-
പൃഥ്വിയുടെ വിവാഹം മെയ് ഒന്നിന്: മല്ലിക

യുവസൂപ്പര്*താരം പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിന് പാലക്കാട്ട്* വെച്ച്* നടക്കുമെന്ന്* റിപ്പോര്*ട്ട്. തേജാഭായ്* ആന്റ്* ഫാമിലി എന്ന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മകന് മലേഷ്യയിലേക്ക് പോകേണ്ടതിനാല്* മെയ് ഒന്നിനു തന്നെ വിവാഹം നടത്തുമെന്ന് പ്രൃഥിയുടെ അമ്മ മല്ലിക സുകുമാരന്* പറഞ്ഞു.
പൃഥ്വിയുടെ വിവാഹം സംബന്ധിച്ച് ഊഹാപോഹങ്ങളുടെയും സസ്പന്**സിന്റേയും ആവശ്യമില്ല. ഇക്കാര്യം ഞങ്ങള്* തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തും. അമേരിക്കയിലുള്ള, പൃഥ്വിയുടെ അമ്മാവന്* ഡോ എംവി പിള്ള നാട്ടിലെത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക- മല്ലിക പറഞ്ഞു.
പൃഥ്വിയുടെ പ്രതിശ്രുതവധുവിന്റെ സ്വദേശം പാലക്കാടാണ്. ഇപ്പോള്* ഡല്*ഹിയിലാണ് താമസം. വധുവിന്റെ കുടുംബക്ഷേത്രത്തില്* വച്ചായിരിക്കും വിവാഹം. അത് അമ്മൂമ്മയുടെ ആഗ്രഹപ്രകാരമാണ്. എംവി പിള്ള എത്തിയതിന് ശേഷം ഞങ്ങള്* പെണ്**കുട്ടിയുടെ വീട്ടില്* പോകും. ഇരുകുടുംബങ്ങളുടെയും സ്വകാര്യമനുസരിച്ച് വിവാഹതീയ്യതി നിശ്ചയിക്കും. എന്തായാലും മെയ് ഒന്നിന് തന്നെ വിവാഹം നടക്കാനാണ് സാധ്യത- മല്ലിക പറഞ്ഞു.
അതേസമയം വിവാഹസല്*ക്കാരത്തിനായി കൊച്ചിയിലെ ലേ മെറിഡിയന്* ഹോട്ടലിലെ ഹാള്* മെയ്* ഒന്നിലേക്ക്* ബുക്ക്* ചെയ്*തിട്ടുണ്ട്*. സിനിമാലോകത്ത്* നിന്നുള്*പ്പടെ രണ്ടായിരത്തോളം പേരെ സല്*ക്കാരത്തിലേക്ക്* ക്ഷണിക്കുന്നുണ്ടെന്നാണ് സൂചന.
Keywords: Prithvi to tie the knot soon,Prithviraj marriage fix May 1,Mallika sukumaran,Thejbhai and family,prithviraj groom in palakad,wedding reception Ley Meridian Hotel in kochi
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks