ഗദ്ദാമയ്*ക്ക്* ശേഷം കമല്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* ജയറാം നായകനാവുന്നു. മലയാളിജീവിതത്തിലെ ആഡംബരഭ്രമവും അതിന്*െറ പ്രത്യാഘാതങ്ങളുമാണ്* ഈ സിനിമയുടെ പ്രമേയം. കെ ഗിരീഷ്*കുമാറാണ്* ഈ ചിത്രത്തിന്* തിരക്കഥ രചിക്കുന്നത്*. രജപുത്ര വിഷ്വല്* മീഡിയയുടെ ബാനറില്* എം.രഞ്*ജിത്ത്* നിര്*മ്മിക്കുന്ന ഈ ചിത്രം ആഗസ്*റ്റില്* ആരംഭിക്കും.ഇന്നസെന്*റ്* ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ആദ്യകാല ചലച്ചിത്രകാരന്* ജെ സി ദാനിയേലിന്*െറ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രവും കമലിന്*െറ ആലോചനയിലുണ്ട്. മലയാളത്തിലെ ആദ്യ ചിത്രമായ വിഗതകുമാരന്* നിര്*മ്മിക്കുന്നതിനായി ദാനിയേല്* നടത്തിയ പരിശ്രമങ്ങളായിരിക്കും ഈ സിനിമയുടെ പ്രമേയം.