-
ഇനി ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ കാലം

ട്വന്റി20യ്ക്ക് ശേഷം മോളിവുഡ് കണ്ട ഏറ്റവും വലിയ മള്*ട്ടിസ്റ്റാര്* മൂവി ക്രിസ്ത്യന്* ബ്രദേഴ്*സ് തിയറ്ററുകളിലേക്ക്. ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്* ചിത്രത്തില്* മോഹന്*ലാല്*, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്*, ലക്ഷ്മി റായി, കാവ്യ മാധവന്*, ലക്ഷ്മി ഗോപാല സ്വാമി, കനിഹ എന്നിങ്ങനെ വന്*താരനിരയാണ് അണിനിരക്കുന്നത്. ട്വന്റി20യുടെ തിരനാടകമെഴുതിയ സിബി ഉദയന്*മാര്* തന്നെയാണ് മള്*ട്ടിസ്റ്റാര്* മൂവിയ്ക്കും തൂലിക ചലിപ്പിച്ചിരിയ്ക്കുന്നത്.
2 മണിക്കൂര്* 55 മിനിറ്റ് ദൈര്*ഘ്യമുള്ള ചിത്രത്തിന്റെ സെന്*സറിങ് കഴിഞ്ഞ ദിവസം പൂര്*ത്തിയായിരുന്നു. യുഎ സര്*ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മാര്*ച്ച് 18ന് റിലീസ് ചെയ്യുമ്പോള്* അതും ഒരു ചരിത്രമായി മാറും. ഏറ്റവുമധികം തിയറ്ററുകളില്* റിലീസ് ചെയ്ത മലയാള ചിത്രമെന്ന ബഹുമതിയാണ് ക്രിസ്ത്യന്* ബ്രദേഴ്*സിനെ കാത്തിരിയ്ക്കുന്നത്.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars, christian brothers
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks