-
മീരയും രമ്യയും ഇളഞ്ജനില്*

മലയാളത്തിലെ പ്രിയനായികമാരായ മീര ജാസ്മിനും രമ്യ നമ്പീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് 'ഇളഞ്ജന്*'. 'ബാഷ', 'ആളവന്താന്*', 'ബാബ' തുടങ്ങിയ സൂപ്പര്* ഹിറ്റ് ചിത്രങ്ങളൊരുക്കിയ സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന അമ്പതാമത്തെ ചിത്രമാണ് ഇളഞ്ജന്*. ദേശീയതലത്തില്* അവാര്*ഡ് നേടിയ ഗാനരചയിതാവ് പി. വിജയ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്*നാട് മുഖ്യമന്ത്രി കരുണാനിധിയുടെ എഴുപത്തിയഞ്ചാമത്തെ തിരക്കഥയാണ് ഇളഞ്ജന്*.
നാല്പതുകളില്* കരുണാനിധി എഴുതിയ കഥയുടെ പശ്ചാത്തലത്തില്*, 'റെയിന്*ബോ' എന്ന കപ്പല്* നിര്*മാണത്തിന്റെയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും സംഭവബഹുലമായ മുഹൂര്*ത്തങ്ങളാണ് പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്*കി ഇളഞ്ജനില്* (ചെറുപ്പക്കാരന്*) സുരേഷ് കൃഷ്ണ ചിത്രീകരിക്കുന്നത്. ഇതിനുവേണ്ടി മൂന്നുകോടി മുതല്*മുടക്കി കലാസംവിധായകന്* തോട്ടാധരണി ഒരുക്കിയ കൂറ്റന്* കപ്പല്* ഏറെ ചര്*ച്ചയായിരുന്നു.
ചിത്രകാരിയും സാമൂഹ്യപ്രവര്*ത്തകയുമായി രമ്യ എന്ന കഥാപാത്രത്തിലൂടെ രമ്യ നമ്പീശന്*, ഇളഞ്ജനിലൂടെ തമിഴ്*നാട്ടില്* ഒരു മേല്*വിലാസം ഒരുക്കാനുള്ള ശ്രമത്തിലാണ്. നാസ്സര്*, സുമന്*, വടിവേലു, ദില്ലി ഗണേശ്, കുശ്ബു, ഗ്ലാമര്* താരം നമിത തുടങ്ങിയവരും ഈ ചിത്രത്തില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാന്റിയാഗോ മാര്*ട്ടിന്* നിര്*മിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ ഗാനങ്ങളും മറ്റ് പ്രധാനരംഗങ്ങളും വിദേശരാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. നായകനായ പി. വിജയ് തന്നെ എഴുതിയ വരികള്*ക്ക് വിദ്യാസാഗര്* ഈണം പകര്*ന്ന ഈ ചിത്രത്തിലെ ഛായാഗ്രഹണം സഞ്ജയ് ലോകനാഥ് നിര്*വഹിക്കുന്നു. ലോകമെമ്പാടും റിലീസ് ചെയ്യുന്ന 'ഇളഞ്ജന്*' തല്*സമയം തന്നെ കേരളത്തിലും ഹൈ ബ്രൈറ്റ് റിലീസ് പ്രദര്*ശനത്തിനെത്തിക്കുന്നു. പി.ആര്*.ഒ: എ.എസ്. ദിനേശ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks