ്മയ്ക്ക് താല്പര്യമുണ്ടെങ്കില്* ഇക്കാര്യം ചര്*ച്ച ചെയ്യാന്* തയാറാണെന്നും അവര്* പറഞ്ഞു.

താരനിശ സംബന്ധിച്ചു നിര്*മാതാക്കളുമായി ഭിന്നത പരിഹരിച്ച അമ്മയ്ക്ക് തീയറ്ററുടമകളുടെ നിബന്ധന തിരിച്ചടിയാണ്. താരനിശകള്* സംപ്രേക്ഷണം ചെയ്യുന്നത് സൂര്യാ ടിവിയാണ്. വിഷുക്കാലം ലക്ഷ്യമിട്ടാണ് അവര്* ഇതിനു മുന്നിട്ടിറങ്ങിയത്. രണ്ടു ഷോകളും കൂടി ഏതാണ്ട് പത്തു മണിക്കൂറോളം വരും. ഇത് വിഷുവിന്റെ തൊട്ടടുത്ത ദിവസങ്ങളില്* സംപ്രേക്ഷണം ചെയ്യാമെന്നാണ് ചാനല്* കരുതിയത്*. മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും അണിനിരക്കുന്ന ഷോയായതിനാല്* പ്രേക്ഷകരെ ആകര്*ഷിക്കാനും പറ്റും. എന്നാല്* തിയറ്റര്* ഉടമകളുടെ അന്ത്യശാസനം ഇപ്പോള്* അമ്മയെയും ചാനലിനെയും ഒരു പോലെ വെട്ടിലാക്കിയിരിക്കുകയാണ്. ഷോ സാധാരണ ദിവസം സംപ്രേക്ഷണം ചെയ്താല്* അത് ചാനലിന്റെ വാണിജ്യ സാധ്യതകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ധനസമാഹരണം ലക്ഷ്യമിട്ട് രണ്ടു വമ്പന്* ഷോയാണ് അമ്മ നടത്തുന്നത്. ആദ്യത്തേത്* ഫെബ്രുവരി 27 ന് ബാംഗ്ലൂര്* പാലസ് പാലസ്* ഗ്രൗണ്ടിലും രണ്ടാമത്തേത് മാര്*ച്ച്* രണ്ടിനു കോഴിക്കോട്* കോര്*പറേഷന്* സ്*റ്റേഡിയത്തിലുമാണ്. 'സൂര്യതേജസ്സോടെ അമ്മ' എന്ന പേരില്* നടത്തുന്ന താരനിശകളില്* മമ്മൂട്ടി, മോഹന്*ലാല്* എന്നിവരുള്*പ്പെടെ മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും മാറ്റുരയ്ക്കും. അതുകൊണ്ടുതന്നെയാണ് തിയറ്റര്* ഉടമകള്* പ്രതിഷേധവുമായി വന്നിരിക്കുന്നത്.