-
സുരേഷ്*ഗോപിയുടെ ‘ജയില്* സദ്യ’ വിവാദമാകുന്Ő

പൂജപ്പുര സെന്**ട്രല്* ജയിലില്* സുരേഷ്*ഗോപി സദ്യ നടത്തിയത് വിവാദമാകുന്നു. ജയില്* നിയമം കാറ്റില്* പറത്തിയാണ് സുരേഷ്*ഗോപി സദ്യ വിളമ്പിയത് എന്നാണ് ആരോപണം. പുറത്തുനിന്നുള്ള ആര്*ക്കും ജയിലില്* പ്രവേശനം ഇല്ലെന്നിരിക്കേ സുരേഷ്*ഗോപിക്ക് ജയില്* കോമ്പൌണ്ടില്* പ്രവേശിക്കാന്* എങ്ങിനെ അനുമതി ലഭിച്ചു എന്നാണ് ചോദ്യം. ഭാര്യയുടെ മുത്തശ്ശിയായ അന്തരിച്ച ആറന്മുള പൊന്നമ്മയുടെ ശ്രാദ്ധത്തോട് അനുബന്*ധിച്ചാണ് തടവുകാര്*ക്കും ജയില്* ജീവനക്കാര്*ക്കും അടക്കം 1200 പേര്*ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് സുരേഷ്*ഗോപി സദ്യ വിളമ്പിയത്. നിരോധനാജ്ഞ നിലവിലുള്ള സ്ഥലമായ ജയിലില്* എത്ര ഉന്നതനായാലും അനുവദിച്ചുകൊണ്ട് ജയില്* അധികൃതര്* പുതിയ കീഴ്വഴക്കം സൃഷ്ടിക്കുകയാണ് എന്നാണ് ആരോപണം.
ശനിയാഴ്ച ഉച്ചക്കുതന്നെ സദ്യവട്ടങ്ങള്* ഒരുക്കുന്നതിനുള്ള എല്ലാ സാധനങ്ങളും സുരേഷ്*ഗോപി ജയിലില്* എത്തിച്ചിരുന്നു. തുടര്*ന്ന് രാത്രി പാചകം തുടങ്ങാറായപ്പോള്* സുരേഷ്*ഗോപി ജയിലില്* എത്തി. രാത്രി പത്ത് മണി തൊട്ട് അര്*ദ്ധരാത്രി ഒരുമണി വരെ സുരേഷ്*ഗോപി ജയില്* കോമ്പൌണ്ടിനുള്ളില്* ആയിരുന്നു. സദ്യവട്ടത്തിന് മേല്**നോട്ടം വഹിക്കാനാണെത്രെ സുരേഷ് ഗോപി എത്തിയത്. പുറത്തുനിന്നുള്ളവര്* രാത്രി സമയത്ത് അനുമതിയില്ലാതെ ജയിലില്* നില്*ക്കാന്* പാടില്ലെന്നു പറഞ്ഞ്* ജീവനക്കാര്* പിന്തിരിപ്പിക്കാന്* ശ്രമിച്ചു. പക്ഷേ, സുരേഷ്*ഗോപിക്ക് ജയിലിലെ ഉന്നതരുടെ അനുമതി ലഭിച്ചു.
ജയിലില്* രാത്രി ചെലവഴിച്ചത് മാത്രമല്ല സുരേഷ്*ഗോപിക്ക് എതിരെയുള്ള കുറ്റം. സര്*ക്കാരിന്റെ മുന്**കൂര്* അനുമതിയില്ലാതെ തടവുകാരുടെ ആഹാരക്രമത്തില്* മാറ്റം വരുത്തിയതും തെറ്റാണ്. ജയില്* നിയമത്തിലെ വകുപ്പ് 352 അനുസരിച്ച്* ജയില്* തടവുകാരുടെ ആഹാരക്രമത്തില്* മാറ്റം വരുത്തണമെങ്കില്* സര്*ക്കാരിന്റെ മുന്*കൂട്ടിയുള്ള അനുമതി വേണം. സാധാരണ ഒരു വര്*ഷത്തില്* ഒമ്പതു വിശേഷ ദിവസങ്ങളില്* മാത്രമാണ്* തടവുകാര്*ക്ക്* സദ്യയൊരുക്കുന്നത്*. അല്ലാതെ മെനുവില്* മാറ്റം വരുത്താന്* പാടില്ല.
ജയില്* ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാര്* കലാ-കായിക പരിപാടികള്* അവതരിപ്പിച്ചപ്പോള്* സുരേഷ്*ഗോപിയായിരുന്നു സമ്മാന വിതരണം ചെയ്തത്. ഭാസ്കരക്കാരണവര്* വധക്കേസില്* ശിക്ഷിക്കപ്പെട്ട് ജയിലില്* കഴിയുന്ന ഷെറിനാണ് കലാ-കായിക പരിപാടികളില്* മുന്നിലെത്തിയത്. സുരേഷ്*ഗോപിയുടെ കയ്യില്* നിന്നാണ് ഷെറിന്* സമ്മാനം ഏറ്റുവാങ്ങിയത്. ജയിലിനുള്ളില്* കഴിയുന്ന തടവുകാരുടെ ജീവിതം കണ്ട് അനുകമ്പ തോന്നിയിട്ടാണെത്രെ മുത്തശ്ശിയുടെ ശ്രാദ്ധത്തിന് തടവുകാര്*ക്ക് സദ്യ നല്**കാന്* സുരേഷ്*ഗോപി തീരുമാനിച്ചത്. ചെയ്തത് നല്ല കാര്യം ആണെങ്കിലും നിയമം കാറ്റില്* പറത്തിയതാണ് വിമര്*ശിക്കപ്പെടുന്നത്.
Keywords: Suresh Gopi in Jail 'sadhya' controversy, prisoners, Aranmulla ponnamma,Bhaskara Karannavar murder case, murderer sherin,jail sadhya, prize contributes in jail
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks