-
അറബികളോട് കമല്* മാപ്പുചോദിക്കണം!
അറബികളെ നിഷ്ഠൂരരും ക്രൂരന്മാരുമായി ചിത്രീകരിക്കുന്ന ഗദ്ദാമ എന്ന സിനിമ സംവിധാനം ചെയ്ത കമലിനെതിരെ ഹൈക്കോടതിയില്* ഹര്*ജി. ഗള്*ഫില്* മലയാളികള്*ക്ക് ഉള്ള മതിപ്പും ബഹുമാനവും കുറയുന്നതിന് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഗദ്ദാമ നിരോധിക്കണമെന്ന ഹര്*ജി അഡ്വക്കേറ്റ് രാം കുമാര്* മുഖേന, അബുദാബി മലയാളി സമാജം കലാവിഭാഗത്തിന്റെ മുന്* സെക്രട്ടറിയായിരുന്ന അബ്ദുട്ടി കൈതമുക്ക് ഹൈക്കോടതിയില്* സമര്*പ്പിച്ചിരിക്കുന്നത്. തൃശൂരില്* വിളിച്ചുകൂട്ടിയ വാര്*ത്താസമ്മേളനത്തില്* വച്ച് അബ്ദുട്ടി കൈതമുക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
“ഗദ്ദാമ ഇറങ്ങിയപ്പോള്* തന്നെ അതിലെ സന്ദേശത്തിന്റെ അപകടം എനിക്ക് മനസിലായിരുന്നു. ഉടനെ തന്നെ പ്രവാസി വകുപ്പിന്* ഞാന്* പരാതി നല്**കുകയും ചെയ്തു. എന്നാല്*, ഒന്നരമാസം മുമ്പ്* നല്*കിയ പരാതിയില്* ഇതുവരെ പ്രവാസി വകുപ്പ് ഒരു നടപടിയും എടുത്തില്ല. തുടര്*ന്നാണ് കേസുമായി മുന്നോട്ട്* പോകാന്* തീരുമാനിച്ചത്*.”
“ഗദ്ദാമ ഗള്*ഫില്* മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ പ്രവര്*ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അറബികളെ ഒന്നടങ്കം മോശക്കാരാക്കി ചിത്രീകരിക്കുന്ന ഈ സിനിമയില്* അസത്യങ്ങളും അര്*ദ്ധ സത്യങ്ങളുമാണ്* ഉള്*പ്പെടുത്തിയിട്ടുള്ളത്*. അറബിയുടെ ഷൂ പോളിഷ്* ചെയ്യുന്ന മലയാളി ചിത്രീകരണം തീര്*ത്തും കെട്ടിച്ചമച്ചതാണ്*. മലയാളികളുടെ ഗള്*ഫിലെ തൊഴില്* സാധ്യതകളേയും നിലനില്*പ്പിനേയും തന്നെ പ്രതികൂലമായി ബാധിക്കാനും ഈ സിനിമ കാരണമാകും.”
“ഈ സിനിമയുടെ സിഡികള്* പുറത്തിറക്കുന്നത്* നിരോധിക്കണമെന്നാണ് എന്റെ ആവശ്യം. സംവിധായകന്* കമലും നിര്*മ്മാതാവും അറബികളോട്* മാപ്പ്* ചോദിക്കണം. ഒപ്പം തന്നെ, ഗള്*ഫില്* ജോലിയെടുക്കുന്ന മലയാളി യുവാക്കളോടും കമല്* ക്ഷമ ചോദിക്കണം. ഈ ആവശ്യങ്ങള്*ക്കായാണ് ഞാന്* അഡ്വക്കേറ്റ് രാം കുമാര്* മുഖേന ഹൈക്കോടതിയില്* ഹര്*ജി സമര്*പ്പിച്ചിരിക്കുന്നത്” - അബ്ദുട്ടി കൈതമുക്ക് പറഞ്ഞു.
ഇതിനിടെ, ഗള്*ഫ്* നാടുകളില്* വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതം ഹൃദയാവിഷ്കാരിയായി ചിത്രീകരിച്ച കമലിന്റെ ഗദ്ദാമയ്ക്ക് ഗള്*ഫ് രാജ്യങ്ങളില്* പ്രദര്*ശനാനുമതി നിഷേധിച്ചിട്ടുണ്ട്. സൗദി അറേബ്യ പോലെയുള്ള ഒരു മുസ്ലീം രാജ്യത്തെ മോശമായും അറബികളെ ക്രൂരന്മാരായും ചിത്രീകരിച്ചു എന്ന് കുറ്റം ആരോപിച്ചാണ്* നിരോധനം പ്രഖ്യാപിച്ചത്*. ഇതോടെ ഗദ്ദാമയുടെ നിര്*മ്മാതാക്കള്*ക്ക്* ഏകദേശം ഒന്നരക്കോടി രൂപ നഷ്ടപ്പെടും എന്നാണ് കരുതപ്പെടുന്നത്.
വേലക്കാരി എന്നര്*ത്ഥമുള്ള ‘ഖാദിമ’ എന്ന വാക്കിന്റെ വാമൊഴി പ്രയോഗമാണ് ഗദ്ദാമ. പ്രവാസി മലയാളിയും എഴുത്തുകാരനുമായ കെയു ഇഖ്ബാലില്* എഴുതിയ ഒരു ഫീച്ചറിനെ അധികരിച്ചാണ് കമല്* തന്റെ ഗദ്ദാമ നെയ്തെടുത്തത്. സൗദി അറേബ്യയിലെ വീടുജോലിക്കാരായ ഗദ്ദാമമാരുടെ നരക തുല്യമായ ജീവിതവും സുബൈദ എന്ന ഒരു ഗദ്ദാമയുടെ യഥാര്*ത്ഥ അനുഭവവുമാണ് സിനിമയുടെ കഥാതന്തു. കാവ്യാ മാധവനാണ് ഗദ്ദാമയിലെ നായികയെ അവതരിപ്പിച്ചത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks