‘കാഴ്ച’യില്* കൊച്ചുണ്ടാപ്രിക്കൊപ്പം ഓടിനടന്ന കുസൃതിക്കുട്ടി സനൂഷ മലയാളികള്*ക്ക് പ്രിയപ്പെട്ട ബാലതാരമാണ്. മലയാളത്തില്* ഒട്ടേറെ സിനിമകളില്* സനൂഷ ബാലതാരമായി അഭിനയിച്ചു. പിന്നീട് നാളൈ നമതൈ, റേനിഗുണ്ട തുടങ്ങിയ തമിഴ് ചിത്രങ്ങളില്* ‘കുട്ടിത്തം’ വിടാത്ത നായികയായി. ഇപ്പോഴിതാ, സനൂഷ മലയാളത്തില്* തിരിച്ചെത്തുകയാണ്. അതും ജനപ്രിയനായകന്* ദിലീപിന്*റെ നായികയായി!

‘മിസ്റ്റര്* മരുമകന്*’ എന്ന ചിത്രത്തിലാണ് സനൂഷ ദിലീപിന്*റെ നായികയാകുന്നത്. സന്ധ്യാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമ്മയുടെയും അമ്മായിയമ്മയുടെയും കഥ സന്ധ്യാമോഹന്* പറഞ്ഞുകഴിഞ്ഞു. ഇനി മരുമകന്*റെ സങ്കടങ്ങളും സങ്കീര്*ണതകളുമാണ് പ്രമേയമാക്കുന്നത്. കഷ്ടതകള്* അനുഭവിക്കുന്ന മരുമകനായാണ് ദിലീപ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ദിലീപിന്*റെ ഭാര്യാവേഷമാണ് സനൂഷയ്ക്ക് എന്നാണ് റിപ്പോര്*ട്ടുകള്*.

ബാലതാരമായി വന്ന് ദിലീപ് ചിത്രത്തിലൂടെ നായികയായി മാറിയ കാവ്യാമാധവനെയാണ് ഈ സാഹചര്യത്തില്* ഓര്*മ്മവരുന്നത്. കാവ്യ പിന്നീട് ദിലീപിന്*റെ ഭാഗ്യനായികയായി മാറി. സനൂഷയും ദിലീപിന്*റെ ഭാഗ്യനായികയാകുമോ എന്ന് കാത്തിരുന്ന് കാണാം.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്* മരുമകന്* 2011ല്* ദിലീപിന്*റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. തമിഴ് നടന്* ഭാഗ്യരാജാണ് ഈ സിനിമയില്* ദിലീപിന്*റെ അമ്മായിയച്ഛനായി അഭിനയിക്കുന്നത്. മാര്*ച്ച് രണ്ടാംവാരം എറണാകുളത്ത്* ചിത്രീകരണം ആരംഭിക്കും. വര്*ണചിത്ര സുബൈറും നെല്*സണ്* ഈപ്പനും ചേര്*ന്നാണ്* മിസ്റ്റര്* മരുമകന്* നിര്*മ്മിക്കുന്നത്*.

സന്ധ്യാമോഹന്*റെ ഹിറ്റ്ലര്* ബ്രദേഴ്സിനാണ് സിബി - ഉദയന്* ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്* മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്* സന്ധ്യാമോഹന്*റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്* പരാജയമായിരുന്നു. മലയാളത്തിലെ എവര്*ഗ്രീന്* സിനിമയായ കിലുക്കത്തിന്*റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്* കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്*, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്* തൊമ്മിച്ചന്*, ഹിറ്റ്ലര്* ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്* കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്* സംവിധാനം ചെയ്ത ചിത്രങ്ങള്*.