-
പൂക്കുട്ടി വരുന്നതും കാത്ത് മമ്മൂട്ടി എ&

ഓസ്കര്* ജേതാവ് റസൂല്* പൂക്കുട്ടിക്ക് തിരക്കോടുതിരക്ക്. ഹോളിവുഡ് - ബോളിവുഡ് നിര്*മ്മാതാക്കള്* പൂക്കുട്ടിയെയും കാത്ത് ക്യൂവിലാണ്. അക്കൂട്ടത്തില്* ഒരു മലയാള ചിത്രത്തിന്*റെ നിര്*മ്മാതാവുമുണ്ട്. മറ്റാരുമല്ല, മെഗാസ്റ്റാര്* മമ്മൂട്ടി തന്നെ. താന്* നിര്*മ്മിക്കുന്ന ‘മതിലുകള്*ക്കപ്പുറം’ എന്ന സിനിമയ്ക്ക് ലൈവ് സൌണ്ടായതിനാലാണ് മമ്മൂട്ടി റസൂല്* പൂക്കുട്ടിയെ കാത്തിരിക്കുന്നത്.
നവാഗതനായ പ്രസാദ് സംവിധാനം ചെയ്യുന്ന മതിലുകള്*ക്കപ്പുറം, അടൂര്* ഗോപാലകൃഷ്ണന്* സംവിധാനം ചെയ്ത ‘മതിലുകള്*’ എന്ന ചിത്രത്തിന്*റെ രണ്ടാം ഭാഗമാണ്. രവി കെ ചന്ദ്രന്* ഛായാഗ്രഹണം നിര്*വഹിക്കുന്ന ഈ സിനിമയുടെ ശബ്ദസംവിധാനം റസൂല്* പൂക്കുട്ടി നേരത്തേ ഏറ്റെടുത്തതാണ്. എന്നാല്* പൂക്കുട്ടിയുടെ തിരക്കുകള്* കാരണം പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു.
ഒടുവില്* മമ്മൂട്ടി ഒരു തീരുമാനമെടുത്തു. മാര്*ച്ച് അഞ്ചിന് തഞ്ചാവൂരില്* ചിത്രീകരണം ആരംഭിക്കും. എന്നാല്* പൂക്കുട്ടി തന്നെ അവിടെയും വില്ലനായി. മാര്*ച്ച് മാസം മുഴുവന്* പൂക്കുട്ടി ഒരു ഹോളിവുഡ് ചിത്രത്തിന്*റെ തിരക്കിലായിരിക്കുമത്രെ. ഏപ്രിലില്* താന്* ഫ്രീയാകുമെന്നും അതിനുശേഷം എന്തായാലും മതിലുകള്*ക്കപ്പുറം തുടങ്ങാമെന്നുമാണ് ഒടുവില്* പൂക്കുട്ടി മമ്മൂട്ടിക്ക് നല്*കിയിരിക്കുന്ന വാക്ക്.
മം*മ്തയാണ് ഈ സിനിമയില്* മമ്മൂട്ടിയുടെ നായിക. ആദ്യം വിദ്യാ ബാലനെയും പിന്നീട് നയന്**താരയെയും നായികയായി നിശ്ചയിച്ചുവെങ്കിലും അവരെല്ലാം പിന്**മാറിയതിനാല്* ഒടുവില്* മം*മ്തയെ തീരുമാനിക്കുകയായിരുന്നു.
Keywords: Mammootty's new film 'Mathilukalkkappuram,Mamtha, Oscar Rasool pookutty, Vidya Balan,Mathilukal, Nayantara, Megastar Mammootty, Adoor Gopalakrishnan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks