മോഹന്*ലാല്*-പ്രിയദര്*ശന്* ടീമിന്റെ പുതിയ ചിത്രമായ അറബിയും ഒട്ടകവും പി മാധവന്* നായരും സിനിമയുടെ ലൊക്കേഷനില്* എത്തിയ അതിഥിയെ കണ്ട് സിനിമാലോകം ഞെട്ടിക്കാണും. ഹോളിവുഡിലൂടെ ചലച്ചിത്രലോകത്തിന്റെ അവതാരപുരുഷനായി മാറിയ സാക്ഷാല്* ജയിംസ് കാമറൂണായിരുന്നു പ്രിയന്റെ അതിഥിയായെത്തിയത്. അതേ ടെര്*മിനേറ്ററും ടൈറ്റാനിക്കും ഏറ്റവുമൊടുവില്* അവതാറും ഒരുക്കി വിശ്വം കീഴക്കിയ ചലച്ചിത്രകാരന്* ജയിംസ് കാമറൂണ്*.


അബുദാബിയിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ലൊക്കേഷനിലേക്കാണ് പ്രിയന്* അടക്കമുള്ള യൂണിറ്റംഗങ്ങളെ അദ്ഭുതപ്പെടുത്തി കാമറൂണ്* എത്തിയത്. മോഹന്*ലാല്*, മുകേഷ്, ലക്ഷ്മി റായി എന്നിവര്* പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ഷൂട്ടിങ് അബുദാബിയിലെ കറ്റീന മരുഭൂമിയിലാണ് നടന്നിരുന്നത്.

രംഗങ്ങള്* ക്യാമറമാന്* അഴകപ്പന്* ചിത്രീകരിച്ചു കൊണ്ടിരിയ്*ക്കെ ഒരു ജീപ്പ് ലൊക്കേഷനിലെത്തി. നാടകീയമായി ജീപ്പില്* നിന്ന് പുറത്തിറങ്ങിയ കാമറൂണിനെക്കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും ഹോളിവുഡ് സംവിധായകനെ പെടുന്നനെ എല്ലാവരും തിരിച്ചറിഞ്ഞു.

ആദ്യത്തെ അമ്പരപ്പില്* കാമറൂണിനോട് സംസാരിയ്ക്കാന്* തന്നെ കഴിഞ്ഞില്ലെന്ന് പ്രിയന്* മാധ്യമങ്ങള്*ക്ക് നല്*കിയ അഭിമുഖത്തില്* പറയുന്നു. 2011 അബുദാഹി മീഡിയ സമ്മിറ്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇവിടെയെത്തിയത്. 3ഡിസാങ്കേതികതയുമായി ബന്ധപ്പെട്ട് ഇവിടെ ഒരു പ്രഭാഷണവും അദ്ദേഹം നടത്തി.

കഴിഞ്ഞ ദിവസം കാമറൂണ്* താമസിയ്ക്കുന്ന ഹോട്ടലിലെത്തി അദ്ദേഹവുമായി കാണാന്* പ്രിയന്* അവസരം ചോദിച്ചിരുന്നു. രാത്രി ഭക്ഷണത്തിനിടെ കാണാമെന്ന് കാമറൂണ്* സമ്മതിയ്ക്കുകയും ചെയ്തു. എന്നാല്* ഇതെല്ലാം മാറ്റിവെച്ച് തീര്*ത്തും അപ്രതീക്ഷിതമായി കാമറൂണ്* പ്രിയന്* ചിത്രത്തിന്റെ ലൊക്കേഷനിലെത്തുകയായിരുന്നു.

ലൊക്കേഷനില്* ഒരു മണിക്കൂറോളം ചെലവഴിച്ച അവതാര്* സംവിധായകന്റെ ലക്ഷ്യം ഇന്ത്യന്* സിനിമയുടെ ഷൂട്ടിങ് നേരില്* കാണുക തന്നെയായിരുന്നു. മോഹന്*ലാലിന്റെ അഭിനയത്തെ അഭിനന്ദിച്ച അദ്ദേഹം പരിമിതമായ സൗകര്യങ്ങളില്* സിനിമയെടുക്കുന്നതില്* അദ്ഭുതപ്പെടുകയും ചെയ്തു. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ലാലിനുള്ള പൊന്*തൂവല്* തന്നെയാണ് ഇതെന്ന കാര്യത്തില്* സംശയമില്ല. പ്രിയന്റെ സംവിധാനമികവിനെ നോക്കിക്കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ രീതികളില്* സംതൃപ്തി പ്രകടിപ്പിയ്ക്കുകയും ചെയ്തു. മാധ്യമങ്ങളില്*നിന്നു മാറി നടന്നിരുന്ന അദ്ദേഹം ലൊക്കേഷനില്* എല്ലാവര്*ക്കുമൊപ്പം ചിത്രങ്ങളെടുക്കാന്* നില്*ക്കുകയും സ്വന്തം ക്യാമറയില്* ചിത്രങ്ങള്* പകര്*ത്തുകയും ചെയ്തു.

കൂടിക്കാഴ്ചയില്* എന്തൊക്കെയാവും കാമറൂണ്* പ്രയനോട് പറഞ്ഞിട്ടുണ്ടാവുക? ബോളിവുഡില്* ഒരു ബിഗ് ബജറ്റ് 3ഡി ചിത്രം ഒരുക്കുന്നതിന്റെ സാധ്യതകളെ കുറിച്ചാവുമോ? എന്നാല്* അതൊന്നുമല്ല, ഹോളിവുഡില്* സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന 3ഡി വിപ്ലവത്തെക്കുറിച്ചാണ് കാമറൂണ്* വാചാലനായത്. ബ്ലാക്ക് ആന്റ് വൈറ്റില്* നിന്നും കളറിലേക്ക് സിനിമ മാറിയതിന് സമാനമായ മാറ്റങ്ങളാണ് ഇതിലൂടെ ഹോളിവുഡില്* ഉണ്ടായതെന്ന് കാമറൂണ്* പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്*ട്ട് ചെയ്യുന്നു.

3ഡിയില്* ഒരു സിനിമ എടുക്കാന്* ആലോചനയുണ്ടെങ്കില്* അത് 3ഡിയില്* തന്നെ ഷൂട്ട് ചെയ്യണമെന്നും കാമറൂണ്* ഉപദേശിച്ചുവത്രേ. അതല്ലാതെ 3ഡി ഇഫ്ക്ടുകള്* പിന്നീട് കൂട്ടിച്ചേര്*ക്കുന്നത് സമയവും പണവും പാഴാക്കുമെന്ന് മാത്രമല്ല നിലവാരം മോശമാക്കുമെന്നും കാമറൂണ്* പറഞ്ഞു.

വെളിച്ചം പോകുന്നതിന് മുമ്പ് പ്രിയനോടും അഴകപ്പനോടും ഷൂട്ടിങ് തുടരാന്* നിര്*ബന്ധിച്ചാണ് ജെയിംസ് കാമറൂണ്* മടങ്ങിയത്. തന്റെ കരിയറിലെ ഒരിയ്ക്കലും മറക്കാനാവാത്ത കൂടിക്കാഴ്ചയെന്നാണ് ഇതേപ്പറ്റി പ്രിയന്* പറയുന്നത്. ബോളിവുഡില്* ഒരു 3ഡി ചിത്രമൊരുക്കാനുള്ള ആത്മവിശ്വാസം ഇതിലൂടെ ലഭിച്ചെന്ന് മലയാളത്തില്* നിന്നും ബോളിവുഡിന്റെ ഉയരങ്ങള്* കീഴടക്കിയ സംവിധായകന്* പറയുന്നു.

Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars