‘ഫോട്ടോഗ്രാഫര്*’ എന്ന മോഹന്*ലാല്* ചിത്രം റിലീസായത് 2006ലാണ്. കനത്ത പരാജയമായിരുന്നു ആ ചിത്രം. തിരക്കഥാകൃത്ത് രഞ്ജന്* പ്രമോദ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. മീശമാധവന്*, നരന്*, അച്ചുവിന്*റെ അമ്മ, മനസ്സിനക്കരെ എന്നീ മെഗാഹിറ്റുകളുടെ തിരക്കഥാകൃത്തായിരുന്നിട്ടും ആദ്യമായി സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടു. അതിന് ശേഷം രഞ്ജന്* അപ്രത്യക്ഷനായി. സിനിമാലോകത്തുനിന്ന് സ്വയം നിര്*ബന്ധിത വനവാസം. ഇനി എന്ന് ഒരു സിനിമ രഞ്ജന്*റേതായി വരുമെന്ന് രഞ്ജന് പോലും അറിയില്ല. എന്നാല്* 2007ല്* രഞ്ജന്* ഒരു മോഹന്*ലാല്* ചിത്രം പ്ലാന്* ചെയ്തിരുന്നു. എന്താണ് അതിന് സംഭവിച്ചത്?

“നാലുവര്*ഷം മുമ്പ് മോഹന്*ലാലുമായി ഒരു പടം ധാരണയായി. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ അത് യാഥര്*ത്ഥ്യമാകണമെങ്കില്* രണ്ടുവര്*ഷം കാത്തിരിക്കണമെന്നു പറഞ്ഞു. രണ്ടു കൊല്ലം കഴിഞ്ഞ് ഞാന്* തിരക്കഥ വായിച്ചുനോക്കിയപ്പോള്* അതിന്*റെ പുതുമ നഷ്ടപ്പെട്ടതായി തോന്നി. ഓരോ കാലത്ത് പറയേണ്ട കഥകളുണ്ട്. അത് പിന്നീട് ചെയ്താല്* നന്നാവില്ല. അങ്ങനെ ഞാന്* തന്നെ ആ പദ്ധതി ഉപേക്ഷിച്ചു. പേനയെടുത്ത് സ്വന്തം അപ്പന് എങ്കിലും കത്തെഴുതിയിട്ടുള്ളവര്*ക്ക് അറിയാം. എഴുത്ത് നിസാര സംഗതിയല്ല. വലിയ പെയിന്* അതിന് പിന്നിലുണ്ട്. അത് അറിയാത്തവരോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല” - ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്* രഞ്ജന്* പ്രമോദ് പറയുന്നു.

സിനിമയുടെ ഇന്നത്തെ അവസ്ഥയില്* രഞ്ജന് തൃപ്തിയില്ല. “മനസ് മടുത്ത് ഞാന്* എല്ലാറ്റില്* നിന്നും മാറി നില്*ക്കുകയായിരുന്നു. രസകരമായ സിനിമകള്* ചെയ്യാന്* പറ്റുന്നില്ലെങ്കില്* രസകരമായി ജീവിക്കാനാണ് ഞാന്* നോക്കുന്നത്. എനിക്ക് വലിയ ഭൌതിക മോഹങ്ങളൊന്നുമില്ല. സംവിധായകനടക്കം ടെക്നീഷ്യന്**മാര്*ക്ക് ഉയര്*ന്ന പ്രതിഫലം നല്*കാന്* ആളുകള്*ക്ക് മടിയാണ്. നടന്**മാര്*ക്ക് എത്ര കോടി വേണമെങ്കിലും കൊടുക്കും. ക്രിയേറ്റീവായ കാര്യം ചെയ്യുന്ന, ഒരു പടത്തിന് വേണ്ടി ഒരു വര്*ഷം അധ്വാനിക്കുന്നവരെ ആരും മനസിലാക്കുന്നില്ല. സിനിമയുടെ അടിസ്ഥാനം തിരക്കഥയാണെന്ന് എല്ലാവര്*ക്കും അറിയാം. പക്ഷേ, കാശ് ചോദിച്ചാല്* തരില്ല. മറിച്ച്, ചെറിയ റോള്* ചെയ്യുന്ന താരങ്ങള്*ക്കുപോലും വാരിക്കോരി കൊടുക്കും. അതൊരു ശീലമാണ്. നാട്ടുനടപ്പാണ്” - രഞ്ജന്* പറയുന്നു.

ഫോട്ടോഗ്രാഫര്*ക്ക് എന്താണ് പറ്റിയതെന്നതിനെ കുറിച്ച് കൃത്യമായ ധാരണ രഞ്ജനുണ്ട്. “അടിപൊളി പടങ്ങള്* എഴുതിയ രഞ്ജന്* പ്രമോദ് ആദ്യമായി ചെയ്ത പടം അതിലും അടിപൊളിയായിരിക്കും എന്ന ധാരണയിലാണ് ആളുകള്* വന്നത്. ആദ്യ ഷോയ്ക്ക് കോഴിക്കോട് സവിത തിയേറ്ററില്* ലാത്തിച്ചാര്*ജ്ജും ട്രാഫിക് ബ്ലോക്കുമായിരുന്നു. എന്നില്* നിന്ന് ആളുകള്* ഇത്രയേറെ പ്രതീക്ഷിക്കുന്നു എന്ന് അന്നാണ് മനസിലായത്. ഒരു ഫോട്ടോഗ്രാഫര്* ഇനി ആവര്*ത്തിക്കില്ല” - രഞ്ജന്* പ്രമോദ് തന്*റെ തീരുമാനം വ്യക്തമാക്കുന്നു.