-
ലാല്‍*-പൃഥ്വി ടീമിന്റെ കസിന്*സ് ഉപേക്ഷിച്ച
മമ്മൂട്ടിയും സുരേഷ് ഗോപി ടീം ഒന്നിയ്ക്കാനിരുന്ന കിങ് കമ്മീഷണര്‍* ഉപേക്ഷിച്ചതിന്റെ ഞെട്ടല്‍* മോളിവുഡില്‍* മാറും മുമ്പെ മറ്റൊരു മള്*ട്ടിസ്റ്റാര്* മൂവി കൂടി ഉപേക്ഷിച്ചതായി റിപ്പോര്*ട്ടുകള്*.
ഷാജി കൈലാസിന്റെ പാത പിന്തുടര്*ന്ന് മലയാളത്തിലെ സൂപ്പര്‍*സംവിധായകനായ ലാല്‍*ജോസാണ് തന്റെ പ്രസ്റ്റീജ് പ്രൊജക്ടായി വിശേഷിപ്പിച്ചിരുന്ന കസിന്*സ് ഉപേക്ഷിച്ചതായി സൂചന നല്*കിയിരിക്കുന്തന്.
മോഹന്‍*ലാലും പൃഥ്വിരാജും ആദ്യമായി ഒരുമിച്ചെത്തുമെന്ന് കരുതപ്പെട്ടിരുന്ന കസിന്*സിനെ ഇരുതാരങ്ങളുടെയും ആരാധകര്‍* ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. യഥാര്*ത്ഥത്തില്* നീലത്താമരയ്ക്കും എല്‍*സമ്മയ്ക്കും മുന്നെ ലാല്‍*ജോസ് ഈ സിനിമ അനൗണ്*സ് ചെയ്തിരുന്നു. പക്ഷേ പലകാരണങ്ങളാല്‍* പ്രൊജക്ട് നീണ്ടു പോവുകയായിരുന്നു.
അറബിക്കഥയ്ക്ക് ശേഷം ഇക്ബാല്‍* കുറ്റിപ്പുറം കസിന്*സിന്റെ തിരക്കഥാജോലികള്‍* ആരംഭിച്ചിരുന്നു. എന്നാല്‍* മോഹന്‍*ലാലിന്റെയും പൃഥ്വിയുടെയും ഡേറ്റുകള്‍* ഒത്തുവരാഞ്ഞതോടെ പ്രൊജക്ട് മാറ്റിവെയ്ക്കാന്‍* സംവിധായകന്* നിര്*ബന്ധിതിനായി. അതേ സമയം ഇക്കാലത്തിനിടെ പൃഥ്വി മമ്മൂട്ടിയ്*ക്കൊപ്പവും മോഹന്‍*ലാല്‍* ദിലീപ് സുരേഷ് ഗോപി ജയറാം എന്നിവര്‍*ക്കൊപ്പവും മള്*ട്ടിസ്റ്റാര്* മൂവികളില്‍* അഭിനയിച്ചു. ഇതോടെ ലാലും പൃഥ്വിയും ഒന്നിയ്ക്കാത്തത് സംബന്ധിച്ച പലവിധ അഭ്യൂഹങ്ങളും സിനിമാരംഗത്ത് പ്രചരിച്ചു.
ലാല്‍*ജോസ് ഇപ്പോള്‍* തന്റെ ഫേവറിറ്റായ ദിലീപിനെ നായകനാക്കി കൊണ്ട് മറ്റൊരു പ്രൊജക്ടിന്റെ പണിപ്പുരയിലേക്ക് കടന്നിരിയ്ക്കുകയാണ്. ബെന്നി പി നായരമ്പലം തിരക്കഥയൊരക്കുന്ന ചിത്രം ദിലീപിന്റെ ഈ വര്*ഷത്തെ പ്രധാന സിനിമകളില്‍* ഒന്നായിരിക്കും.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks