മീശമാധവനിലൂടെ തരംഗമായി മാറിയ കാവ്യാ മാധവന്*റെ വിവാഹജീവിതത്തിലെ താളപ്പിഴകള്* വലിയ വാര്*ത്താപ്രാധാന്യം നേടിയ സംഭവമാണ്. മീശമാധവനിലെ രണ്ടാം നായികയായ ജ്യോതിര്**മയിയുടെ കുടുംബജീവിതവും തകര്*ച്ചയിലേക്ക്. അതേ, മലയാളത്തിന്*റെ പ്രിയനടി ജ്യോതിര്*മയി വിവാഹമോചനത്തിന് ഒരുങ്ങുന്നു.


കാവ്യാ മാധവന്*റെ ഭര്*ത്താവ് നിഷാലിന്*റെ പേരിനോട് ചേര്*ച്ചയുള്ള പേരാണ് ജ്യോതിര്*മയിയുടെ ഭര്*ത്താവിനും - നിഷാന്ത്. പത്തുവര്*ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സോഫ്റ്റ്*വെയര്* എന്**ജിനീയറായ നിഷാന്തുമായി 2004ല്* ജ്യോതിര്*മയിയുടെ വിവാഹം. ഭര്*ത്താവ് നിഷാന്തുമായി താന്* പിരിയുകയാണെന്നുള്ള ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹമോചനക്കരാറില്* ജ്യോതിര്*മയി ഒപ്പിട്ടിരിക്കുകയാണ്. എറണാകുളം കുടുംബക്കോടതിയില്* ചൊവ്വാഴ്ചയാണ് ജ്യോതിര്*മയി വിവാഹമോചനത്തിനായി എത്തിയത്.

തൃക്കടവ് ഫാ. മാനുവല്* റോഡ്* കളരിക്കല്* ഫ്ലാറ്റില്* സരസ്വതി ഉണ്ണിയുടെയും പരേതനായ ജനാര്*ദ്ദന ഉണ്ണിയുടെയും മകളാണു ജ്യോതിര്*മയി. പ്രശസ്*ത നാഗസ്വര വിദ്വാന്* അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കരുടെ മകന്* ടി എസ്* ഹരികുമാറിന്*റെ മകനാണ്* നിഷാന്ത്*. കഴിഞ്ഞ കുറച്ചുനാളായി ജ്യോതിയും ഭര്*ത്താവും അകല്*ച്ചയിലായിരുന്നു.

വിവാഹത്തിനു ശേഷം തമിഴിലും മലയാളത്തിലും ജ്യോതിര്*മയി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പരിധിയില്ലാതെ ഗ്ലാമര്* പ്രദര്*ശിപ്പിക്കാനും ജ്യോതി തയ്യാറായി. ജ്യോതിര്*മയിയുടെ ഗ്ലാമര്* രംഗങ്ങള്* സാഗര്* ഏലിയാസ് ജാക്കി, നാന്* അവന്* അല്ലൈ തുടങ്ങിയ സിനിമകളുടെ ഹൈലൈറ്റാണ്. വിവാഹത്തിനു ശേഷവും അഭിനയം തുടരാന്* ഭര്*ത്താവിന്*റെ അനുവാദമുണ്ടെന്നാണ് ജ്യോതിര്*മയി പറഞ്ഞിരുന്നത്.

വിവാഹമോചനം തന്*റെ വ്യക്തിപരമായ കാര്യമാണെന്നും മാധ്യമങ്ങള്*ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും മുമ്പ് ജ്യോതിര്*മയി പ്രതികരിച്ചിരുന്നു.

ഭവം, മീശമാധവന്*, പട്ടാളം, കല്യാണരാമന്*, എന്*റെ വീട് അപ്പൂന്*റേം, അടയാളങ്ങള്*, സാഗര്* ഏലിയാസ് ജാക്കി, അന്യര്*, ഹരിഹരന്**പിള്ള ഹാപ്പിയാണ്, കഥാവശേഷന്*, മൂന്നാമതൊരാള്*, ബഡാദോസ്ത്, ആയുര്**രേഖ തുടങ്ങിയവയാണ് ജ്യോതിര്*മയി അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്*. തലൈനഗരം, വെടിഗുണ്ടു മുരുഗേശന്*, പെരിയാര്*, ശബരി, നാന്* അവന്* അല്ലൈ, അറൈ എന്* 305ല്* കടവുള്* എന്നിവയാണ് ജ്യോതിയുടെ തമിഴ് ചിത്രങ്ങള്*. 10 സ്ട്രേഞ്ചേഴ്സ് എന്ന തെലുങ്ക് ചിത്രത്തിലും ജ്യോതി വേഷമിട്ടു.



Keywords:
Jyothirmayi to divorce Nishanth,Jyothirmayi, Meeshamadhavan, pattallam, kalyannaraman, adayallangal, jyothirmayi's husband nishanth,software engineer nishanth