ശ്രീ സത്യ സായി ബാബയുടെ ദേഹവിയോഗത്തെ തുടര്*ന്ന് പുട്ടപര്*ത്തിയിലെ പ്രശാന്തി നിലയത്തിലേക്ക് ഭക്ത ലക്ഷങ്ങള്* ഒഴുകുന്നു. ഇപ്പോഴും ബാബയുടെ വിയോഗ വാര്*ത്തയുമായി പൊരുത്തപ്പെടാനാവാതെ കണ്ണീരൊലിപ്പിച്ചാണ് സ്വദേശത്തും വിദേശത്തുമുള്ള അനുയായികള്* ബാബയുടെ ഭൌതിക ശരീരം ഒന്നു കാണുവാനും അന്ത്യാജ്ഞലി അര്*പ്പിക്കാനും എത്തുന്നത്.


പുട്ടപര്*ത്തിയില്* നിന്ന് ആറ് കിലോമീറ്റര്* അകലെയുള്ള ശ്രീ സത്യ സായി ഇന്*സ്റ്റിറ്റൂട്ട് ഓഫ് ഹയര്* മെഡിക്കല്* സയന്*സസില്* നിന്ന് ബാബയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്*സ് ഞായറാഴ്ച ഉച്ചയ്ക്ക് 2:50 ന് ആണ് യാത്രതിരിച്ചത്. മൂന്ന് മണിയോടെ ബാബയുടെ മൃതദേഹം പ്രശാന്തിനിലയത്തില്* എത്തിച്ചു. വഴിയരുകില്* കാത്തുനിന്ന ഭക്തര്* അലമുറയോടെ ആംബുലന്*സിന്റെ പിന്നാലെ ഓടിയെത്തുന്നതും കാണാന്* കഴിയുമായിരുന്നു.

വൈകിട്ട് എട്ടരയോടെയാണ് പ്രശാന്തി നിലയത്തിലെ സായി കുല്**വന്ത് ഹാളില്* ബാബയുടെ ഭൌതിക ശരീരം പൊതുദര്*ശനത്തിന് വച്ചത്. തിങ്കളാഴ്ച അഞ്ച് ലക്ഷത്തിലധികം ആളുകള്* അന്ത്യോപചാരമര്*പ്പിക്കാന്* ഇവിടെയെത്തുമെന്നാണ് കരുതുന്നത്. ആള്*ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ആന്ധ്ര മുഖ്യമന്ത്രി കിരണ്**കുമാര്* റെഡ്ഡി, ഗവര്*ണര്* എ*എസ്*എല്* നരസിംഹന്*, മന്ത്രി ഗീതാ റെഡ്ഡി, ആര്* എസ് എസ് എസ് മേധാവി മോഹന്* ഭാഗവത്, വി എച്ച് പി നേതാവ് അശോക് സിംഗാള്* എന്നിവര്* ആശുപത്രിയിലെത്തി ബാബയ്ക്ക് അന്ത്യോപചാരമര്*പ്പിച്ചു.

ചൊവ്വാഴ്ച രാത്രി വരെ ബാബയ്ക്ക് അന്ത്യോപചാരമര്*പ്പിക്കാനുള്ള അവസരമുണ്ടായിരിക്കും. ബുധനാഴ്ച രാവിലെ കുല്**വന്ത് ഹാളില്* അദ്ദേഹത്തെ സമാധിയിരുത്തും. സംസ്കാര ചടങ്ങുകള്*ക്ക് പ്രധാനമന്ത്രി മന്**മോഹന്* സിംഗ് പങ്കെടുക്കുമെന്നാണ് കരുതുന്നത്.


Keywords:
Puttaparthi tears for Sai,Andra chief minister Kiran reddy, Sathya sai baba dead, governor ASL Narasimahan, prime minister Manmohan singh,prasanthi nilayam, puttaparthi, samadhi,funeral