ബോളിവുഡിലെ ഹോട്ട് പ്രോപ്പര്*ട്ടി മല്ലിക ഷെറാവത്തിന്റെ ഐറ്റം നമ്പര്* അത്ര പുതുമയുള്ള വാര്*ത്തയൊന്നുമല്ല. ഇത്തരം പല നമ്പറുകളും6 ഇറക്കുന്നതില്* മല്ലിക ഒട്ടും പിന്നിലുമല്ല. എന്നാല്* മല്ലിക ഇത്തവണ പ്രതിഫലം വാങ്ങാതെയാണ് പുതിയ ചിത്രത്തില്* ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. താങ്ക് യൂ എന്ന അനീസ് ബസ്മീയുടെ പുതിയ ചിത്രത്തിലാണ് മല്ലിക ഐറ്റം നമ്പര്* പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നത്.

അക്ഷയ്കുമാറും ബോബി ഡിയോളും പങ്കെടുക്കുന്ന ഒരു ഗാനരംഗത്തിലാണ് മല്ലികയുടെ ഈ സെക്*സി പെര്*ഫോമന്*സ്. വെല്*ക്കം എന്ന അനീസിന്റെ മുന്* ചിത്രത്തില്* 2007 ല്* അഭിനയിച്ചിട്ടുള്ള മല്ലിക വീണ്ടും അദ്ദേഹത്തോട് സഹകരിക്കുന്ന ചിത്രം കൂടിയാണിത്. വന്* താരനിര പ്രത്യക്ഷപ്പെടുന്ന ചിത്രം ഏപ്രില്* എട്ടിന് റിലീസ് ചെയ്യും. അക്ഷയിനേയും ബോബിയേയും കൂടാതെ സുനില്* ഷെട്ടി, ഇര്*ഫാന്*ഖാന്*, സോനം കപൂര്*, സെലീന ജെയ്റ്റ്*ലി, റിമി സെന്* എന്നിവരും ഈ റൊമാന്റിക് കോമഡിയില്* വേഷമിടുന്നു.