പ്രാഞ്ചിയേട്ടനു ശേഷം മമ്മൂട്ടി - രഞ്ജിത് ടീം വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ ഉമ്മച്ചന്* എന്ന വിദേശമലയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. രഞ്ജിത് തിരക്കഥയെഴുതി ജി എസ് വിജയന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഈ അവതാരം.


കാപിറ്റോള്* തിയേറ്റര്* നിര്*മ്മിക്കുന്ന ഈ സിനിമയ്ക്ക് ‘രാവ് മായുമ്പോള്*’ എന്ന് പേരിട്ടതായി നേരത്തേ റിപ്പോര്*ട്ടുകള്* ഉണ്ടായിരുന്നു. എന്നാല്* ഈ പേര് മാറ്റാന്* രഞ്ജിത് ആലോചിക്കുന്നതായാണ് സൂചനകള്*. രേവതിയായിരിക്കും ഈ സിനിമയിലെ നായിക.

അവധിക്കാലം ആഘോഷിക്കാനായി നാട്ടിലെത്തുന്ന പ്രവാസിയാണ് ഉമ്മച്ചന്*. നാട്ടിലെ കൂട്ടുകാരും സുഹൃത്തുക്കളുമായി ഈ അവധിക്കാലത്ത് അയാള്* കൂടുകയാണ്. അതിനിടെയുണ്ടാകുന്ന അപ്രതീക്ഷിതമായ ഒരു സംഭവം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. പ്രാഞ്ചിയേട്ടന്* പോലെ രസകരമായ ഒരു സിനിമയ്ക്കാണ് മമ്മൂട്ടിയും രഞ്ജിത്തും ശ്രമിക്കുന്നത്.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ‘ഇന്ത്യന്* റുപ്പീ’ എന്ന സിനിമയുടെ തിരക്കഥ രഞ്ജിത് പൂര്*ത്തിയാക്കിക്കഴിഞ്ഞു. ഒറ്റദിവസം കൊണ്ട് കോടീശ്വരന്**മാരാകാന്* ആഗ്രഹിക്കുന്ന ഇന്നത്തെ ഇന്ത്യന്* യുവത്വത്തെക്കുറിച്ചാണ് ഈ സിനിമ ചര്*ച്ച ചെയ്യുന്നത്. ഗസല്* ഗായകന്* ഷഹബാസ് അമനാണ് ഈ സിനിമയുടെ സംഗീതം.

അതേസമയം, ഈ രണ്ടു സിനിമകള്*ക്കും മുമ്പായി, ഏപ്രില്* 25ന് തന്നെ രഞ്ജിത് മറ്റൊരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. ‘ലീല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* നായകന്* ശങ്കര്* രാമകൃഷ്ണന്*. പൃഥ്വിരാജ് ആ സിനിമയിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



Keywords:
Mammootty - Renjith team again,prithviraj, leela, gazal singer shahabas aman,capitol theatre,director renjith