-
ക്രിസ്ത്യന്* ബ്രദേഴ്സിന്റെ അശ്വമേധത്തി&a
ക്രിസ്ത്യന്* ബ്രദേഴ്സിന്റെ അശ്വമേധത്തിന് തുടക്കം

മോളിവുഡില്* ചില റെക്കാര്*ഡുകള്* സൃഷ്ടിയ്ക്കാനും ചിലത് തിരുത്താനുമുള്ള ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ യാത്രയ്ക്ക് തുടക്കം. തിയറ്ററുകളിലെത്തും മുന്പെ സാറ്റലൈറ്റ് റൈറ്റില്* പഴശ്ശിരാജ ട്വന്റി20 എന്നീ വമ്പന്* സിനിമകളെ കടത്തിവെട്ടിക്കൊണ്ടാണ് ജോഷി-മോഹന്*ലാല്* ടീം ഒന്നിയ്ക്കുന്ന ഈ മള്*ട്ടിസ്റ്റാര്* മൂവി അശ്വമേധം ആരംഭിച്ചിരിയ്ക്കുന്നത്.
മലയാളത്തിലെ മറ്റു ചാനലുകളുമായി മത്സരിച്ച് മൂന്ന് കോടി രൂപയുടെ കൂറ്റന്* തുകയ്ക്ക് ഏഷ്യാനെറ്റാണ് ക്രിസ്ത്യന്* ബ്രദേഴ്*സിനെ സ്വന്തമാക്കിയത്. താരപ്രളയ ചിത്രമായ ട്വന്റി20 സൂര്യ ടിവി 2.86 കോടിയ്ക്ക് വാങ്ങിയതിന്റെ ക്ഷീണം തീര്*ക്കാന്* പഴശ്ശിരാജ ഏഷ്യാനെറ്റ് 2.60 കോടിയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്* ഈ റെക്കാര്*ഡുകളെല്ലാം പഴഞ്ചനാക്കിയാണ് ക്രിസ്ത്യന്* സഹോദരന്*മാര്*ക്ക് ഏഷ്യാനെറ്റ് മൂന്ന് കോടി വിലയിട്ടത്.
തന്റെ താരമൂല്യം ഇടിഞ്ഞെന്ന് വിമര്*ശിയ്ക്കുന്നവര്*ക്കുള്ള മോഹന്*ലാലിന്റെ മറുപടി കൂടിയാണ് ക്രിസ്ത്യന്* ബ്രദേഴ്സിന്റെ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ച് കോടിയ്ക്ക് മേല്* ചെലവ് വന്ന ചിത്രത്തിന്റെ സാറ്റലൈറ്റ്, ഓവര്*സീസ്, ഓഡിയോ റൈറ്റ് എന്നിവ ചേരുന്പോള്* ക്രിസ്ത്യന്* ബ്രദേഴ്സ് റിലീസിന് മുന്പെ ലാഭക്കണക്കുകളാണ് പറയുന്നത്. ഇനി പ്രേക്ഷകരുടെ വിധിയെഴുത്ത് മാത്രമാണ് ക്രിസ്ത്യന്* ബ്രദേഴ്സിന് മുന്നിലുള്ളത്.
സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്*, കനിഹ, ലക്ഷ്മി റായി, കാവ്യ മാധവന്* തുടങ്ങിയവര്* അണിനിരക്കുന്ന ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ വിജയപരാജയങ്ങള്* ലാലിനെന്ന പോലെ സിനിമാവിപണിയ്ക്കും ഏറെ നിര്*ണായകമണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks