വര്*ഷങ്ങള്*ക്കുമുമ്പ്, കൃത്യമായി പറഞ്ഞാല്* 1994ല്* ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലൂടെ ദിലീപ് എന്ന നടന്* നായകനിരയില്* ചുവടുറപ്പിച്ചു. ഖുശ്ബു എന്ന സ്വപ്നസുന്ദരിയെ ആരാധിക്കുന്ന, ഖുശ്ബുവിനെ കാണാന്* വേണ്ടി മദ്രാസിനുപോകുന്ന ഒരു കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിച്ചത്. അത് സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായിരുന്നു. ആ ചിത്രത്തില്* ഖുശ്ബുവിനൊപ്പം ആടിപ്പാടുന്ന ദിലീപിനെ നമ്മള്* മറന്നിട്ടില്ല.

ഖുശ്ബു വീണ്ടും ദിലീപിനൊപ്പം അഭിനയിക്കുകയാണ്. ‘മിസ്റ്റര്* മരുമകന്*’ എന്ന ചിത്രത്തിലാണിത്. പക്ഷേ, ദിലീപിന്*റെ നായികയായല്ല, ദിലീപിന്*റെ അമ്മായിയമ്മയായാണ് ഖുശ്ബു ഈ ചിത്രത്തില്* അഭിനയിക്കുന്നത് എന്നതാണ് പ്രത്യേകത. തമിഴ് നടി റോജയെയാണ് ഈ വേഷം ചെയ്യാന്* വേണ്ടി ആദ്യം സമീപിച്ചത്. എന്നാല്* റോജ പിന്**മാറിയതിനെത്തുടര്*ന്നാണ് ഖുശ്ബു ഈ വേഷത്തില്* എത്തുന്നത്.

തമിഴ് നടന്* ഭാഗ്യരാജാണ് ഈ ചിത്രത്തില്* ഖുശ്ബുവിന്*റെ ജോഡി. കഷ്ടതകള്* അനുഭവിക്കുന്ന മരുമകനായാണ് ദിലീപ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. ദിലീപിന്*റെ ഭാര്യാവേഷത്തില്* സനൂഷ അഭിനയിക്കുന്നു.

ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്* മരുമകന്* 2011ല്* ദിലീപിന്*റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നാണ്. മാര്*ച്ച് രണ്ടാംവാരം എറണാകുളത്ത്* ചിത്രീകരണം ആരംഭിക്കും. വര്*ണചിത്ര സുബൈറും നെല്*സണ്* ഈപ്പനും ചേര്*ന്നാണ്* മിസ്റ്റര്* മരുമകന്* നിര്*മ്മിക്കുന്നത്*.

സന്ധ്യാമോഹന്*റെ ഹിറ്റ്ലര്* ബ്രദേഴ്സിനാണ് സിബി - ഉദയന്* ടീം ആദ്യമായി തിരക്കഥ രചിക്കുന്നത്. ഇപ്പോള്* മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തുക്കളായ ഇവര്* സന്ധ്യാമോഹന്*റെ തിരിച്ചുവരവിന് കളമൊരുക്കുകയാണ്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച ‘കിലുക്കം കിലുകിലുക്കം’ വന്* പരാജയമായിരുന്നു. മലയാളത്തിലെ എവര്*ഗ്രീന്* സിനിമയായ കിലുക്കത്തിന്*റെ രണ്ടാം ഭാഗമായിട്ടുകൂടി ആ സിനിമയെ പ്രേക്ഷകര്* കൈയൊഴിയുകയായിരുന്നു.

ഇലഞ്ഞിപ്പൂക്കള്*, ഒന്നാം മാനം പൂമാനം, സൌഭാഗ്യം, പള്ളിവാതുക്കല്* തൊമ്മിച്ചന്*, ഹിറ്റ്ലര്* ബ്രദേഴ്സ്, അമ്മ അമ്മായിയമ്മ, മൈഡിയര്* കരടി, കിലുക്കം കിലുകിലുക്കം എന്നിവയാണ് സന്ധ്യാമോഹന്* സംവിധാനം ചെയ്ത ചിത്രങ്ങള്*.