-
ഒടുവില്* മന്ദിരാ ബേദിയും അമ്മയാകും!
മന്ദിരാ ബേദിയും ഒടുവില്* അമ്മയാകുന്നു. 11 വര്*ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് മന്ദിര അമ്മയാകുന്നത്. ക്രിക്കറ്റ് കമന്റെറിയും സിനിമാഭിനയും ടി വി സീരിയല്* അഭിനയവും ഒക്കെയായി ആകെ ജഗപൊകയായിരുന്നു ഇത്രയും കാലം. എന്നാല്* ഒരു കുഞ്ഞിക്കാലു കാണാനുള്ള അസുലഭ ഭാഗ്യത്തിനായി മന്ദിരക്ക് കുറച്ച് കാലം കൂടി കാത്തിരിക്കണം.
ജൂണ്* അവസാനം കുട്ടിക്ക് ജന്മം നല്*കുമെന്നാണ് മന്ദിരയുടെ സുഹൃത്തുക്കള്* പറയുന്നത്. സംവിധായകനായ രജ് കൌശലും മന്ദിരയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 11 വര്*ഷത്തോളമായി. എന്നാല്* ഒരു കുട്ടിയെ താലോലിക്കാന്* ഇവര്*ക്ക് ഇത് വരെ ഭാഗ്യം സിദ്ധിച്ചില്ല. ഈ കാത്തിരിപ്പിനാണ് ഇപ്പോള്* അറുതിയാകുന്നത്. പരസ്പരം തുള്ളിച്ചാടി വാരിപുണര്*ന്നാണ് അവര്* വാര്*ത്തയെ സ്വാഗതം ചെയ്തത്രെ.
ഗ്ലാമര്* ലോകത്തെ സജീവ സാന്നിദ്ധ്യമായതിനാല്* ശരീരം സ്ലിം ആയി നിലനിര്*ത്താന്* നേരത്തെ ജിമ്മില്* പോക്ക് സ്ഥിരമായിരുന്നു മന്ദിരക്ക്. എന്നാല്* ഇപ്പോള്* കുട്ടിക്ക് ജന്മം നല്*കാന്* പോകുന്നതു കൊണ്ട് കഠിന വ്യായാമങ്ങള്* നിറുത്തിയിരിക്കുകയാണ് മന്ദിര.
ക്രിക്കറ്റ് കമന്റെറി രംഗത്തെ ഗ്ലാമര്* താരമായാണ് മന്ദിര ജനമനസ്സുകളിലേക്ക് കൂടുതല്* ആഴത്തില്* പതിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് എക്കാലത്തെയും വലിയ ഹിറ്റുകളില്* ഒന്നായ കരണ്* ജോഹറിന്റെ ‘ദില്* വാലെ ദുല്*ഹനിയ ലേ ജായേഗേ’യില്* സഹനടിയായി വേഷമിട്ടെങ്കിലും പിന്നീടങ്ങോട്ട് സിനിമയില്* വേണ്ടത്ര തിളങ്ങാനായില്ല. തുടര്*ന്ന് ടെലിവിഷന്* സോപ് ഓപറകളിലേക്ക് തിരിയുകയായിരുന്നു മന്ദിര.
ഇനി കുഞ്ഞിനെ വളര്*ത്തുന്നതിലായിരികും തന്റെ ഭൂരിഭാഗം സമയവും ചെലവഴിക്കുകയെന്ന് മന്ദിര വ്യക്തമാക്കികഴിഞ്ഞു.
Keywords: Mandira Bedi, film, cricket, soap, T V, cricket commenteror ,karan johar, dil wale dlhaniya le jayege, mandira's husband Raj koushal, serial actress mandira
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks