യുവതാരങ്ങളുടെ മാത്രം നായികയായി അഭിനയിച്ചിരുന്ന റോമയ്ക്ക് സ്ഥാനക്കയറ്റം. മമ്മൂട്ടിയുടെയും മോഹന്*ലാലിന്*റെയും നായികയായി റോമ അഭിനയിക്കുന്നു. മോഹന്*ലാലിനൊപ്പം കാസനോവയിലാണ് റോമ അഭിനയിക്കുന്നത്. നായികമാരില്* ഒരാളാണ് ആ ചിത്രത്തില്* റോമ. എന്നാല്* മമ്മൂട്ടിച്ചിത്രത്തിലാണ് വലിയ ഭാഗ്യം റോമയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായാണ് റോമ അഭിനയിക്കുന്നത്.


ബാബു ജനാര്*ദ്ദനന്* സംവിധാനം ചെയ്യുന്ന ‘1993 ബോംബെ മാര്*ച്ച് 12’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യയായി റോമ വരുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായ സമീറിനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്. സമീറിന്*റെ ഭാര്യ ആബിദയുടെ വേഷമാണ് റോമയ്ക്ക്.

സാരി ധരിച്ച് തട്ടമിട്ടാ*ണ് റോമ ഈ കഥാപാത്രത്തിന് ജീവന്* നല്*കുന്നത്. പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ തുടങ്ങിയ യുവനായകന്മാരുടെ മാത്രം നായികയായി വിലസിയ റോമ മമ്മൂട്ടിയുടെ നായികയായതോടെ മലയാള സിനിമയിലെ പ്രധാന നായികമാരുടെ പട്ടികയിലേക്ക് എത്തുകയാണ്. തനി നാടന്* മുസ്ലിം കഥാപാത്രമായി ഭാവപ്പകര്*ച്ച നടത്തി തന്*റെ ‘കുട്ടി’ ഇമേജ് തകര്*ക്കാനൊരുങ്ങുകയാണ് റോമ.

മമ്മൂട്ടി ഈ സിനിമയില്* രണ്ട് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക. പൂജാരിയായ സനാതനന്* ഭട്ടാണ് മമ്മൂട്ടിയുടെ മറ്റൊരു വേഷം. ഹൈദരാബാദ് ചിത്രത്തിന്*റെ പ്രധാന ലൊക്കേഷനാണ്.